ഫ്രഞ്ച് ലൈബ്രറിയിൽ നിന്നും ഗവേഷകൻ മുഹമ്മദിന് ലഭിച്ച വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി യുടെ ഒറിജിനൽ ഫോട്ടോ....
ഇനി ആരും ഓർക്കരുത് ..
എന്ന് അന്ന് ബ്രിട്ടീഷുകാർ ആഗ്രഹിച്ചെങ്കിൽ...
ഇന്ന് ബ്രിട്ടീഷുകാരുടെ പാദസേവകർക്ക് ഉറക്കം കെടുത്തുന്ന ചിത്രമായി മതേതര ഇന്ത്യ മനസ്സിൽ ചില്ലിട്ടു സൂക്ഷിക്കട്ടെ ഈ ചിത്രം ........
________________________________________
ആരായിരുന്നു വാരിയൻ കുന്നൻ..?
ബ്രിട്ടീഷ് മലബാറിലെ വള്ളുവങ്ങാട് താലൂക്കിലെ നെല്ലിക്കുത്തിലെ ചക്കിപ്പറമ്പത്ത് കുടുംബത്തിൽ 1870ലാണ് കുഞ്ഞഹമ്മദ് ഹാജിയുടെ ജനനം.
ബ്രിട്ടീഷ് വിരുദ്ധ പോരാളിയായിരുന്ന ചക്കിപ്പറമ്പന്‍ മൊയ്തീന്‍ കുട്ടി ഹാജി പിതാവ്.ഉമ്മ തുവ്വൂരിലെ സമ്പന്ന ജന്മി തറവാടുകളിലൊന്നായ പാറവട്ടിയിലെ കുഞ്ഞായിശുമ്മ.
1920 ഓഗസ്റ്റില്‍ ബ്രിട്ടീഷ് സൈന്യം
മമ്പുറം കിഴക്കേ പള്ളിയില്‍ നടത്തിയ
സൈനിക ഓപറേഷൻ നടക്കുന്നു.
പള്ളിയില്‍ ആയുധങ്ങള്‍ ഉണ്ടെന്ന് ആരോപിച്ചായിരുന്നു ഓപറേഷന്‍.
ജനം പള്ളിയിലേക്ക് ഒഴുകി.
ജനക്കൂട്ടത്തിന് നേരെ പട്ടാളം വെടിവച്ചു.ജനം പട്ടാളത്തെയും നേരിട്ടു.
ബ്രിട്ടീഷ് സേന പിന്തിരിഞ്ഞോടി. തൊട്ടുപിന്നാലെ ആലി മുസ്‌ലിയാരുടെ നേതൃത്വത്തില്‍ സമാന്തര ഭരണം പ്രഖ്യാപിക്കപ്പെട്ടു. ശേഷം വാരിയന്‍ കുന്നനായി ഭരണാധികാരി.
ഏറനാട്, വള്ളുവനാട്, പൊന്നാനി, കോഴിക്കോട് താലൂക്കുകളിലാണ്
സ്വതന്ത്ര രാജ്യ പ്രഖ്യാപനം നടന്നത്.
മലയാളരാജ്യം എന്നായിരുന്നു രാജ്യത്തിന്റെ പേര്.
രാജ്യത്തെ നാലു മേഖലകളാക്കി തിരിച്ചു. പ്രവിശ്യാ ഭരണാധികാരികളെ നിശ്ചയിച്ചു.
രാജ്യത്ത് സമാന്തര സര്‍ക്കാര്‍, കോടതികള്‍, നികുതി കേന്ദ്രങ്ങള്‍, ഭക്ഷ്യ സൂക്ഷിപ്പ് കേന്ദ്രങ്ങള്‍, സൈന്യം, പൊലീസ് എന്നിവയെല്ലാം ഉണ്ടാക്കി.
ലോകത്തിന്റെ നാലിൽ ഒരു ഭാഗം കാൽകീഴിൽ ഒതുക്കിയ ബ്രിടീഷ് സാമ്രാജ്യത്തിനു ലോകത്തു എവിടെയും നിന്നും അനുഭവിക്കാത്ത അപമാനമാണ് ഇതുവഴിയുണ്ടായത്…!!
അതിന്റെ മുന്നണി പോരാളിയുടെ പേരാണ് വാരിയൻ കുന്നൻ..!!
ഹിന്ദുക്കളെ കൊന്നു വാരിയൻ കുന്നൻ ഹാജി എന്നു പുതിയ പുലയാട്ടു പറയുന്ന ദേശ ദ്രോഹികൾ അറിയണം,
ബ്രിട്ടീഷ് അനുകൂലിയായ ഖാന്‍ ബഹാദൂര്‍ ചേക്കുട്ടി സാഹിബിനെ കൊന്ന് തലയറുത്ത് പ്രദര്‍ശിപ്പിക്കാൻ നേതൃത്വം നൽകിയത് കുഞ്ഞഹമ്മദ് ഹജിയായിരുന്നു.
ഏറനടിന്റെയും,വള്ളുവ നാടിന്റെയും ശോണിമ പൂത്ത മണ്ണടരുകളിൽ ചെവിയൊന്നു ചേർത്തു വെച്ചു നോക്കൂ..
ഖിലാഫത് പ്രക്ഷോഭത്തിന്റെ വീരധ്വനികൾ കേട്ട് നീ വെറുങ്ങലിക്കും..!!
മാപ്പു എഴുതിയ പരമ്പര്യമല്ലയത്..
വീറോടെ പൊരുതി നിന്ന ദേശാഭിമാനത്തിന്റെ ജ്വലിക്കുന്ന ഭൂതകാലമാണത്…!!
ആദ്യമായി
ഇതാ ആ ധീര പോരാളിയുടെ ചിത്രം..!
ഏറനാടൻ പുലി..!
വരിയൻകുന്നത്തു അഹമ്മദ് ഹാജി..!!
മലപ്പുറം കോട്ടക്കുന്ന് കോരിത്തരിച്ച വാക്കുകളുടെ ഉടമ..!
ബ്രിടീഷുകാരുടെ പട്ടടയിൽ ഇപ്പോൾ പോലും ഈ പേര് ചൊല്ലിയാൽ എഴുന്നേറ്റ് ഓടും അവർ..!!
അള്ളാഹു സ്വർഗ്ഗം നൽകട്ടെ..!
നന്ദി സുഹൃത്തെ
#റമീസ്മുഹമ്മദ്
കടപ്പാട്,
ബഷീർ ഫൈസി ദേശമംഗലം
*****************
No comments:
Post a Comment