Friday, August 13, 2021

പ്ലസ് വണ്‍ പ്രവേശനം; ഓഗസ്റ്റ് 24 മുതല്‍ സെപ്റ്റംബർ 3 വരെ അപേക്ഷ നല്‍കാം.

തിരുവനന്തപുരം: സംസ്ഥാനത്ത് ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി ഒന്നാം വർഷ പ്രവേശന നടപടികൾ ഈ മാസം 16 മുതൽ തുടങ്ങുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. 

Extended to 24 August

ഏകജാലക സംവിധാനത്തിലൂടെ പ്രവേശന നടപടിക്രമങ്ങൾ പൂർത്തിയാക്കി സെപ്തംബറിൽ ക്ലാസുകൾ തുടങ്ങാനാണ് വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നത്. പ്ലസ് വൺ വിദ്യാർത്ഥികളുടെ അന്തിമ പരീക്ഷയ്ക്ക് മുൻപ് മോഡൽ പരീക്ഷ നടത്താൻ ആലോചിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.

Important dates:
✔️ഓൺലൈൻ അപേക്ഷാസമർപ്പണം ആരംഭിക്കുന്ന തീയതി : 24/08/2021 ✔️ഓൺലൈൻ അപേക്ഷാ സമർപ്പണം അവസ്സാന തീയതി 03/09/2021
✔️ട്രയൽ അലോട്ട്മെൻറ് തീയതി 07/09/2021 
✔️ആദ്യ അലോട്ട്മെൻറ് തീയതി : 13/09/2021 
✔️മുഖ്യ അലോട്ട്മെന്റ് അവസ്സാനിക്കുന്ന തീയതി :29/09/2021 
✔️ക്ലാസുകൾ തുടങ്ങുന്ന തീയതി :സർക്കാർ തീരുമാനം ആകുന്ന മുറയ്ക്ക് 

⭕ഹയർ സെക്കൻഡറി ഓൺലൈൻ അപേക്ഷ നൽകേണ്ട പോർട്ടൽ

⛔⛔⛔⛔⛔⛔⛔⛔⛔⛔⛔⛔⛔⛔⛔
പ്ലസ് വൺ അഡ്മിഷൻ; വരുമാന, ജാതി, നേറ്റിവിറ്റി സർട്ടിഫിക്കറ്റ് വേണമെന്ന് വ്യാജ സന്ദേശം

◾എസ്.എസ്.എൽ. സി ഫലം പുറത്തുവന്നതോടെ പ്ലസ് വൺ അപേക്ഷയ്ക്ക് വരുമാന സർട്ടിഫിക്കറ്റ്, ജാതി, നാറ്റിവിറ്റി സർട്ടിഫിക്കറ്റ് എന്നിവ വേണമെ ന്ന് വ്യാജ സന്ദേശം വ്യാപകമാ യി പ്രചരിക്കുന്നു. 

◾എന്നാൽ കേരള സിലബസ് പഠിച്ച് പാസായ കുട്ടികൾക്ക് പ്ലസ് വണ്ണിന് അപേക്ഷിക്കാൻ ഇത്തരം സർട്ടിഫിക്കറ്റുകളൊന്നും തന്നെ ആവശ്യമില്ല. 

◾എസ്.എസ്.എൽ.സി ബുക്കിൽ ജാതിയും നാറ്റിവിറ്റിയും രേഖപ്പെടുത്തുന്നതിനാൽ അത് ആവശ്യപ്പെടാറില്ല. 

◾സി.ബി.എസ്.ഇ പാസായ കുട്ടികളിൽ നിന്നാണ് പ്ലസ് വൺ അപേക്ഷയ്ക്ക് വരുമാന, ജാതി, നാറ്റിവിറ്റി സർട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നത്. 

◾യാഥാർഥ്യം ഇങ്ങനെയായിരിക്കെയാണ് അഡ്മിഷൻ സമയത്തിനു മുമ്പ് സർട്ടിഫിക്കറ്റുകൾ തയാറാക്കി വയ്ക്കുകയെന്നും അക്ഷയ കേന്ദ്രങ്ങളിൽ സൗകര്യം ഉണ്ടെന്നുമുള്ള സന്ദേശം പ്രചരിക്കുന്നത്. 

◾എ സ്.എസ്.എൽ.സി ഫലം പുറത്തു വന്ന് തൊട്ടടുത്ത ദിവസങ്ങളിൽ തന്നെ ഇത്തരത്തിലുള്ള സന്ദേശങ്ങൾ പ്രചരിക്കാൻ തുടങ്ങിയിരുന്നു. ഇത് വിശ്വസിച്ച് നിരവധി പേരാണ്കുട്ടികളുടെ കമ്മ്യൂണിറ്റി, നാറ്റിവിറ്റി സർട്ടിഫിക്കറ്റിന് അപേക്ഷ നൽകാനായി അക്ഷയ കേന്ദ്രങ്ങളിൽ എത്തുന്നത്. 

◾കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കാതെ ചില 
അക്ഷയ കേന്ദ്രങ്ങളും വിദ്യാർഥിക ളെക്കൊണ്ട് ഇത്തരം സർട്ടിഫിക്കറ്റുകൾ എടുപ്പിക്കുന്നതായും പരാതിയുണ്ട്.

◾◾◾◾◾◾◾◾◾◾◾◾◾◾◾

പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്ക് ലഭ്യമാവുന്ന ബോണസ് പോയിന്റുകൾ: 

✔️01 : പത്താം തരം കേരള സിലബസിൽ (SSLC) പഠിച്ചവർക്ക് 3 ബോണസ് പോയിൻറ്* ലഭിക്കും.

✔️02 : SSLC ക്ക് പഠിച്ചിരുന്ന അതേ സ്‌കൂളിൽ തന്നെ അപേക്ഷിക്കുകയാണെങ്കിൽ 2 ബോണസ് പോയിൻറ് ലഭിക്കും.

✔️03 : താമസിക്കുന്ന അതേ ഗ്രാമപഞ്ചായത്ത് / മുനിസിപ്പാലിറ്റി / കോർപറേഷൻ എന്നിവയിൽ ഉള്ള സ്‌കൂളുകളിൽ അപേക്ഷിക്കുകയാണെങ്കിൽ 2 ബോണസ് പോയിൻറ് ലഭിക്കും.

✔️04 : താമസിക്കുന്ന അതേ താലൂക്കിൽ ഉള്ള സ്‌കൂളുകളിൽ അപേക്ഷിക്കുകയാണെങ്കിൽ 1 ബോണസ് പോയിൻറ് ലഭിക്കും

✔️05 : താമസിക്കുന്ന ഗ്രാമപഞ്ചായത്തിൽ ഗവ./എയ്‌ഡഡ്‌ ഹയർ സെക്കണ്ടറി സ്‌കൂൾ ഇല്ലാത്തവർക്ക് താലൂക്കിലെ മറ്റ് സ്‌കൂളുകളിൽ അപേക്ഷിക്കുകയാണെങ്കിൽ
2 ബോണസ് പോയിൻറ് ലഭിക്കും.

✔️06 : NCC (75 ശതമാനത്തിൽ കുറയാത്ത ഹാജർ കേഡറ്റിനുണ്ടെന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണം) സ്കൗട്ട് & ഗൈഡ് (രാഷ്ട്രപതി / രാജ്യ പുരസ്കാർ നേടിയവർ മാത്രം)., നീന്തൽ അറിവ് (അപേക്ഷകൻ താമസിക്കുന്ന തദ്ദേശ ഭരണസ്ഥാപനങ്ങളിൽ നിന്നുള്ള സർട്ടിഫിക്കറ്റ് ഹാജരാക്കണം)., സ്റ്റുഡൻറ് പോലീസ് കേഡറ്റുകൾക്കും 2 ബോണസ് പോയിൻറ് ലഭിക്കും.

✔️07 : കൃത്യനിർവഹണത്തിനിടയിൽ മരണമടഞ്ഞ ജവാൻമാരുടെ മക്കൾക്ക് 5 ബോണസ് പോയിൻറ് ലഭിക്കും. (നിയമപരമായി അവർ ദത്തെടുത്ത മക്കളും ഈ ആനുകൂല്യത്തിന് അർഹരാണ്.)

✔️08 : ജവാൻമാരുടെയും, ആർമി, നേവി, എയർഫോഴ്സ് എന്നിവയിൽ നിന്നുള്ള എക്സ് സർവീസുകാരുടെയും മക്കൾക്ക് 3 ബോണസ് പോയിൻറ്

◾◾◾◾◾◾◾◾◾◾◾◾◾◾◾

VHSC SCHOOLS AND SUBJECT COMBINATIONS 👇

അപേക്ഷ കൊടുക്കുന്നതിനു മുമ്പ് ഇത്തരം കാര്യങ്ങൾ മനസ്സിലാക്കി വയ്ക്കുക.

✅School name
✅School code
✅Email ID
✅Phone number
✅Subject combinations
✅Course code

വിശദമായി അറിയാൻ:



👇 PLUS ONE,PSC&SSC registration,മറ്റുള്ള എല്ലാ അപേക്ഷകൾ സമർപ്പിക്കുവാനും ഞങ്ങളുമായി ബന്ധപ്പെടാം:
🏠🏠Stay at home🏠🏠


തൊഴിലവസരങ്ങളും വിജ്ഞാനപ്രദമായ പുത്തൻ അറിവുകളും ഉപരിപഠന സാധ്യതകളും അറിയാൻ ജോയിൻ ചെയ്താലും.


▫️▫️▫️▪️▪️▪️▫️▫️▫️ 
തൊഴിൽ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.

⬇️WhatsApp group join Link:⬇️
🎓🌏🎓🌏🎓🌏🎓


No comments:

Post a Comment

all_about_CUET_entrence_examination_2022

സർ, എന്താണീ CUET (ക്യുയെറ്റ്) എൻട്രൻസ് പരീക്ഷ, എങ്ങിനെയാണ് അപേക്ഷിക്കേണ്ടത് അറിയേണ്ടെതെല്ലാം കേന്ദ്ര സര്‍ക്കാരിന്റെ വിദ്യാഭ്യാസ ...