കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന്റെ കീഴിലുള്ള ന്യൂഡൽഹി നാഷണൽ മ്യൂസിയം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർട്ട് ഹിസ്റ്ററി കൺസർവേഷൻ ആൻഡ് മ്യൂസിയോളജിയിലെ വിവിധ മാസ്റ്റേഴ്സ് പ്രോഗ്രാം പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം.
Courses
1-എം.എ.ഹിസ്റ്ററി ഓഫ് ആർട്ട്:
50 ശതമാനം മാർക്ക്/തത്തുല്യ ഗ്രേഡോടെ ബാച്ചിലർ ബിരുദം. സോഷ്യൽ സയൻസസ്/ ലിബറൽ ആർട്സ്/ഫൈൻ ആർട്സ് പശ്ചാത്തലം അഭികാമ്യം.
2-എം.എ.കൺസർവേഷൻ:
50 ശതമാനം മാർക്കോടെ ഫിസിക്സ്, കെമിസ്ട്രി, ജിയോളജി, ബയോളജി, ബയോടെക്നോളജി, മൈക്രോബയോളജി, വിഷ്വൽ/ഫൈൻ ആർട്സ്, ആർക്കിടെക്ചർ, എൻജിനിയറിങ്, ടെക്നോളജി ബിരുദം അല്ലെങ്കിൽ, പ്ലസ്ടു സയൻസ് സ്ട്രീമിൽ പഠിച്ചശേഷം 50 ശതമാനം മാർക്കോടെ നേടിയ ഹിസ്റ്ററി, ജ്യോഗ്രഫി, ആന്ത്രോപ്പോളജി, ആർക്കിയോളജി, അനുബന്ധ വിഷയത്തിലെ ബിരുദം
3-എം.എ.മ്യൂസിയോളജി:
50 ശതമാനം മാർക്കോടെ ആർട്സ്, സയൻസ്, സോഷ്യൽ സയൻസ്, ഹ്യുമാനിറ്റീസ് സ്ട്രീമിൽ ബിരുദം. ഹിസ്റ്ററി ഓഫ് ആർട്ട് ആൻഡ് മ്യൂസിയം സ്റ്റഡീസ് പശ്ചാത്തലമോ അതുമായി ബന്ധപ്പെട്ട വിഷയത്തിലെ പി.ജി. ഡിപ്ലോമയോ അഭികാമ്യം.
കേന്ദ്ര/സംസ്ഥാന സർക്കാർ, സ്വയംഭരണ സ്ഥാപനങ്ങൾ, സർവകലാശാലകൾ എന്നിവയിൽ കുറഞ്ഞത് അഞ്ചുവർഷത്തെ റെഗുലർ സർവീസുള്ള ഇൻസർവീസ് ജീവനക്കാർക്കും അപേക്ഷിക്കാം.
For online application
പൂരിപ്പിച്ച അപേക്ഷയും രേഖകളും ഓഗസ്റ്റ് 6 ന് വൈകീട്ട് 5 നകം ara.nmi@gov.in എന്ന ഇമെയിൽ വിലാസത്തിൽ ലഭിക്കണം.
കൂടുതൽ വിവരങ്ങൾക്ക്:
▫️▫️▫️▪️▪️▪️▫️▫️▫️
തൊഴിൽ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.
⬇️WhatsApp group join Link:⬇️
🎓🌏🎓🌏🎓🌏🎓
No comments:
Post a Comment