Monday, July 26, 2021

കാലിക്കറ്റിൽ പ്ലസ് ടു കഴിഞ്ഞവർക്ക്​ നാല് സംയോജിത പി.ജി കോഴ്സുകൾ

കാലിക്കറ്റിൽ പ്ലസ് ടു കഴിഞ്ഞവർക്ക്​ നാല് സംയോജിത പി.ജി കോഴ്സുകൾ


പ്ലസ് ടു യോഗ്യതയുള്ളവർക്കായി കാലിക്കറ്റ് സര്‍വകലാശാല കാമ്പസില്‍ നാല് സംയോജിത പി.ജി കോഴ്സുകള്‍ ആരംഭിക്കുന്നു. 

✅ബയോ സയന്‍സ്, കെമിസ്ട്രി,ഫിസിക്സ്, എം.എ ഡെവലപ്മെൻറല്‍ സ്​റ്റഡീസ് എന്നിവയാണിവ. 

✔️അഞ്ചുവര്‍ഷം ദൈര്‍ഘ്യമുള്ള സംയോജിക കോഴ്‌സിലേക്ക് ആഗസ്​റ്റില്‍ പ്രവേശന പരീക്ഷ നടത്തി സെപ്റ്റംബറില്‍ ക്ലാസ് തുടങ്ങാനാണ് ലക്ഷ്യമിടുന്നത്. ബിരുദവും ബിരുദാനന്തര ബിരുദവും തുടര്‍ച്ചയായ അഞ്ചു വര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കുന്നതാണ് കോഴ്‌സ്.

✔️ബയോളജി പ്രധാന വിഷയവും ഫിസിക്സ്, കെമിസ്ട്രി, മാത്​സ്​ എന്നിവ അനുബന്ധ വിഷയങ്ങളായുമുള്ള ബയോസയന്‍സിലേക്ക് ആവശ്യമായ സൗകര്യങ്ങള്‍ നവീകരിക്കാനും പഠന വകുപ്പ് നടപടി ആരംഭിച്ചു. ആകെ 20 സീറ്റാണ് കോഴ്‌സിലുള്ളത്. അവസാന വര്‍ഷം രാജ്യത്തെ ഏതെങ്കിലും പ്രമുഖ സ്ഥാപനങ്ങളില്‍ ഗവേഷണത്തിന് അവസരം.

✔️സ്‌കൂള്‍ ഓഫ് ഫിസിക്കല്‍ സയന്‍സിന് കീഴില്‍ വരുന്ന ഇൻറഗ്രേറ്റഡ് കെമിസ്ട്രി, ഇൻറഗ്രേറ്റഡ് ഫിസിക്‌സ് എന്നിവക്ക് 15 സീറ്റ് വീതമാണുള്ളത്. പഠനവകുപ്പുകളിലെ പരമ്പരാഗത ബി.എസ്​സി -എം.എസ്​സി പാഠ്യപദ്ധതിയില്‍ നിന്ന് വ്യത്യസ്തമായുള്ള പുതുതലമുറ കോഴ്‌സുകളാകും 15 സീറ്റുകളുള്ള ഈ വിഭാഗത്തിലുണ്ടാവുക.

✔️എം.എ ഡെവലപ്‌മെൻറ്​ സ്​റ്റഡീസ് കോഴ്‌സിലേക്ക് ഏത് വിഷയത്തില്‍ പ്ലസ് ടു നേടിയവര്‍ക്കും പ്രവേശന പരീക്ഷ എഴുതാം. 30 സീറ്റാണ് പരിഗണിക്കുന്നത്.  റെഗുലര്‍ രീതിയിലുള്ള കോഴ്‌സുകള്‍ മിടുക്കരായ വിദ്യാര്‍ഥികള്‍ക്ക് നല്ല അവസരമാണിത്.




▫️▫️▫️▪️▪️▪️▫️▫️▫️ 
തൊഴിൽ വാർത്തകളും വിജ്ഞാനപ്രദമായ പുത്തൻ അറിവുകളും ഉപരിപഠന സാധ്യതകളും 
വാട്സാപ്പിൽ ലഭിക്കാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.

⬇️WhatsApp group join Link:⬇️

🎓🌏🎓🌏🎓🌏🎓

No comments:

Post a Comment

all_about_CUET_entrence_examination_2022

സർ, എന്താണീ CUET (ക്യുയെറ്റ്) എൻട്രൻസ് പരീക്ഷ, എങ്ങിനെയാണ് അപേക്ഷിക്കേണ്ടത് അറിയേണ്ടെതെല്ലാം കേന്ദ്ര സര്‍ക്കാരിന്റെ വിദ്യാഭ്യാസ ...