സെക്രട്ടേറിയൽ പ്രാക്ടീസ് പ്രവേശനം എങ്ങനെ?
ഉന്നത പഠനത്തിനുള്ള അർഹതയോടെ പത്താം ക്ലാസ് ജയിച്ചവർക്ക് ചേരാൻ കഴിയുന്ന കോഴ്സാണ് കേരളത്തിൽ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ 17 കേന്ദ്രങ്ങളിൽ പ്രവർത്തി ക്കുന്ന സർക്കാർ കൊമേഴ്ഷ്യൽ ഇൻ സ്റ്റിറ്റ്യൂട്ടുകളിൽ നടത്തുന്ന ഡിപ്ലോമ ഇൻ സെക്രട്ടേറിയൽ പ്രാക്ടീസ് പ്രോഗ്രാം.
പ്രവേശനത്തിന് ഉയർന്ന പ്രായപരി ധിയില്ല. പത്താം ക്ലാസ് വിഷയങ്ങളുടെ ഗ്രേഡ് പോയന്റ് പരിഗണിച്ചാണ് തെരഞെഞ്ഞെടുപ്പ്.
രണ്ടുവർഷം (നാലു സെമസ്റ്റർ) ദൈർഘ്യമുള്ള പ്രോഗ്രാമിൽ, സെക്രട്ടേറിയൽ പ്രാക്ടീസ്, കൊമേഴ്സ് അക്കൗണ്ടൻസി, ഇംഗ്ലിഷ് കമ്മ്യൂണിക്കേഷൻ, കംപ്യൂട്ടർ അപ്ലിക്കേഷൻ എന്നീ വിഷയങ്ങൾ സംയോജിപ്പിച്ചുള്ള പാഠ്യപദ്ധതിയാ ണുള്ളത്.
വേർഡ് പ്രോസസിങ് (ഇംഗ്ലിഷ് ആൻഡ് മലയാളം), ടാലി, ഡേറ്റ എ ൻട്രി, ഫോട്ടോഷോപ്പ്, ഡി.ടി.പി. (ഇംഗ്ലിഷ് ആൻഡ് മലയാളം), ടൈപ്റൈറ്റിങ് ഷോർട്ട് ഹാൻഡ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലിഷ് ആൻഡ് പഴ്സണാലിറ്റി ഡെവലപ്മെന്റ്, ബിസിനസ്കമ്മ്യൂണിക്കേഷൻ എന്നിവയും പഠിക്കുന്നു.
ഈ പ്രോഗ്രാമിലെ ഇംഗ്ലിഷ് ഷോർട്ട് ഹാൻഡും ഇംഗ്ലിഷ്ണടൈറൈറ്റിങ്ങും ഹ യർ ഗ്രേഡിനും മലയാളം ഷോർട്ട് ഹാ ൻഡും മലയാളം ടൈപ്റൈറ്റിങ്ങും ലോ വർ ഗ്രേഡിനും ഇംഗ്ലിഷ് വേർഡ് പ്രോ സസിങ് ഹയർ ഗ്രേഡിനും തത്തുല്യമാ യി അംഗീകരിച്ചിട്ടുണ്ട്.
പ്രോഗ്രാം ലഭ്യ മായ കേന്ദ്രങ്ങളുടെ പട്ടിക official website ലുള്ള 202021ലെ പ്രോസ്ട്രക്ട സിൽ ലഭിക്കും.
ദൈനംദിന ഓഫീസ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ പഠിക്കുന്നതിനാൽ ഓഫിസിലെ ക്ലറിക്കൽ തലത്തിലുള്ള ജോലി അവസരങ്ങൾ ലഭിക്കാനാണ് കൂടുതൽ സാധ്യത.
സർക്കാർ/സ്വകാര്യ മേഖലകളിൽ അവസരം ലഭിക്കാം. ക്ലർക്ക്, പഴ്സണൽ സെക്രട്ടറി, പഴ്സണൽ അസിസ്റ്റന്റ്, ഓഫിസ് അസിസ്റ്റന്റ്, ഡസ്ക് മാനേജർ, റിസപ്ഷനിസ്റ്റ് അടങ്ങിയ അവസരങ്ങൾ ഇതിൽ ഉൾപ്പെടുന്നു.
ഈ പ്രോഗ്രാം യോഗ്യതവച്ച് അപേക്ഷ വിളിച്ചിട്ടുള്ള രണ്ട് തസ്തികകൾ:
⏹ അസിസ്റ്റന്റ് ഇൻസ്ട്രക്ടർ ഗവ. കൊ മേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ട് (സാങ്കേതിക വി ദ്യാഭ്യാസവകുപ്പ് കേരള പി.എസ്സി.വ ഴി)
⏹ ജൂനിയർ പേഴ്സണൽ അസിസ്റ്റന്റ്, സ്പേസ് ഡിപ്പാർട്ട്മെന്റ് (നോർത്ത് ഈ സ്റ്റേൺ സ്പേസ് അപ്ലിക്കേഷൻ സെന്റ ർ, മേഘാലയ).
ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് എന്ന തസ്തികയിലേക്ക് നിശ്ചിത ടൈപ്പിങ് സ്പീഡ് ഉള്ള പ്ലസുടുക്കാരെ സെൻട്രൽ സോൾട്ട് ആൻഡ് മറൈൻ കെമിക്കൽ റിസർച്ച് ഇൻസ്റ്റ്യൂട്ട് തെരഞ്ഞെടുക്കുന്നണ്ട്.
സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ 12ാം ക്ലാസ് യോഗ്യതയായിവച്ചിട്ടുള്ള, കേന്ദ്ര സർക്കാർ ജോലികൾക്കായി എഴുതാവുന്ന, കമ്പൈൻഡ് ഹയർ സെക്കൻഡറി ലവൽ പരീക്ഷയുടെ മൂന്നാം ഘട്ടമായ സ്കിൽ ടെസ്റ്റ് ടൈപ്പിങ് ടെസ്റ്റിൽ ഈ പ്രോഗ്രാമിൽ ലഭിക്കുന്ന പരിശീലനം സഹായകരമായിരിക്കും.
സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ നടത്തുന്ന സ്റ്റെനോഗ്രാഫർ ഗ്രേഡ് സി, ഡി തസ്തികയുടെ തിരഞ്ഞെടുപ്പിന് അപേക്ഷിക്കാൻ 12ാം ക്ലാസ യോഗ്യതയും സ്റ്റെനോഗ്രഫിനൈപുണ്യവും വേണം. 12ാം ക്ലാസ് പരീക്ഷ ജയിച്ചശേഷം ഈ ഡിപ്ലോമയ്ക്ക് പഠിച്ച് ജയിച്ചാൽ, ഈ രണ്ട് അവസരങ്ങളും നിങ്ങൾക്കുണ്ട്.
ഓഫീസുകളിൽ ഈ മേഖലയിൽ മികവ് ഉള്ളവരോട് ആവശ്യമുള്ളതിനാൽ അവസരങ്ങൾ ലഭിക്കാൻ വളരെയധികം സാധ്യതയുണ്ട് വിജ്ഞാപനങ്ങൾ ശ്രദ്ധിക്കുക.
No comments:
Post a Comment