Saturday, January 22, 2022

NMMS_exam_application_2022/NMMS exam notification latest/applying for NMMS 8th standard

NMMS പരീക്ഷയ്ക്കുള്ള അപേക്ഷ ക്ഷണിച്ചു.


കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നടപ്പിലാക്കി വരുന്ന പദ്ധതിയായ നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പിന് (NMMS) അർഹരായ കുട്ടികളെ കണ്ടെത്തുന്നതിനുളള പരീക്ഷയിൽ പങ്കെടുക്കുന്നതിലേക്കായി അപേക്ഷകൾ ക്ഷണിക്കുന്നു. സംസ്ഥാനത്തെ ഗവൺമെന്റ്, എയ്ഡഡ് സ്കൂളുകളിൽ 2021-22 അദ്ധ്യയന വർഷം 8-ാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടികൾക്ക് നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് (NMMS) പരീക്ഷയിൽ പങ്കെടുക്കുവാൻ അപേക്ഷിക്കാവുന്നതാണ്. 


അപേക്ഷാ സമർപ്പണം:

2022 ജനുവരി 20-ാം തീയതി മുതൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്.

🔹 വാർഷിക വരുമാനം ഒന്നര ലക്ഷം രൂപയിൽ കവിയരുത്.
🔹 SC വിഭാഗക്കാർ Community Certificate upload ചെയ്യണം
🔹 അപേക്ഷ ഫീസ് - ഇല്ല. അക്ഷയയുടെ സർവീസ് ചാർജ് മാത്രം.
🔹 വിജയികൾക്ക് 9, 10, 11, 12 ( ഒരോ കൊല്ലവും )ക്ലാസുകളിൽ Rs.12000 Scholarship ലഭിക്കും

അപേക്ഷ നൽകാൻ കൊണ്ട് വരേണ്ട രേഖകൾ 

➖➖➖➖➖➖➖ 
1. Mobile
2. Mail ID
3. Income Certificate
4. Community Certificate
(SC വിഭാഗക്കാർക്ക് മാത്രം) 
5. Photo - Passport size
6. Admission Number


അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 

04.02.2022.
അപേക്ഷ സമർപ്പിച്ചശേഷം അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധരേഖകളും സ്കൂൾ പ്രഥമാദ്ധ്യാപകന് വെരിഫിക്കേഷനായി സമർപ്പിക്കണം.

No comments:

Post a Comment

all_about_CUET_entrence_examination_2022

സർ, എന്താണീ CUET (ക്യുയെറ്റ്) എൻട്രൻസ് പരീക്ഷ, എങ്ങിനെയാണ് അപേക്ഷിക്കേണ്ടത് അറിയേണ്ടെതെല്ലാം കേന്ദ്ര സര്‍ക്കാരിന്റെ വിദ്യാഭ്യാസ ...