Monday, August 30, 2021

സെക്രട്ടേറിയൽ പ്രാക്ടീസ് പ്രവേശനം

സെക്രട്ടേറിയൽ പ്രാക്ടീസ് പ്രവേശനം എങ്ങനെ? 


ഉന്നത പഠനത്തിനുള്ള അർഹതയോടെ പത്താം ക്ലാസ് ജയിച്ചവർക്ക് ചേരാൻ കഴിയുന്ന കോഴ്സാണ് കേരളത്തിൽ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ 17 കേന്ദ്രങ്ങളിൽ പ്രവർത്തി ക്കുന്ന സർക്കാർ കൊമേഴ്ഷ്യൽ ഇൻ സ്റ്റിറ്റ്യൂട്ടുകളിൽ നടത്തുന്ന ഡിപ്ലോമ ഇൻ സെക്രട്ടേറിയൽ പ്രാക്ടീസ് പ്രോഗ്രാം. 


പ്രവേശനത്തിന് ഉയർന്ന പ്രായപരി ധിയില്ല. പത്താം ക്ലാസ് വിഷയങ്ങളുടെ ഗ്രേഡ് പോയന്റ് പരിഗണിച്ചാണ് തെരഞെഞ്ഞെടുപ്പ്. 


രണ്ടുവർഷം (നാലു സെമസ്റ്റർ) ദൈർഘ്യമുള്ള പ്രോഗ്രാമിൽ, സെക്രട്ടേറിയൽ പ്രാക്ടീസ്, കൊമേഴ്സ് അക്കൗണ്ടൻസി, ഇംഗ്ലിഷ് കമ്മ്യൂണിക്കേഷൻ, കംപ്യൂട്ടർ അപ്ലിക്കേഷൻ എന്നീ വിഷയങ്ങൾ സംയോജിപ്പിച്ചുള്ള പാഠ്യപദ്ധതിയാ ണുള്ളത്. 

വേർഡ് പ്രോസസിങ് (ഇംഗ്ലിഷ് ആൻഡ് മലയാളം), ടാലി, ഡേറ്റ എ ൻട്രി, ഫോട്ടോഷോപ്പ്, ഡി.ടി.പി. (ഇംഗ്ലിഷ് ആൻഡ് മലയാളം), ടൈപ്റൈറ്റിങ് ഷോർട്ട് ഹാൻഡ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലിഷ് ആൻഡ് പഴ്സണാലിറ്റി ഡെവലപ്മെന്റ്, ബിസിനസ്കമ്മ്യൂണിക്കേഷൻ എന്നിവയും പഠിക്കുന്നു. 


ഈ പ്രോഗ്രാമിലെ ഇംഗ്ലിഷ് ഷോർട്ട് ഹാൻഡും ഇംഗ്ലിഷ്ണടൈറൈറ്റിങ്ങും ഹ യർ ഗ്രേഡിനും മലയാളം ഷോർട്ട് ഹാ ൻഡും മലയാളം ടൈപ്റൈറ്റിങ്ങും ലോ വർ ഗ്രേഡിനും ഇംഗ്ലിഷ് വേർഡ് പ്രോ സസിങ് ഹയർ ഗ്രേഡിനും തത്തുല്യമാ യി അംഗീകരിച്ചിട്ടുണ്ട്. 

പ്രോഗ്രാം ലഭ്യ മായ കേന്ദ്രങ്ങളുടെ പട്ടിക official website ലുള്ള 202021ലെ പ്രോസ്ട്രക്ട സിൽ ലഭിക്കും. 


ദൈനംദിന ഓഫീസ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ പഠിക്കുന്നതിനാൽ ഓഫിസിലെ ക്ലറിക്കൽ തലത്തിലുള്ള ജോലി അവസരങ്ങൾ ലഭിക്കാനാണ് കൂടുതൽ സാധ്യത.

സർക്കാർ/സ്വകാര്യ മേഖലകളിൽ അവസരം ലഭിക്കാം. ക്ലർക്ക്, പഴ്സണൽ സെക്രട്ടറി, പഴ്സണൽ അസിസ്റ്റന്റ്, ഓഫിസ് അസിസ്റ്റന്റ്, ഡസ്ക് മാനേജർ, റിസപ്ഷനിസ്റ്റ് അടങ്ങിയ അവസരങ്ങൾ ഇതിൽ ഉൾപ്പെടുന്നു.


ഈ പ്രോഗ്രാം യോഗ്യതവച്ച് അപേക്ഷ വിളിച്ചിട്ടുള്ള രണ്ട് തസ്തികകൾ: 

⏹ അസിസ്റ്റന്റ് ഇൻസ്ട്രക്ടർ ഗവ. കൊ മേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ട് (സാങ്കേതിക വി ദ്യാഭ്യാസവകുപ്പ് കേരള പി.എസ്സി.വ ഴി)

⏹ ജൂനിയർ പേഴ്സണൽ അസിസ്റ്റന്റ്, സ്പേസ് ഡിപ്പാർട്ട്മെന്റ് (നോർത്ത് ഈ സ്റ്റേൺ സ്പേസ് അപ്ലിക്കേഷൻ സെന്റ ർ, മേഘാലയ). 


ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് എന്ന തസ്തികയിലേക്ക് നിശ്ചിത ടൈപ്പിങ് സ്പീഡ് ഉള്ള പ്ലസുടുക്കാരെ സെൻട്രൽ സോൾട്ട് ആൻഡ് മറൈൻ കെമിക്കൽ റിസർച്ച് ഇൻസ്റ്റ്യൂട്ട് തെരഞ്ഞെടുക്കുന്നണ്ട്.

സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ 12ാം ക്ലാസ് യോഗ്യതയായിവച്ചിട്ടുള്ള, കേന്ദ്ര സർക്കാർ ജോലികൾക്കായി എഴുതാവുന്ന, കമ്പൈൻഡ് ഹയർ സെക്കൻഡറി ലവൽ പരീക്ഷയുടെ മൂന്നാം ഘട്ടമായ സ്കിൽ ടെസ്റ്റ് ടൈപ്പിങ് ടെസ്റ്റിൽ ഈ പ്രോഗ്രാമിൽ ലഭിക്കുന്ന പരിശീലനം സഹായകരമായിരിക്കും. 


സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ നടത്തുന്ന സ്റ്റെനോഗ്രാഫർ ഗ്രേഡ് സി, ഡി തസ്തികയുടെ തിരഞ്ഞെടുപ്പിന് അപേക്ഷിക്കാൻ 12ാം ക്ലാസ യോഗ്യതയും സ്റ്റെനോഗ്രഫിനൈപുണ്യവും വേണം. 12ാം ക്ലാസ് പരീക്ഷ ജയിച്ചശേഷം ഈ ഡിപ്ലോമയ്ക്ക് പഠിച്ച് ജയിച്ചാൽ, ഈ രണ്ട് അവസരങ്ങളും നിങ്ങൾക്കുണ്ട്.

 
ഓഫീസുകളിൽ ഈ മേഖലയിൽ മികവ് ഉള്ളവരോട് ആവശ്യമുള്ളതിനാൽ അവസരങ്ങൾ ലഭിക്കാൻ വളരെയധികം സാധ്യതയുണ്ട് വിജ്ഞാപനങ്ങൾ ശ്രദ്ധിക്കുക.

Sunday, August 29, 2021

പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷ സമർപണംതുടരുന്നു...

പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷ സമർപണം
തുടരുന്നു...

നീന്തൽ സർട്ടിഫിക്കറ്റ് ലഭിച്ചവർ ജില്ലാ സ്പോർട്സ് അതോറിറ്റിയിൽ നിന്നും സീൽ ചെയ്ത് വാങ്ങേണ്ടതാണ്

ഒട്ടേറെ പുതുമകളോടെ
വി എച്ച് എസ് സി
അപേക്ഷയും ഇപ്പോൾ
നൽകാം..
👉 ഹയർ സെക്കൻഡറി ഡയറക്ടറേറ്റ് സർട്ടിഫിക്കറ്റ് 
👉 ഒപ്പം വൊക്കേഷനൽ / തൊഴിലധിഷ്ഠിത വിഷയവും

✍️പുതുമകളോടെ പ്ലസ്​ വൺ പ്രവേശനം.ഈ വർഷത്തെ പ്രധാന മാറ്റങ്ങൾ

👉പ്ലസ്​ വൺ ഏകജാലക പ്രവേശനം ഈ വർഷം ഓൺലൈനായി ആഗസ്​റ്റ്​ 24 മുതൽ സെപ്​റ്റംബർ മൂന്നുവരെ നടക്കും.

 കോവിഡ് മഹാമാരിക്കിടയിൽ നടക്കുന്ന ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിന് ഗ്രേഡ് മാർക്കുകളിൽ ഏറെ മാറ്റങ്ങൾ വരുന്നുണ്ട്.  

ട്രയൽ​ സെപ്​റ്റംബർ ഏഴിനും ആദ്യ അലോട്ട്​മെൻറ്​ 13നും പ്രസിദ്ധീകരിക്കും.

മാറ്റങ്ങൾ എന്തൊക്കെ..??

ബോണസ് പോയിന്റ് പരിധി:

പ്ലസ്​ വൺ പ്രവേശനത്തിന്​ ബോണസ്​ പോയൻറിന്​ മുൻ വർഷങ്ങളിൽ പരിധിയില്ലായിരുന്നു. ഇത്തവണ എത്ര ബോണസ്​ പോയൻറ്​ ഉണ്ടായാലും പരാമവധി പത്ത്​ വരെയായി നിജപ്പെടുത്തി​. 

നീന്തൽ യോഗ്യത ജില്ല സ്​പോർട്​സ്​ കൗൺസിൽ വഴി മാത്രം

നീന്തൽ യോഗ്യത തെളിയിക്കാൻ ജില്ല സ്​പോർട്​സ്​ കൗൺസിൽ സർട്ടിഫിക്കറ്റ്​ വേണം.

ലിറ്റിൽ കൈറ്റ്​സ് ബോണസ്​ പോയൻറ്​

എ ഗ്രേഡുള്ള ലിറ്റിൽ കൈറ്റ്​സ്​ അംഗങ്ങൾക്ക്​ ഈ വർഷം മുതൽ ഒരു ബോണസ്​ പോയൻറ്​ ലഭിക്കും.

മാനേജ്​മെൻറ്​ ക്വോട്ട/ മാനേജ്​മെൻറ്​ ക്വോട്ടയിൽ വരുന്ന മാറ്റങ്ങൾ
 
ന്യൂനപക്ഷ/ പിന്നാക്ക ഇതര എയ്​ഡഡ്​ സ്​കൂളുകളിൽ മാനേജ്​മെൻറ്​ ക്വോട്ടയിൽ നികത്തിയിരുന്ന 30 ശതമാനം സീറ്റുകൾ ഇത്തവണ മുതൽ 20 ശതമാനം മാനേജ്​മെൻറ്​ ക്വോട്ട, പത്ത്​ ശതമാനം ബന്ധപ്പെട്ട മാനേജ്​മെൻറ്​ ക്വോട്ട എന്ന രീതിയിലാണ്​ പ്രവേശനം.
 കമ്യൂണിറ്റി ക്വോട്ടയിലേക്ക്​ സ്​കൂൾ മാനേജ്​മെൻറ്​ സമുദായത്തിലെ കുട്ടികൾക്ക്​ മെറിറ്റടിസ്ഥാനത്തിലാണ്​ പ്രവേശനം.

അവസരങ്ങൾ ആരും അറിയാതെ പോകരുത്...

പ്രവേശന യോഗ്യത

ആർക്കൊക്കെ അപേക്ഷിക്കാം 

എസ്​.എസ്​.എൽ.സി (കേരള സിലബസ്​)
സി.ബി.എസ്​.ഇ
ഐ .സി.എസ്​.ഇ
ടി.എച്ച്​.എസ്​.എൽ.സി 
തത്തുല്യ പരീക്ഷ വിജയിച്ചവർക്കും 

ഗ്രേഡിങ്​ രീതിയിലുള്ള മൂല്യനിർണയം നിലവിലില്ലാത്ത മറ്റ്​ സ്​കീമുകളിൽ പരീക്ഷയെഴുതിയവരുടെയും മാർക്കുകൾ ഗ്രേഡാക്കി മാറ്റിയ ശേഷമായിരിക്കും ​ പരിഗണിക്കുക. 

പ്രായ പരിധി

2021 ജൂൺ ഒന്നിന്​ 15 വയസ്സ്​​ പൂർത്തിയാകണം. 
20 വയസ്സ്​​ കവിയരുത്​.
കേരളത്തിലെ പൊതുപരീക്ഷ ബോർഡിൽനിന്ന്​ എസ്​.എസ്​.എൽ.സി വിജയിക്കുന്നവർക്ക്​ കുറഞ്ഞ ​പ്രായപരിധിയില്ല.
മറ്റ്​ ബോർഡുകളുടെ പരീക്ഷകൾ വിജയിച്ചവർക്ക്​ കുറഞ്ഞ പ്രായപരിധിയിലും ഉയർന്ന പ്രായപരിധിയിലും ആറ്​ മാസം വരെ ഇളവിന്​ പൊതുവിദ്യാഭ്യാസ ഡയറക്​ടർക്ക്​ അധികാരമുണ്ട്​.

 പട്ടിക ജാതി-വർഗ വിഭാഗ അപേക്ഷകർക്ക്​ ഉയർന്ന പ്രായപരിധിയിൽ രണ്ട്​ വർഷംവരെ ഇളവ്​ അനുവദിക്കും. 
അന്ധരോ ബധിരരോ ബുദ്ധിപരമായി വെല്ലുവിളി നേരിടുന്നവരോ ആയവർക്ക്​ 25 വയസ്സുവരെ അപേക്ഷിക്കാം.

പ്രവേശന സമയക്രമം

ആഗസ്​റ്റ്​ 24 - അപേക്ഷ സമർപ്പണം ആരംഭിക്കുന്നു 
സെപ്​റ്റംബർ 03 - അപേക്ഷ സമർപ്പണം അവസാനിക്കുന്നു 
സെപ്​റ്റംബർ 07 - ട്രയൽ അലോട്ട്മെന്റ് 
സെപ്​റ്റംബർ 13 - ആദ്യ അലോട്ട്​മെൻറ്
സെപ്​റ്റംബർ - 29 - മുഖ്യ അലോട്ട്​മെൻറ് (രണ്ടാം അലോട്ട്​മെൻറ്​) അവസാനിക്കും  
ഒക്​ടോബർ 06 ​- നവംബർ 15 - സപ്ലിമെൻററി അലോട്ട്​മെൻറ്​ ഘട്ടം 
ക്ലാസ്​ തുടങ്ങുന്നത്​ -സർക്കാർ തീരുമാനത്തിനനുസരിച്ച്​.

സ്പോർട്സ് ക്വാട്ടാ

ആഗസ്​റ്റ്​ 24 - സെപ്​റ്റംബർ 08 - സ്പോർട്സ് മികവ് രജിസ്ട്രേഷനും പരിശോധനയും 
ആഗസ്​റ്റ്​ 31- സെപ്​റ്റംബർ 09 - ഓൺലൈൻ രജിസ്​ട്രേഷൻ 
സെപ്​റ്റംബർ 13 - ഒന്നാം അലോട്ട്​മെൻറ്
സെപ്​റ്റംബർ 23 - മുഖ്യ അലോട്ട്​മെൻറ് അവസാനിക്കുന്നത് 
കമ്യൂണിറ്റി ​ക്വാട്ടാ 

സെപ്​റ്റംബർ 10-20 - ഡാറ്റാ എൻട്രി 
സെപ്​റ്റംബർ 22 - റാങ്ക് പട്ടിക
സെപ്​റ്റംബർ 23 - പ്രവേശനം ആരംഭിക്കുന്നത് ^, 
മാനേജ്മെൻറ് ​ക്വാട്ടാ / അൺ എയ്ഡഡ്, പ്രവേശനം 

സെപ്​റ്റംബർ 22 -29


എന്താണ് ട്രയൽ അലോട്ട്​മെൻറ്​?

അപേക്ഷകർക്ക്​ അവസാന പരിശോധനയും തിരുത്തലുകളും വരുത്തുന്നതിന് വേണ്ടിയാണ് ​ ആദ്യ അലോട്ട്​മെൻറ്​ പ്രസിദ്ധീകരിക്കുന്നതിന് മുൻപായി ട്രയൽ അലോട്ട്​മെൻറ്​ നടത്തുന്നത്.  

അപേക്ഷയിൽ തെറ്റുകളുണ്ടെങ്കിൽ ട്രയൽ അലോട്ട്​മെൻറ്​ പ്രസിദ്ധീകരിച്ചശേഷം കാൻഡിഡേറ്റ്​ ലോഗിനിലൂടെ അപേക്ഷകർക്ക്​ നിർദിഷ്​ട ദിവസങ്ങളിൽ തിരുത്താനാകും.

അലോട്ട്​മെൻറ്​ നടക്കുന്നതെങ്ങനെ ??

ഓൺലൈൻ അലോട്ട്മെന്റിന് 2 ഘട്ടങ്ങളാണുള്ളത്. 

-മെയിൻ അലോട്ട്മെന്റ് 

-സപ്ലിമെൻററി അലോട്ട്മെന്റ് 

രണ്ട്​ അലോട്ട്​മെൻറുകൾ അടങ്ങിയ മുഖ്യഘട്ടത്തിനുശേഷം ഒഴിവുകളിലേക്ക്​ സപ്ലിമെൻററി അലോട്ട്​മെൻറ്​ നടത്തും. 

ഒന്നാം അലോട്ട്​മെൻറിൽ പ്രവേശനം നേടുമ്പോൾ ഉയർന്ന ഓപ്​ഷനുകൾ അവശേഷിക്കുന്നെങ്കിൽ താൽക്കാലിക പ്രവേശനം നേടിയാൽ മതി. 
 മുഖ്യഅലോട്ട്​മെൻറ്​ ഘട്ടം അവസാനിക്കുന്നതോടെ (രണ്ടാം അലോട്ട്​മെൻറ്​) പ്രവേശനം സ്ഥിരപ്പെടുത്തണം.

  മുഖ്യഘട്ടത്തിൽ പ്രവേശനം ലഭിക്കാത്തവർ സപ്ലിമെൻററി ഘട്ടത്തിലേക്ക്​ പരിഗണിക്കാൻ അപേക്ഷയും ഓപ്​ഷനുകളും ഒഴിവുകൾക്കനുസൃതമായി പുതുക്കണം.  
 
അപേക്ഷ പുതുക്കാത്തവരെ സപ്ലിമെൻററി ഘട്ടത്തിലേക്ക്​ പരിഗണിക്കില്ല. 
അലോട്ട്​മെൻറ്​ ലഭിച്ചിട്ടും പ്രവേശനം നേടാത്തവരെ തുടർ അലോട്ട്​മെൻറുകളിൽ പരിഗണിക്കില്ല. 
അപേക്ഷകരുണ്ടെങ്കിൽ സപ്ലിമെൻററി അലോട്ട്​മെൻറുകൾക്ക്​ ശേഷം ജില്ലാന്തര സ്​കൂൾ/ ​കോംബിനേഷൻ മാറ്റങ്ങൾ അനുവദിക്കും.

സ്ഥിര പ്രവേശനവും താൽക്കാലിക പ്രവേശനവും 

സ്ഥിരപ്രവേശനം

അപേക്ഷയിലെ ഒന്നാമത്തെ ഓപ്ഷനിൽ തന്നെ വിദ്യാർത്ഥിക്ക് അലോട്ട്​മെൻറ്​ ലഭിക്കുന്ന പക്ഷം ഫീസൊടുക്കി നിശ്ചിതമസയത്തിനകം സ്ഥിരപ്രവേശനം നേടണം.

 ഫീസടച്ചില്ലെങ്കിൽ ഈ സീറ്റ്​ ഒഴിഞ്ഞതായി കണക്കാക്കും.
ഈ വിദ്യാർഥികൾക്ക്​ പിന്നീട്​ അവസരം നൽകില്ല. 

താൽക്കാലിക പ്രവേശനം

അപേക്ഷയിലെ താഴ്​ന്ന ഓപ്​ഷനിൽ അലോട്ട്​മെൻറ്​ ലഭിക്കുകയും തുടർ ഘട്ടങ്ങളിൽ ഉയർന്ന ഓപ്​ഷനിലേക്ക്​ മാറ്റം പ്രതീക്ഷിക്കുകയും ചെയ്യുന്നവർ താൽക്കാലിക പ്രവേശനം നേടിയാൽ മതി.

പ്രവേശന യോഗ്യത തെളിയിക്കുന്ന അസൽ രേഖകൾ പ്രിൻസിപ്പലിന്​ നൽകിയാൽ താൽക്കാലിക പ്രവേശനം ലഭിക്കും. 
ഈ ഘട്ടത്തിൽ ഫീസടക്കേണ്ട. 
മെച്ചപ്പെട്ട ഓപ്​ഷൻ ലഭിച്ചശേഷം താൽക്കാലിക പ്രവേശനം നേടിയ സ്​കൂളിൽനിന്ന്​ സർട്ടിഫിക്കറ്റ്​ വാങ്ങി പുതിയ സ്​കൂളിൽ പ്രവേശനം നേടിയാൽ മതി.

-----------------------------------------------


Saturday, August 28, 2021

കേരളത്തിലെ 104 സർക്കാർ ഐടിഐകളിലായി 76 ഏകവത്സര, ദ്വിവത്സര ട്രേഡുകളിലേക്ക്  26/ 08/2021 മുതൽ 14/ 09/2021 വരെ അപേക്ഷിക്കാം.

സർക്കാർ ഐ ടി ഐകളിലെ പ്രവേശനത്തിന് അപേക്ഷ നാളെ (26/08/2021) മുതൽ സമർപ്പിക്കാം; അപേക്ഷ സമർപ്പിക്കേണ്ടത് ജാലകം പോർട്ടൽ മുഖേന 

കേരളത്തിലെ 104 സർക്കാർ ഐടിഐകളിലായി 76 ഏകവത്സര, ദ്വിവത്സര ട്രേഡുകളിലേക്ക്  26/ 08/2021 മുതൽ 14/ 09/2021 വരെ അപേക്ഷിക്കാം.

കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് അപേക്ഷകർക്കും രക്ഷിതാക്കൾക്കും ഉപകാരപ്രദമാകുന്ന രീതിയിൽ സർക്കാർ ഐ ടി ഐകളിലെ പ്രവേശന നടപടികൾ പരിഷ്കരിച്ചു. 

വീട്ടിലിരുന്നു തന്നെ മൊബൈൽ ഫോണോ കമ്പ്യൂട്ടറോ ഉപയോഗിച്ചും അക്ഷയകേന്ദ്രങ്ങൾ മുഖാന്തിരവും അപേക്ഷ സമർപ്പിക്കാം. 

സെപ്റ്റംബർ 14 വരെ അപേക്ഷ സമർപ്പിക്കാം. 

ഓൺലൈനായി 100 രൂപ ഫീസ് അടച്ച് ഒറ്റ അപേക്ഷയിൽ സംസ്ഥാനത്തെ ഏത് ഐടിഐയിലേക്കും പ്രവേശനത്തിന് അപേക്ഷിക്കാവുന്നതാണ്. 

https://itiadmissions.kerala.gov.in എന്ന 'ജാലകം' പോർട്ടൽ മുഖേന ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. പോർട്ടലിന്റെ ഉദ്ഘാടനം പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു. 

പ്രവേശന വിവരങ്ങളടങ്ങിയ പ്രോസ്പെക്ടസും ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാനുള്ള മാർഗ്ഗനിർദേശങ്ങളും 
https://det.kerala.gov.in എന്ന വകുപ്പ് വെബ്സൈറ്റിലും
https://itiadmissions.kerala.gov.in എന്ന അഡ്മിഷൻ പോർട്ടലിലും ലഭ്യമാകും. 

അപേക്ഷാ സമർപ്പണം പൂർത്തിയായാലും അപേക്ഷകന് ലഭിക്കുന്ന യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി വരെ സമർപ്പിച്ച അപേക്ഷയിൽ മാറ്റങ്ങൾ വരുത്താനുള്ള അവസരമുണ്ട്. അപേക്ഷ സംബന്ധിച്ച വിവരങ്ങൾ യഥാസമയം മൊബൈൽ നമ്പറിൽ എസ്എംഎസ് മുഖേന ലഭ്യമാകും. 

സംസ്ഥാനത്തെ 104 സർക്കാർ ഐടിഐ കളിലായി എസ്എസ്എൽസി പരീക്ഷ വിജയിച്ചവർക്കും പരാജയപ്പെട്ടവർക്കും തത്തുല്യ യോഗ്യതയുള്ളവർക്കും തെരഞ്ഞെടുക്കാവുന്ന 76 ഏക വത്സര/ ദ്വിവത്സര, മെട്രിക് /നോൺ മെട്രിക്, എൻജിനിയറിംഗ്/നോൺ എൻജിനീയറിംഗ് വിഭാഗങ്ങളിലെ കേന്ദ്ര സർക്കാർ അംഗീകാരമുള്ള എൻ സി വി ടി ട്രേഡുകൾ, സംസ്ഥാന സർക്കാർ അംഗീകാരമുള്ള എസ് സി വി ടി ട്രേഡുകൾ, മികവിന്റെ കേന്ദ്ര പരിധിയിൽ ഉൾപ്പെടുന്ന മൾട്ടി സ്കിൽ ക്ലസ്റ്റർ കോഴ്‌സുകൾ എന്നിവയാണ് നിലവിലുള്ളത്. 

അപേക്ഷകർ ആഗസ്റ്റ് ഒന്ന്‌ 2021 ൽ 14 വയസ്സ് പൂർത്തീകരിച്ചവർ ആയിരിക്കണം. ഉയർന്ന പ്രായപരിധി ഇല്ല. 

നിലവിലുള്ള സംവരണ മാനദണ്ഡങ്ങൾക്ക് പുറമെ 2020 മുതൽ മുന്നാക്ക വിഭാഗത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും ഓരോ ട്രേഡിലേയും ആകെ സീറ്റിന്റെ 10 ശതമാനം സംവരണം ചെയ്തിട്ടുണ്ട്. കൂടാതെ പട്ടികജാതി-വർഗ വിഭാഗങ്ങൾ, തൊഴിലാളി ക്ഷേമനിധി അംഗങ്ങൾ എന്നിവർക്കായി പ്രത്യേക ബാച്ചുകൾ /സീറ്റുകൾ തെരഞ്ഞെടുത്ത ഐടിഐകളിൽ നിലവിലുണ്ട്. 

ഓരോ ഐടിഐയിലേയും ആകെ സീറ്റിന്റെ 50 ശതമാനം പരിശീലനാർഥികൾക്ക് രക്ഷകർത്താവിന്റെ വാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിൽ പ്രതിമാസം സ്റ്റൈപ്പൻഡ് നൽകും.










കേന്ദ്ര സർക്കാർ സ്ഥാപനമായ തിരുവനന്തപുരം ISRO വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്.

ഡ്രൈവർ, കുക്ക് തുടങ്ങിയ ഒഴിവുകളുമായി ISRO തിരുവനന്തപുരം വിളിക്കുന്നു 
പത്താം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് അവസരം
26,000 രൂപ തുടക്ക ശമ്പളം.

കേന്ദ്ര സർക്കാർ സ്ഥാപനമായ തിരുവനന്തപുരം ISRO വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്.

VACCANCY
✔️ഡ്രൈവർ
✔️കുക്ക്
✔️ഫയർമാൻ
✔️കാറ്ററിങ് അറ്റന്റന്റ് തുടങ്ങി വിവിധ തസ്തികകളിലായി നിരവധി ഒഴിവുകൾ ഉണ്ട്.സ്ഥിര നിയമനമാണ്.

QUALIFICATION
എല്ലാ തസ്തികകളിലേക്കും പത്താം ക്ലാസ് ജയം ആണ് കുറഞ്ഞ യോഗ്യത.

PAY SCALE
തെരഞ്ഞെടുക്കപ്പെട്ടാൽ 26,000 രൂപയ്ക്ക് മുകളിലാണ് തുടക്ക ശമ്പളം.

AGE LIMIT
പ്രായ പരിധി: ജനറൽ - 35 വയസ്സ് (സംവരണ വിഭാഗങ്ങൾക്ക് ഇളവ് ഉണ്ട്)

അപേക്ഷ: ഓൺലൈനായി

Last Date: 
സെപ്റ്റംബർ 6 (6/9/2021)



Friday, August 27, 2021

മുംബൈ ഹജ്ജ്  കമ്മിറ്റി ഇൻസ്റ്റിറ്റ്യൂട്ടിൽ കേന്ദ്ര ഹജ്ജ് കമ്മിറ്റി നടത്തുന്ന സിവിൽ സർവ്വീസ് റെസിഡൻഷ്യൽ 2021-22 വർഷ പരിശീലനത്തിന് അപേക്ഷകൾ ക്ഷണിച്ചു

സമുദായത്തിന്റെ ഉന്നമനം ലക്ഷമാക്കി മുംബൈ കേന്ദ്ര ഹജ്ജ്  കമ്മിറ്റി നടത്തുന്ന പദ്ധതിയാണ്  സിവിൽ സർവീസ് കോച്ചിംഗ് സെന്റർ. 



Indian Administrative Service (IAS)
Indian Police Service (IPS)
Indian Forest Service (IFoS)
Indian Foreign Service (IFS)
Indian Audit and Accounts Service (IAAS)
Indian Information Service (IIS)
Indian Communication Finance Services (ICFS)
Indian Postal Service (IPoS)
Indian Railway Accounts Service (IRAS)

തുടങ്ങിയ സിവിൽസർവീസ്  ജോലി നേടുന്നതിന് ഡിഗ്രിയോഗ്യതയുള്ള നിങ്ങൾക്കോ, നിങ്ങളുടെ കുടുംബത്തിലോ ആരെങ്കലും ഉണ്ടെങ്കിൽ അപേക്ഷിക്കാവുന്നതാണ്
അപേക്ഷ സമർപ്പണം
മുഖേന സമർപ്പിക്കാം.

അവസാന തിയതി: 
🔹സെപ്റ്റംബർ -15, 2021 

Helpline Number
🔹022-22717100

സ്ഥാപനത്തെ കുറച്ച് അറിയുന്നതിനു വേണ്ടി താഴെയുള്ള വീഡിയോ കാണാവുന്നതാണ്.


👇NET, SET,PSC&SSC registration മറ്റുള്ള എല്ലാ അപേക്ഷകൾ സമർപ്പിക്കുവാനും ഞങ്ങളുമായി ബന്ധപ്പെടാം:*

തൊഴിലവസരങ്ങളും വിജ്ഞാനപ്രദമായ പുത്തൻ അറിവുകളും ഉപരിപഠന സാധ്യതകളും അറിയാൻ ജോയിൻ ചെയ്താലും. 

🤝എല്ലാവരിലേക്കും ഈ പ്രധാനപ്പെട്ട വിവരം എത്തിക്കുക.. ആർക്കും അവസരം നഷ്ടമാകരുത്..!! 

▫️▫️▫️▪️▪️▪️▫️▫️▫️ 
തൊഴിൽ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക. 

⬇️WhatsApp group join Link:⬇️
🎓🌏🎓🌏🎓🌏🎓

Monday, August 16, 2021

📣UGC NET/ഡിസംബര്‍, ജൂണ്‍ സെഷന്‍ പരീക്ഷകള്‍ ഒന്നിച്ച്; 2021 യു.ജി.സി നെറ്റിന് അപേക്ഷിക്കാം.

UGC NET

📣2021ജൂണിലെ യു.ജി.സി നെറ്റ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ച് നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ).

✔️സെപ്റ്റംബർ അഞ്ച് വരെയാണ് അപേക്ഷിക്കാനുള്ള അവസരം.

✔️കോവിഡ്-19 രോഗവ്യാപനം മൂലം മാറ്റിവെച്ച 2020 ഡിസംബറിലെ പരീക്ഷയും 2021 ജൂണിലെ പരീക്ഷയും ഒന്നിച്ച് നടത്താനാണ് എൻ.ടി.എ തീരുമാനം.

✔️സെപ്റ്റംബർ ആറുവരെ പരീക്ഷാ ഫീസടയ്ക്കാം.


✔️ https://ugcnet.nta.nic.in/ എന്ന വെബ്സൈറ്റ് വഴി വിദ്യാർഥികൾക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. 

✔️സെപ്റ്റംബർ ഏഴുമുതൽ 12 വരെ അപേക്ഷയിൽ തിരുത്തലുകൾ വരുത്താം.

✔️ഒക്ടോബർ ആറു മുതൽ 11 വരെ ഓൺലൈനായി പരീക്ഷ നടക്കും. രാവിലെ ഒൻപത് മുതൽ 12 വരെയും ഉച്ചയ്ക്ക് മൂന്ന് മുതൽ ആറു വരെയുമുള്ള രണ്ട് ഷിഫ്റ്റുകളിലാകും പരീക്ഷ നടക്കുക.

⬛ ഡിസംബർ സെഷനിൽ രജിസ്റ്റർ ചെയ്തിട്ടും അപേക്ഷാപ്രക്രിയ പൂർത്തായാക്കാൻ കഴിയാതിരുന്നവർക്ക് അത് പൂർത്തീകരിക്കാനുള്ള അവസരമുണ്ടാവും. രണ്ട് സെഷനിലേയും ജെ.ആർ.എഫ് സ്ലോട്ടുകൾ ചേർത്താകും ഇത്തവണ ഫലം പ്രഖ്യാപിക്കുക. കൂടുതൽ വിവരങ്ങൾക്കായി വെബ്സൈറ്റ് സന്ദർശിക്കുക.

◾◾◾◾◾◾◾◾◾◾◾◾◾
NET,SET,PSC&SSC registration,മറ്റുള്ള എല്ലാ അപേക്ഷകൾ സമർപ്പിക്കുവാനും ഞങ്ങളുമായി ബന്ധപ്പെടാം:*



തൊഴിലവസരങ്ങളും വിജ്ഞാനപ്രദമായ പുത്തൻ അറിവുകളും ഉപരിപഠന സാധ്യതകളും അറിയാൻ ജോയിൻ ചെയ്താലും.

⬇️WhatsApp group join Link:⬇️
🎓🌏🎓🌏🎓🌏🎓


Friday, August 13, 2021

പ്ലസ് വണ്‍ പ്രവേശനം; ഓഗസ്റ്റ് 24 മുതല്‍ സെപ്റ്റംബർ 3 വരെ അപേക്ഷ നല്‍കാം.

തിരുവനന്തപുരം: സംസ്ഥാനത്ത് ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി ഒന്നാം വർഷ പ്രവേശന നടപടികൾ ഈ മാസം 16 മുതൽ തുടങ്ങുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. 

Extended to 24 August

ഏകജാലക സംവിധാനത്തിലൂടെ പ്രവേശന നടപടിക്രമങ്ങൾ പൂർത്തിയാക്കി സെപ്തംബറിൽ ക്ലാസുകൾ തുടങ്ങാനാണ് വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നത്. പ്ലസ് വൺ വിദ്യാർത്ഥികളുടെ അന്തിമ പരീക്ഷയ്ക്ക് മുൻപ് മോഡൽ പരീക്ഷ നടത്താൻ ആലോചിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.

Important dates:
✔️ഓൺലൈൻ അപേക്ഷാസമർപ്പണം ആരംഭിക്കുന്ന തീയതി : 24/08/2021 ✔️ഓൺലൈൻ അപേക്ഷാ സമർപ്പണം അവസ്സാന തീയതി 03/09/2021
✔️ട്രയൽ അലോട്ട്മെൻറ് തീയതി 07/09/2021 
✔️ആദ്യ അലോട്ട്മെൻറ് തീയതി : 13/09/2021 
✔️മുഖ്യ അലോട്ട്മെന്റ് അവസ്സാനിക്കുന്ന തീയതി :29/09/2021 
✔️ക്ലാസുകൾ തുടങ്ങുന്ന തീയതി :സർക്കാർ തീരുമാനം ആകുന്ന മുറയ്ക്ക് 

⭕ഹയർ സെക്കൻഡറി ഓൺലൈൻ അപേക്ഷ നൽകേണ്ട പോർട്ടൽ

⛔⛔⛔⛔⛔⛔⛔⛔⛔⛔⛔⛔⛔⛔⛔
പ്ലസ് വൺ അഡ്മിഷൻ; വരുമാന, ജാതി, നേറ്റിവിറ്റി സർട്ടിഫിക്കറ്റ് വേണമെന്ന് വ്യാജ സന്ദേശം

◾എസ്.എസ്.എൽ. സി ഫലം പുറത്തുവന്നതോടെ പ്ലസ് വൺ അപേക്ഷയ്ക്ക് വരുമാന സർട്ടിഫിക്കറ്റ്, ജാതി, നാറ്റിവിറ്റി സർട്ടിഫിക്കറ്റ് എന്നിവ വേണമെ ന്ന് വ്യാജ സന്ദേശം വ്യാപകമാ യി പ്രചരിക്കുന്നു. 

◾എന്നാൽ കേരള സിലബസ് പഠിച്ച് പാസായ കുട്ടികൾക്ക് പ്ലസ് വണ്ണിന് അപേക്ഷിക്കാൻ ഇത്തരം സർട്ടിഫിക്കറ്റുകളൊന്നും തന്നെ ആവശ്യമില്ല. 

◾എസ്.എസ്.എൽ.സി ബുക്കിൽ ജാതിയും നാറ്റിവിറ്റിയും രേഖപ്പെടുത്തുന്നതിനാൽ അത് ആവശ്യപ്പെടാറില്ല. 

◾സി.ബി.എസ്.ഇ പാസായ കുട്ടികളിൽ നിന്നാണ് പ്ലസ് വൺ അപേക്ഷയ്ക്ക് വരുമാന, ജാതി, നാറ്റിവിറ്റി സർട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നത്. 

◾യാഥാർഥ്യം ഇങ്ങനെയായിരിക്കെയാണ് അഡ്മിഷൻ സമയത്തിനു മുമ്പ് സർട്ടിഫിക്കറ്റുകൾ തയാറാക്കി വയ്ക്കുകയെന്നും അക്ഷയ കേന്ദ്രങ്ങളിൽ സൗകര്യം ഉണ്ടെന്നുമുള്ള സന്ദേശം പ്രചരിക്കുന്നത്. 

◾എ സ്.എസ്.എൽ.സി ഫലം പുറത്തു വന്ന് തൊട്ടടുത്ത ദിവസങ്ങളിൽ തന്നെ ഇത്തരത്തിലുള്ള സന്ദേശങ്ങൾ പ്രചരിക്കാൻ തുടങ്ങിയിരുന്നു. ഇത് വിശ്വസിച്ച് നിരവധി പേരാണ്കുട്ടികളുടെ കമ്മ്യൂണിറ്റി, നാറ്റിവിറ്റി സർട്ടിഫിക്കറ്റിന് അപേക്ഷ നൽകാനായി അക്ഷയ കേന്ദ്രങ്ങളിൽ എത്തുന്നത്. 

◾കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കാതെ ചില 
അക്ഷയ കേന്ദ്രങ്ങളും വിദ്യാർഥിക ളെക്കൊണ്ട് ഇത്തരം സർട്ടിഫിക്കറ്റുകൾ എടുപ്പിക്കുന്നതായും പരാതിയുണ്ട്.

◾◾◾◾◾◾◾◾◾◾◾◾◾◾◾

പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്ക് ലഭ്യമാവുന്ന ബോണസ് പോയിന്റുകൾ: 

✔️01 : പത്താം തരം കേരള സിലബസിൽ (SSLC) പഠിച്ചവർക്ക് 3 ബോണസ് പോയിൻറ്* ലഭിക്കും.

✔️02 : SSLC ക്ക് പഠിച്ചിരുന്ന അതേ സ്‌കൂളിൽ തന്നെ അപേക്ഷിക്കുകയാണെങ്കിൽ 2 ബോണസ് പോയിൻറ് ലഭിക്കും.

✔️03 : താമസിക്കുന്ന അതേ ഗ്രാമപഞ്ചായത്ത് / മുനിസിപ്പാലിറ്റി / കോർപറേഷൻ എന്നിവയിൽ ഉള്ള സ്‌കൂളുകളിൽ അപേക്ഷിക്കുകയാണെങ്കിൽ 2 ബോണസ് പോയിൻറ് ലഭിക്കും.

✔️04 : താമസിക്കുന്ന അതേ താലൂക്കിൽ ഉള്ള സ്‌കൂളുകളിൽ അപേക്ഷിക്കുകയാണെങ്കിൽ 1 ബോണസ് പോയിൻറ് ലഭിക്കും

✔️05 : താമസിക്കുന്ന ഗ്രാമപഞ്ചായത്തിൽ ഗവ./എയ്‌ഡഡ്‌ ഹയർ സെക്കണ്ടറി സ്‌കൂൾ ഇല്ലാത്തവർക്ക് താലൂക്കിലെ മറ്റ് സ്‌കൂളുകളിൽ അപേക്ഷിക്കുകയാണെങ്കിൽ
2 ബോണസ് പോയിൻറ് ലഭിക്കും.

✔️06 : NCC (75 ശതമാനത്തിൽ കുറയാത്ത ഹാജർ കേഡറ്റിനുണ്ടെന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണം) സ്കൗട്ട് & ഗൈഡ് (രാഷ്ട്രപതി / രാജ്യ പുരസ്കാർ നേടിയവർ മാത്രം)., നീന്തൽ അറിവ് (അപേക്ഷകൻ താമസിക്കുന്ന തദ്ദേശ ഭരണസ്ഥാപനങ്ങളിൽ നിന്നുള്ള സർട്ടിഫിക്കറ്റ് ഹാജരാക്കണം)., സ്റ്റുഡൻറ് പോലീസ് കേഡറ്റുകൾക്കും 2 ബോണസ് പോയിൻറ് ലഭിക്കും.

✔️07 : കൃത്യനിർവഹണത്തിനിടയിൽ മരണമടഞ്ഞ ജവാൻമാരുടെ മക്കൾക്ക് 5 ബോണസ് പോയിൻറ് ലഭിക്കും. (നിയമപരമായി അവർ ദത്തെടുത്ത മക്കളും ഈ ആനുകൂല്യത്തിന് അർഹരാണ്.)

✔️08 : ജവാൻമാരുടെയും, ആർമി, നേവി, എയർഫോഴ്സ് എന്നിവയിൽ നിന്നുള്ള എക്സ് സർവീസുകാരുടെയും മക്കൾക്ക് 3 ബോണസ് പോയിൻറ്

◾◾◾◾◾◾◾◾◾◾◾◾◾◾◾

VHSC SCHOOLS AND SUBJECT COMBINATIONS 👇

അപേക്ഷ കൊടുക്കുന്നതിനു മുമ്പ് ഇത്തരം കാര്യങ്ങൾ മനസ്സിലാക്കി വയ്ക്കുക.

✅School name
✅School code
✅Email ID
✅Phone number
✅Subject combinations
✅Course code

വിശദമായി അറിയാൻ:



👇 PLUS ONE,PSC&SSC registration,മറ്റുള്ള എല്ലാ അപേക്ഷകൾ സമർപ്പിക്കുവാനും ഞങ്ങളുമായി ബന്ധപ്പെടാം:
🏠🏠Stay at home🏠🏠


തൊഴിലവസരങ്ങളും വിജ്ഞാനപ്രദമായ പുത്തൻ അറിവുകളും ഉപരിപഠന സാധ്യതകളും അറിയാൻ ജോയിൻ ചെയ്താലും.


▫️▫️▫️▪️▪️▪️▫️▫️▫️ 
തൊഴിൽ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.

⬇️WhatsApp group join Link:⬇️
🎓🌏🎓🌏🎓🌏🎓


Sunday, August 8, 2021

VHSC SCHOOLS AND SUBJECT COMBINATIONS

VHSC SCHOOLS AND SUBJECT COMBINATIONS 👇


◾GOVT. VHSS ARIMBRA, MALAPPURAM
School Code: 910001
School Name: Govt. VHSS Arimbra
Phone No.: 4832771460
Email ID: vhssarbr@yahoo.in
Subject Combination and Course Codes: AT [04 - Automobile Technology], ECT [06 -Electronics and Communication Technology], RAC [08 - Refrigeration and Air-Conditioning], ABFS [13 - Agri-Business and Farm Services], MLT [14 - Medical Laboratory Technology], A&T [30 - Accounting and Taxation]
School Type: Govt.

◾GOVT. VHSS THAVANUR, MALAPPURAM
School Code: 910002
School Name: Govt. VHSS Thavanur
Phone No.: 4942686199
Email ID: vhsstavr@yahoo.co.in
Subject Combination and Course Codes: ASPT [12 - Agriculture Science and Processing Technology], ABFS [13 - Agri-Business and Farm Services],
School Type: Govt.

◾GOVT. VHS & THS MANJERI, MALAPPURAM
School Code: 910003
School Name: Govt. VHS & THS Manjeri
Phone No.: 4832760877
Email ID: vhssmnji@yahoo.in
Subject Combination and Course Codes: AT [04 - Automobile Technology], AT [04 - Automobile Technology],
School Type: Govt.

◾GOVT. REGIONAL FISHERIES VHSS THANUR, MALAPPURAM
School Code: 910004
School Name: Govt. Regional Fisheries VHSS Thanur
Phone No.: 0494-2443141
Email ID: grftvhsstanur@yahoo.in
Subject Combination and Course Codes: EET [05 - Electrical and Electronics Technology], MT [25 - Marine Technology], MFSP [23 - Marine Fisheries & Seafood Processing],
School Type: Govt.

◾GOVT. VHSS CHELARI, MALAPPURAM
School Code: 910005
School Name: Govt. VHSS Chelari
Phone No.: 4942401864
Email ID: vhsschlr@yahoo.in
Subject Combination and Course Codes: GDPT [07 - Graphic Design and Printing Technology], GDPT [07 - Graphic Design and Printing Technology], GDPT [07 - Graphic Design and Printing Technology], CSIT [03 - Computer Science and Information Technology],
School Type: Govt.

◾GOVT. MODEL VHSS VENGARA TOWN, MALAPPURAM
School Code: 910006
School Name: Govt. Model VHSS Vengara Town
Phone No.: 4942451677
Email ID: gvhssveng@yahoo.co.in
Subject Combination and Course Codes: MLT [14 - Medical Laboratory Technology], FAD [27 - Fashion and Apparel Designing], FAD [27 - Fashion and Apparel Designing], COM [34 - Computerised Office Management], COM [34 - Computerised Office Management], A&T [30 - Accounting and Taxation]
School Type: Govt.

◾GOVT. VHSS KONDOTTY, MALAPPURAM
School Code: 910007
School Name: Govt. VHSS Kondotty
Phone No.: 4832711839
Email ID: gvhsskond@yahoo.com
Subject Combination and Course Codes: ECT [06 -Electronics and Communication Technology], ECT [06 -Electronics and Communication Technology], ASPT [12 - Agriculture Science and Processing Technology], MLT [14 - Medical Laboratory Technology],
School Type: Govt.

◾GOVT. VHSS NILAMBUR, MALAPPURAM
School Code: 910008
School Name: Govt. VHSS Nilambur
Phone No.: 04931-223140
Email ID: vhssnlbr@yahoo.in
Subject Combination and Course Codes: ACHM [11 - Agri-Crop Health Management], ASPT [12 - Agriculture Science and Processing Technology], ABFS [13 - Agri-Business and Farm Services],
School Type: Govt.

◾GOVT. VHSS FOR GIRLS PERINTHALMANNA, MALAPPURAM
School Code: 910009
School Name: Govt. VHSS for Girls Perinthalmanna
Phone No.: 4933226802
Email ID: vhsspmna@yahoo.in
Subject Combination and Course Codes: MLT [14 - Medical Laboratory Technology], BET [18 - Biomedical Equipment Technology],
School Type: Govt.

◾VHSS MANKADA, MALAPPURAM
School Code: 910010
School Name: Govt. VHSS Mankada
Phone No.: 4933273212
Email ID: vhssmank@yahoo.co.in
Subject Combination and Course Codes: ECT [06 -Electronics and Communication Technology], ECT [06 -Electronics and Communication Technology],
School Type: Govt.

◾GOVT. VHSS FOR GIRLS B. P. ANGADY, MALAPPURAM
School Code: 910011
School Name: Govt. VHSS for Girls B. P. Angady
Phone No.: 4942427066
Email ID: ggvhssbpag@yahoo.com
Subject Combination and Course Codes: LSM [21 - Livestock Management], DT [22 - Dairy Technology], MLT [14 - Medical Laboratory Technology], MLT [14 - Medical Laboratory Technology], CPSM [28 - Creche and Pre-School Management],
School Type: Govt.

◾GOVT. VHSS KALPAKANCHERY, MALAPPURAM
School Code: 910012
School Name: Govt. VHSS Kalpakanchery
Phone No.: 4942545400
Email ID: gvhssklpy@yahoo.in
Subject Combination and Course Codes: CCT [02 - Civil Construction Technology], ECT [06 -Electronics and Communication Technology], EET [05 - Electrical and Electronics Technology], TT [29 - Travel and Tourism], COM [34 - Computerised Office Management],
School Type: Govt.

◾GOVT. VHSS MAMPAD, MALAPPURAM
School Code: 910013
School Name: Govt. VHSS Mampad
Phone No.: 4931201085
Email ID: gvhssmapd@yahoo.in
Subject Combination and Course Codes: CSIT [03 - Computer Science and Information Technology], CSIT [03 - Computer Science and Information Technology],
School Type: Govt.

◾GOVT. VHSS PARAVANNA, MALAPPURAM
School Code: 910014
School Name: Govt. VHSS Paravanna
Phone No.: 4942630700
Email ID: gvhssparavanna14@yahoo.com
Subject Combination and Course Codes: COM [34 - Computerised Office Management], BIS [32 - Banking and Insurance Services], MFS [33 - Marketing and Financial Services],
School Type: Govt.

◾GOVT. VHSS MAKKARAPARAMBA, MALAPPURAM
School Code: 910015
School Name: Govt. VHSS Makkaraparamba
Phone No.: 4933281777
Email ID: vhssmkpb@yahoo.co.in
Subject Combination and Course Codes: LSM [21 - Livestock Management], MLT [14 - Medical Laboratory Technology], E&AT [15 - ECG & Audiometric Technology],
School Type: Govt.

◾GOVT. VHSS CHETTIYANKINAR, MALAPPURAM
School Code: 910016
School Name: Govt. VHSS Chettiyankinar
Phone No.: 4942489138
Email ID: vhssctkr@yahoo.in
Subject Combination and Course Codes: ECT [06 -Electronics and Communication Technology], RAC [08 - Refrigeration and Air-Conditioning],
School Type: Govt.

◾GOVT. VHSS PULLANNUR, MALAPPURAM
School Code: 910017
School Name: Govt. VHSS Pullannur
Phone No.: 4832771525
Email ID: vhssplnr@yahoo.in
Subject Combination and Course Codes: CCT [02 - Civil Construction Technology], ECT [06 -Electronics and Communication Technology], CSIT [03 - Computer Science and Information Technology], LSM [21 - Livestock Management], LSM [21 - Livestock Management],
School Type: Govt.

◾GOVT. VHSS KEEZHUPARAMBA, MALAPPURAM
School Code: 910018
School Name: Govt. VHSS Keezhuparamba
Phone No.: 4832858933
Email ID: gvhsskpb@gmail.com
Subject Combination and Course Codes: ACHM [11 - Agri-Crop Health Management], LSM [21 - Livestock Management], MLT [14 - Medical Laboratory Technology], COM [34 - Computerised Office Management], BIS [32 - Banking and Insurance Services],
School Type: Govt.

◾SEETHI HAJI MEMORIAL GOVT. VHSS EDAVANNA, MALAPPURAM
School Code: 910019
School Name: Seethi Haji Memorial Govt. VHSS Edavanna
Phone No.: 4832704300
Email ID: vhssedvn@yahoo.co.in
Subject Combination and Course Codes: AT [04 - Automobile Technology], RAC [08 - Refrigeration and Air-Conditioning], CSIT [03 - Computer Science and Information Technology], MLT [14 - Medical Laboratory Technology], COM [34 - Computerised Office Management],
School Type: Govt.

◾GOVT. VHSS OMANNOOR, MALAPPURAM
School Code: 910020
School Name: Govt. VHSS Omannoor
Phone No.: 4832727520
Email ID: gvhssomnr@yahoo.com
Subject Combination and Course Codes: MLT [14 - Medical Laboratory Technology], MLT [14 - Medical Laboratory Technology], COM [34 - Computerised Office Management], A&T [30 - Accounting and Taxation],
School Type: Govt.

◾GOVT. VHSS NELLIKUTH, MALAPPURAM
School Code: 910021
School Name: Govt. VHSS Nellikuth
Phone No.: 4832865030
Email ID: vhssnekt@yahoo.in
Subject Combination and Course Codes: CSIT [03 - Computer Science and Information Technology], ACHM [11 - Agri-Crop Health Management], MLT [14 - Medical Laboratory Technology], COM [34 - Computerised Office Management], A&T [30 - Accounting and Taxation],
School Type: Govt.

◾GOVT. VHSS FOR GIRLS WANDOOR, MALAPPURAM
School Code: 910022
School Name: Govt. VHSS for Girls Wandoor
Phone No.: 4931246950
Email ID: ggvhsswndr@yahoo.in
Subject Combination and Course Codes: ACHM [11 - Agri-Crop Health Management], MLT [14 - Medical Laboratory Technology],
School Type: Govt.

◾GOVT. VHSS VENGARA, MALAPPURAM
School Code: 910023
School Name: Govt. VHSS Vengara
Phone No.: 4942459801
Email ID: vhssveng@yahoo.in
Subject Combination and Course Codes: EET [05 - Electrical and Electronics Technology], CSIT [03 - Computer Science and Information Technology], MLT [14 - Medical Laboratory Technology], FRM [35 - Food and Restaurant Management],
School Type: Govt.

◾GOVT. THS & VHSS, KUTTIPURAM, MALAPPURAM
School Code: 910027
School Name: Govt. THS & VHSS, Kuttipuram
Phone No.: 4942608116
Email ID: gthsktpm@yahoo.in
Subject Combination and Course Codes: CCT [02 - Civil Construction Technology], AT [04 - Automobile Technology],
School Type: Govt.

◾B. V. K. VHSS VALAVANNUR, MALAPPURAM
School Code: 910024
School Name: B. V. K. VHSS Valavannur
Phone No.: 4942546031
Email ID: vhssvlnr@yahoo.co.in
Subject Combination and Course Codes: MLT [14 - Medical Laboratory Technology], BNPC [16 - Basic Nursing and Palliative Care], A&T [30 - Accounting and Taxation],
School Type: Aided

◾P. M. S. A. VHSS CHAPPANANGADI, MALAPPURAM
School Code: 910025
School Name: P. M. S. A. VHSS Chappanangadi
Phone No.: 0483-2706451
Email ID: pmsavhsschool@gmail.com
Subject Combination and Course Codes: ACHM [11 - Agri-Crop Health Management], MLT [14 - Medical Laboratory Technology],
School Type: Aided

◾SREE VIVEKANANDA VHSS PALEMAD, MALAPPURAM
School Code: 910026
School Name: Sree Vivekananda VHSS Palemad
Phone No.: 4931274066
Email ID: vhssplmd@yahoo.in
Subject Combination and Course Codes: CCT [02 - Civil Construction Technology], A&T [30 - Accounting and Taxation],
School Type: Aided


ആവശ്യമായ രേഖകൾ

👉🏻റേഷൻ കാർഡ്
👉🏻വില്ലേജിലെ നികുതി
👉🏻ആധാർ കാർഡ്
👉🏻ജനന സർട്ടിഫിക്കറ്റ്
👉🏻രക്ഷിതാവിന്റെ സ്കൂൾ സർട്ടിഫിക്കറ്റ്
👉🏻മാർക്ക് ലിസ്റ്റ് ഉള്ളവർ അതും കരുതുക


⬛⬛⬛⬛⬛⬛⬛⬛⬛⬛⬛⬛⬛
തൊഴിലവസരങ്ങളും വിജ്ഞാനപ്രദമായ പുത്തൻ അറിവുകളും ഉപരിപഠന സാധ്യതകളും അറിയാൻ ജോയിൻ ചെയ്താലും.

⬇️WhatsApp group join Link:⬇️
🎓🌏🎓🌏🎓🌏🎓


Thursday, August 5, 2021

നാഷണല്‍ മ്യൂസിയം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ട്ട് ഹിസ്റ്ററി കണ്‍സര്‍വേഷനില്‍ മാസ്റ്റേഴ്‌സ് പഠിക്കാം.

നാഷണല്‍ മ്യൂസിയം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ട്ട് ഹിസ്റ്ററി കണ്‍സര്‍വേഷനില്‍ മാസ്റ്റേഴ്‌സ് പഠിക്കാം.



കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന്റെ കീഴിലുള്ള ന്യൂഡൽഹി നാഷണൽ മ്യൂസിയം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർട്ട് ഹിസ്റ്ററി കൺസർവേഷൻ ആൻഡ് മ്യൂസിയോളജിയിലെ വിവിധ മാസ്റ്റേഴ്സ് പ്രോഗ്രാം പ്രവേശനത്തിന് ഇപ്പോൾ  അപേക്ഷിക്കാം.

Courses

1-എം.എ.ഹിസ്റ്ററി ഓഫ് ആർട്ട്: 

50 ശതമാനം മാർക്ക്/തത്തുല്യ ഗ്രേഡോടെ ബാച്ചിലർ ബിരുദം. സോഷ്യൽ സയൻസസ്/ ലിബറൽ ആർട്സ്/ഫൈൻ ആർട്സ് പശ്ചാത്തലം അഭികാമ്യം.

2-എം.എ.കൺസർവേഷൻ:

50 ശതമാനം മാർക്കോടെ ഫിസിക്സ്, കെമിസ്ട്രി, ജിയോളജി, ബയോളജി, ബയോടെക്നോളജി, മൈക്രോബയോളജി, വിഷ്വൽ/ഫൈൻ ആർട്സ്, ആർക്കിടെക്ചർ, എൻജിനിയറിങ്, ടെക്നോളജി ബിരുദം അല്ലെങ്കിൽ, പ്ലസ്ടു സയൻസ് സ്ട്രീമിൽ പഠിച്ചശേഷം 50 ശതമാനം മാർക്കോടെ നേടിയ ഹിസ്റ്ററി, ജ്യോഗ്രഫി, ആന്ത്രോപ്പോളജി, ആർക്കിയോളജി, അനുബന്ധ വിഷയത്തിലെ ബിരുദം

3-എം.എ.മ്യൂസിയോളജി:

50 ശതമാനം മാർക്കോടെ ആർട്സ്, സയൻസ്, സോഷ്യൽ സയൻസ്, ഹ്യുമാനിറ്റീസ് സ്ട്രീമിൽ ബിരുദം. ഹിസ്റ്ററി ഓഫ് ആർട്ട് ആൻഡ് മ്യൂസിയം സ്റ്റഡീസ് പശ്ചാത്തലമോ അതുമായി ബന്ധപ്പെട്ട വിഷയത്തിലെ പി.ജി. ഡിപ്ലോമയോ അഭികാമ്യം. 

കേന്ദ്ര/സംസ്ഥാന സർക്കാർ, സ്വയംഭരണ സ്ഥാപനങ്ങൾ, സർവകലാശാലകൾ എന്നിവയിൽ കുറഞ്ഞത് അഞ്ചുവർഷത്തെ റെഗുലർ സർവീസുള്ള ഇൻസർവീസ് ജീവനക്കാർക്കും അപേക്ഷിക്കാം.

For online application

പൂരിപ്പിച്ച അപേക്ഷയും രേഖകളും ഓഗസ്റ്റ് 6 ന് വൈകീട്ട്  5 നകം ara.nmi@gov.in എന്ന ഇമെയിൽ വിലാസത്തിൽ ലഭിക്കണം.

കൂടുതൽ വിവരങ്ങൾക്ക്: 


▫️▫️▫️▪️▪️▪️▫️▫️▫️ 
തൊഴിൽ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.

⬇️WhatsApp group join Link:⬇️
🎓🌏🎓🌏🎓🌏🎓

കേരള സര്‍വകലാശാല ഒന്നാംവര്‍ഷ ബിരുദപ്രവേശം: അലോട്ട്മെന്റ് ഏകജാലകം വഴി.

കേരള സര്‍വകലാശാല ഒന്നാംവര്‍ഷ ബിരുദപ്രവേശം: അലോട്ട്മെന്റ് ഏകജാലകം വഴി.



കേരള സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള 

ഗവ./എയ്ഡഡ്/സ്വാശ്രയ ആർട്സ് ആൻഡ് സയൻസ് കോളേജുകളിലും യു.ഐ.ടി., ഐ.എച്ച്.ആർഡി. കേന്ദ്രങ്ങളിലും 

ഒന്നാംവർഷ ബിരുദ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് ഓൺലൈൻ വഴി ഇപ്പോൾ അപേക്ഷിക്കാം.

മെറിറ്റ് സീറ്റുകളിലേക്കും എസ്.സി./എസ്.ടി./എസ്.ഇ.ബി.സി. സംവരണ സീറ്റുകളിലേക്കും ഏകജാലകം വഴിയാണ് അലോട്ട്മെന്റ്.

മാനേജ്മെന്റ്ക്വാട്ട, കമ്യൂണിറ്റി ക്വാട്ട, സ്പോർട്സ് ക്വാട്ട, ഭിന്നശേഷിയുള്ളവർ, തമിഴ് ഭാഷ ന്യൂനപക്ഷ വിഭാഗങ്ങൾ, ലക്ഷദ്വീപ് നിവാസികൾ ഉൾപ്പെടെ എല്ലാവരും ഏകജാലകസംവിധാനംവഴി അപേക്ഷിക്കണം.

സ്പോർട്സ് ക്വാട്ട പ്രവേശത്തിനുള്ള രജിസ്ട്രേഷൻ ഓൺലൈനായി നടത്തും.

കോളേജുകളിൽ അപേക്ഷ സമർപ്പിക്കേണ്ടതില്ല. 

കമ്യൂണിറ്റി ക്വാട്ട പ്രവേശനം സംബന്ധിച്ച മാർഗനിർദേശങ്ങൾ പിന്നീട് പ്രസിദ്ധീകരിക്കും. 


▫️▫️▫️▪️▪️▪️▫️▫️▫️ 
തൊഴിൽ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.

⬇️WhatsApp group join Link:⬇️
🎓🌏🎓🌏🎓🌏🎓


Tuesday, August 3, 2021

ഫാറൂഖ് കോളേജ്(ഓട്ടോണോമസ്) 2021-22 ഡിഗ്രി & ഇന്റഗ്രേറ്റഡ് കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു

ഫാറൂഖ് കോളേജ്(ഓട്ടോണോമസ്) 2021-22 ഡിഗ്രി & ഇന്റഗ്രേറ്റഡ് കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു


ഫാറൂഖ് കോളേജ്(ഓട്ടോണോമസ്) 2021-22 അധ്യയന വർഷത്തേക്കുള്ള ഡിഗ്രി & ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകൾക്ക് അപേക്ഷ ആരംഭിച്ചു. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയതി ആഗസ്റ്റ് 11. 

✔️അപേക്ഷ ഫീസ് ജനറല്‍/ഒ.ബി.സി വിഭാഗങ്ങള്‍ക്ക് 300 രൂപയും എസ് സി/എസ് ടി വിഭാഗങ്ങള്‍ക്ക് 150 രൂപയും ആണ്‌. 

GENERAL/OBC - 300
SC/ST - 150

കോഴ്സുകൾ

▪️BA Arabic & Isl.History
▪️BA English
▪️BA Malayalam
▪️BA Sociology
▪️BA Multimedia
▪️BA Economics
▪️BSc Mathematics
▪️BSc Statistics
▪️BSc Comp.Science
▪️BSc Psychology
▪️BSc Physics
▪️BSc Chemistry
▪️BSc Botany
▪️BSc Zoology
▪️BCom(Finance)
▪️BBA(Finance)
▪️BA Functional English(SF)
▪️BCom CA(SF)
▪️BSc Psychology(SF)
▪️BVoc in Automobile(SF)
▪️BVoc in Software Devt(SF)
▪️Integrated MSc Geology


🗓️ അപേക്ഷിക്കാനുള്ള അവസാന തിയ്യതി

11 August 2021 




Sunday, August 1, 2021

അണ്ണാമല യൂണിവേഴ്സിറ്റി, ഉത്തര പേപ്പറുകൾ അയക്കേണ്ട രീതി

Instructions ലെ എട്ടാം ഭാഗത്തിലാണ് ഉത്തര പേപ്പറുകൾ യൂണിവേഴ്സിറ്റിയിലേക്ക് തപാൽ വഴി അയക്കേണ്ടത് എങ്ങനെയെന്ന് വിശദീകരിക്കുന്നത്.
 👇👇👇👇👇👇👇👇

ഘട്ടം 8: നിങ്ങളുടെ എല്ലാ വിഷയ പരീക്ഷകളും പൂർത്തിയാക്കിയ ശേഷം, നിങ്ങളുടെ എല്ലാ ഉത്തരക്കടലാസുകളും എടുത്ത് ഒരു കവറിൽ ഇടുക, നിങ്ങളുടെ അവസാന പരീക്ഷയുടെ അതേ ദിവസം തന്നെ തപാൽ വഴി താഴെയുള്ള വിലാസത്തിലേക്ക് അയയ്ക്കുക.

പരീക്ഷ കൺട്രോളർ,

അണ്ണാമലൈ സർവകലാശാല,

അണ്ണാമലൈ നഗർ - 608002,

തമിഴ്‌നാട്



ഈ രീതിയിലാണ് ആണ് നമ്മൾ തപാൽ വഴി പോസ്റ്റ് ചെയ്യേണ്ടത് ,

പോസ്റ്റ് കവറിൽ എഴുതി ചേർക്കേണ്ട വേണ്ട കാര്യങ്ങൾ ശ്രദ്ധിക്കുമല്ലോ...!!!


top right of the Envelope Cover 

Mention Your COURSE NAME and COURSE CODE

(For example: 009-B.Com or 023
M.Com) 


◾◾◾◾◾◾◾◾◾◾◾◾◾◾

To

The Controller of Examinations 
Annamalai University
Annamalai Nagar - 608 002 
Tamil Nadu

From

Your Name 
Registration Number 
Address 
Mobile Number

◾◾◾◾◾◾◾◾◾◾◾◾◾◾


NB:
പരീക്ഷ അവസാനിച്ച ഉടനെ തന്നെ ഉത്തര പേപ്പറുകൾ തപാൽ (Indian post) വഴി അയക്കാൻ ശ്രദ്ധിക്കുക.
എല്ലാ വിദ്യാർത്ഥികൾക്കും info master എല്ലാവിധ വിജയാശംസകളും നേരുന്നു.🎉🎉🎉


▫️▫️▫️▪️▪️▪️▫️▫️▫️ 
തൊഴിൽ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.

⬇️WhatsApp group join Link:⬇️
🎓🌏🎓🌏🎓🌏🎓

all_about_CUET_entrence_examination_2022

സർ, എന്താണീ CUET (ക്യുയെറ്റ്) എൻട്രൻസ് പരീക്ഷ, എങ്ങിനെയാണ് അപേക്ഷിക്കേണ്ടത് അറിയേണ്ടെതെല്ലാം കേന്ദ്ര സര്‍ക്കാരിന്റെ വിദ്യാഭ്യാസ ...