Friday, June 25, 2021

ഇനി റോഡ് ടെസ്റ്റ് ഇല്ലാതെ ലൈസൻസ് എടുക്കാം

 

ഇനി റോഡ് ടെസ്റ്റ് ഇല്ലാതെ ലൈസൻസ് എടുക്കാം

മോട്ടോർ വാഹന വകുപ്പിൻറെ പുതിയ നിയമ ഭേദഗതി ജൂലൈ ഒന്നുമുതൽ നടപ്പിലാക്കും.

അകഡിറ്റഡ് കേന്ദ്രങ്ങളിൽ ഡ്രൈവിംഗ് പരിശീലിച്ചവർക്ക് ഇനി റോഡ് ടെസ്റ്റ് ഇല്ലാതെ ലൈസൻസ് ലഭിക്കും. ഇതു സംബന്ധിച്ച മോട്ടർ വാഹന നിയമ ഭേദഗതി ജൂലൈ 1 മുതൽ നടപ്പാക്കും. രാജ്യത്ത് കൂടുതൽ അക്രെഡിറ്റഡ് ഡ്രൈവിംഗ് പരിശീലന കേന്ദ്രങ്ങൾക്ക് അനുമതി നൽകുന്ന നിയമ ഭേദഗതി വിജ്ഞാപനം കേന്ദ്രസർക്കാർ പുറപ്പെടുവിച്ചു. ഇതുപ്രകാരം താൽപര്യമുള്ളവർക്ക് ഇത്തരം കേന്ദ്രങ്ങൾ തുടങ്ങാം. ഇതുവരെ സർക്കാരാണ് ഇത്തരം പരിശീലന കേന്ദ്രങ്ങൾ പലയിടത്തും നടത്തിയിരുന്നത്.




 കാറോടിക്കാൻ 29 മണിക്കൂർ

ചെറിയ വാഹനങ്ങൾ ഓടിക്കാൻ നാലാഴ്ചത്തെ 29 മണിക്കുർ പരിശീലനം വേണം. ഇതിൽ 21 മണിക്കൂർ പ്രായോഗിക പരിശീലനം, അതിൽത്തന്നെ 4 മണിക്കൂർ സിമുലേറ്ററിൽ രാത്രികാല ഡ്രൈവിംഗ്, മഴ, ഫോഗ് ഡ്രൈവിംഗ് എന്നിവ പരിശീലിപ്പിക്കും.

മീഡിയം, ഹെവി വാഹനങ്ങൾ ഓടിക്കാൻ ആറാഴ്ചത്തെ 38 മണിക്കൂർ പരിശീലനം. ഇതിൽ 16 മണിക്കൂർ തിയറിയും 22 മണിക്കൂർ പ്രാക്ടിക്കലും (3 മണിക്കൂർ സിമുലേറ്റർ).




വെറും ഡ്രൈവിംഗ് സ്കൂളല്ല

അകഡിറ്റഡ് ഡ്രൈവിംഗ് പരിശീലനകേന്ദ്രങ്ങൾ അപൂർവമാണ്. ഒരു സംസ്ഥാനത്ത് ഒന്ന് എന്ന നിലയിൽ മാതൃകാ ഇൻസ്റ്റിറ്റ്യൂട്ടുകളാണ് നിലവിലുള്ളത്. കേരളത്തിലെ കേന്ദ്രം മലപ്പുറം ജില്ലയിലെ എടപ്പാളിൽ ആണ് ഇപ്പോൾ ഉള്ളത്. ഇത്തരം കേന്ദ്രങ്ങൾ കൂടുതൽ അനുവദിക്കാനാണ് കേന്ദ്രതീരുമാനം. 

5 വർഷത്തേക്കായിരിക്കും അക്രഡിറ്റേഷൻ. കുറഞ്ഞത് 3 ഏക്കർ സ്ഥലം, വാഹനഭാഗങ്ങളെക്കുറിച്ച് പഠിപ്പിക്കാനുള്ള വർക്ക്ഷോപ്പ് , ഡ്രൈവിംഗ് സിമുലേറ്റർ ടെസ്റ്റ് ട്രാക്കിംഗ് തുടങ്ങിയവ വേണം.


for more details:

click here

click here





1 comment:

all_about_CUET_entrence_examination_2022

സർ, എന്താണീ CUET (ക്യുയെറ്റ്) എൻട്രൻസ് പരീക്ഷ, എങ്ങിനെയാണ് അപേക്ഷിക്കേണ്ടത് അറിയേണ്ടെതെല്ലാം കേന്ദ്ര സര്‍ക്കാരിന്റെ വിദ്യാഭ്യാസ ...