യു.ജി.സി നെറ്റ്: പുതുക്കിയ ഷെഡ്യൂൾ പ്രസിദ്ധീകരിച്ചു.
യു.ജി.സി നെറ്റ് ഒക്ടോബർ സെഷൻ പരീക്ഷയുടെ പുതുക്കിയ ഷെഡ്യൂൾ പ്രസിദ്ധീകരിച്ചു.
മറ്റൊരു പരീക്ഷയുടെ അതേ തീയതിയിൽ വന്നതിനാൽ പരീക്ഷ
മാറ്റിവയ്ക്കാൻ നിരന്തരമായി ആവശ്യമുയർന്നിരുന്നു. ഇത് കണക്കിലെടു ത്താണ് പുതിയ ഷെഡ്യൂൾ പുറത്തു വിട്ടത്.
നേരത്തെ ഒക്ടോബർ ആറുമുതൽ 11വരെയായിരുന്നു പരീക്ഷ നടത്താൻ നിശ്ചയിച്ചിരുന്നത്. ഡിസംബർ 2020, ജൂലൈ 2021 സെഷനുകൾ ചേർത്താണ് ഒക്ടോബറിൽ പരീക്ഷ നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ഒക്ടോബർ 10ന് മറ്റൊരു പ്രധാനപ്പെട്ട പരീക്ഷയു ള്ളതിനാലാണ് പരീക്ഷ മാറ്റാൻ
ആവശ്യമുയർന്നത്.
പുതിയ ഷെഡ്യൂൾ പ്രകാരം ര ണ്ട് ഘട്ടങ്ങളിലായി നെറ്റ് പരീക്ഷ നടക്കും.
ആദ്യ ഘട്ടം ഒക്ടോബർ ആറു മുതൽ 8 വരെയും രണ്ടാം ഘ ട്ടം ഒക്ടോബർ 17 മുതൽ 19 വരെയു മായിരിക്കും.
No comments:
Post a Comment