Wednesday, July 28, 2021

2021-22 അധ്യായന വർഷത്തേയ്ക്കുള്ള സംസ്ഥാന പോളിടെക്നിക് പ്രവേശന നടപടികൾ ആരംഭിച്ചു.


2021-22 അധ്യായന വർഷത്തേ യ്ക്കുള്ള സംസ്ഥാന പോളിടെ ക്നിക് പ്രവേശന നടപടിക ൾ ഇന്ന് ആരംഭിക്കും. കേരള ത്തിലെ മുഴുവൻ സർക്കാർ, എയ്ഡഡ്, ഐ.എച്ച്.ആർ.ഡി, സ്വാശ്രയ പോളിടെക്നിക് കോളജുകളിലേയ്ക്ക് സംസ്ഥാനടിസ്ഥാനത്തിലാണ് പ്രവേശനം.

✔️ഒരു വിദ്യാർഥിക്ക് 30 ഓപ്ഷനുകൾ വരെ നൽകാനാവും.

✔️www.polyadmission.org മുഖേന ഓൺലൈനായി അപേ ക്ഷിക്കാം.
അപേക്ഷ ഫീസ് ഓൺലൈനായി തന്നെ സമർപ്പിക്കണം. 

✔️എസ്.എസ്.എ ൽ.സി, ടി.എച്ച്.എസ്.എൽ. സി-സി.ബി.എസ്.ഇ പത്ത് - മറ്റ് തുല്യ പരീക്ഷകളിൽ ഉപരിപഠനത്തിന് അർഹത നേടിയ കണക്ക്, സയൻസ്, ഇംഗ്ലീ ഷ് മുതലായ വിഷയങ്ങൾ ഓരോ വിഷയങ്ങളായി പഠിച്ചവർക്ക് എൻജിനിയറിങ് സ്ട്രീമി ലേയ്ക്കും (സ്ട്രീ-ഒന്ന്) കണക്ക്, ഇംഗ്ലീഷ് എന്നിവ പഠിച്ചവർക്ക് നോൺ എൻജിനിയറിങ്  സ്ട്രീമിലേക്കും (സ്ട്രീം.രണ്ട്) അപേക്ഷിക്കാം.

✔️കേരളത്തിലെ സർക്കാർ-ഐ.എച്ച്.ആർ.ഡി, പോളി ടെക്നിക്കുകളിലെ മുഴുവൻ സീറ്റിലേയ്ക്കും എയ്ഡഡ് പോളിടെക്നിക്കുകളിലെ 85 ശതമാനം സീറ്റുകളിലേയ്ക്കും സ്വാശ്രയ പോളിടെ ക്നിക് കോളജുകളിലെ 50 ശതമാനം ഗവ.സീറ്റിലേയ്ക്കുമാണ് ഓൺലൈൻ വഴി പ്രവേശനം നടക്കുന്നത്. 

✔️ടി.എച്ച്.എ സ്.എൽ.സി, വി.എച്ച്.എസ്.ഇ എന്നിവ പാസായവർക്ക് യഥാ ക്രമം 10, രണ്ട് ശതമാനം വീതം റിസർവേഷൻ ഉണ്ട്.

✔️വി.എച്ച്.എസ്.ഇ പാസായ വർക്ക് അവരുടെ ട്രേഡുകൾ അനുസരിച്ചാണ് ബ്രാഞ്ചുകൾ തെരെഞ്ഞെടുക്കാൻ സാ ധിക്കുക.

✔️ഭിന്നശേഷിയുള്ളവർക്ക് (സഞ്ചാരം, കാഴ്ച, കേൾവി വൈകല്യം ഉള്ളവർ) അഞ്ച് ശതമാനം സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്. 

✔️എസ്. സി-എസ്.ടി, ഒ.ഇ.സി, എ സ്.ഇ.ബി.സി വിഭാഗങ്ങളിലെ അപേക്ഷകർക്ക് സർക്കാർ നിർദ്ദേശപ്രകാരമുള്ള സംവരണം ലഭിക്കും.

Important dates:

ഓൺലൈൻ അപേക്ഷ സമർപ്പണം ഓഗഗസ്റ്റ് 10 വരെ തുടരും, കൂടുതൽ വിവരങ്ങൾക്ക് www.polyadmission.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക.


▫️▫️▫️▪️▪️▪️▫️▫️▫️ 
തൊഴിൽ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.

⬇️WhatsApp group join Link:⬇️
🎓🌏🎓🌏🎓🌏🎓

No comments:

Post a Comment

all_about_CUET_entrence_examination_2022

സർ, എന്താണീ CUET (ക്യുയെറ്റ്) എൻട്രൻസ് പരീക്ഷ, എങ്ങിനെയാണ് അപേക്ഷിക്കേണ്ടത് അറിയേണ്ടെതെല്ലാം കേന്ദ്ര സര്‍ക്കാരിന്റെ വിദ്യാഭ്യാസ ...