Saturday, February 5, 2022

Digital_marketing_courses_and_opportunities_2022_Malayalam

പഠിക്കാം ഡിജിറ്റൽ മാർക്കറ്റിങ്; ലക്ഷങ്ങൾ സമ്പാദിക്കാം
   
ഷോപ്പിങ് ആപ്പുകളിലും മറ്റും സേർച് ചെയ്ത സാധനങ്ങൾ, അല്ലെങ്കിൽ നമ്മൾ സന്ദർശിച്ച ഒരു വെബ്സൈറ്റിന്റെ വിവരങ്ങൾ പിന്നീട് ഫെയ്സ്ബുക് (Facebook) പോലുള്ള സോഷ്യൽമീഡിയ ആപ്പുകൾ (Social Media Apps) തുറക്കുമ്പോൾ പരസ്യങ്ങളായി വരുന്നതു ശ്രദ്ധിച്ചിട്ടില്ലേ ? നമ്മൾ ഇതു തപ്പിയ കാര്യം ഇവരെങ്ങനെ അറിഞ്ഞെന്നോർത്ത് അമ്പരന്നിട്ടുണ്ടോ? അതാണു ഡിജിറ്റൽ മാർക്കറ്റിങ്ങിന്റെ (Digital Marketing) മിടുക്ക്.

ഓൺലൈൻ വഴി ഷോപ്പിങ് നടത്തുന്നവർ ഏറെ. ഇങ്ങനെ ഒരിക്കൽ വാങ്ങിയവരെക്കൊണ്ടു വീണ്ടും വാങ്ങിപ്പിക്കാനും, താൽപര്യമുള്ളവരെ മാത്രമായി ടാർഗറ്റ് ചെയ്യാനും ഡിജിറ്റൽ മാർക്കറ്റിങ് സാധ്യതകൾ ഉപയോഗിക്കാം. 

ഗൂഗിൾ‌ ആഡ്സ് (Google Ads) പോലുള്ള ടൂളുകൾ വഴി സേർച് എൻജിൻ മാർക്കറ്റിങ്ങും, ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം, ലിങ്ക്ഡ്ഇൻ പോലുള്ള സൈറ്റുകളിൽ പരസ്യം ചെയ്ത് സോഷ്യൽ മീഡിയ മാർക്കറ്റിങ്ങും സാധ്യമാകും. സേർച് എൻജിൻ ഒപ്റ്റിമൈസെഷൻ വഴി നമ്മുടെ ഗൂഗിൾ സേർച്ചുകളിൽ നിശ്ചിത വെബ്സൈറ്റുകൾ ആദ്യം എത്തിക്കുന്ന രീതിയുണ്ട്. കണ്ടന്റ് മാർക്കറ്റിങ്, സോഷ്യൽ മീഡിയ മാർക്കറ്റിങ്, ഇമെയിൽ മാർക്കറ്റിങ്, മൊബൈൽ മാർക്കറ്റിങ് (Mobile Marketing) തുടങ്ങിയവയെല്ലാം ഡിജിറ്റൽ മാർക്കറ്റിങ്ങിന്റെ ഭാഗമാണ്.

ഡിജിറ്റല്‍ മാര്‍ക്കറ്റിങ് ഓണ്‍ലൈനായി പഠിക്കാം; സ്‌കില്‍ ഉണ്ടെങ്കില്‍ അവസരങ്ങള്‍ തേടിയെത്തും

സാങ്കേതിക വിദ്യയുടേയും. സാമൂഹ്യമാധ്യമങ്ങളുടേയും വളർച്ച ഡിജിറ്റൽ മാർക്കറ്റിങ് എന്ന തൊഴിൽ സൃഷ്ടിച്ചിട്ട് ഏറെക്കാലമായിട്ടില്ല. എന്നാൽ ഡിജിറ്റൽ മാർക്കറ്റിങ് ഇന്ന് നൽകുന്ന സാധ്യതകൾ ചില്ലറയല്ല. ചെറിയ സ്റ്റാർട്ടപ്പ് കമ്പനികൾ മുതൽ വമ്പൻ കോർപ്പറേറ്റുകൾ വരെ ബിസിനസ് ആവശ്യങ്ങൾക്കായി ഡിജിറ്റൽ മാർക്കറ്റിങ് ഉപയോഗപ്പെടുത്തുന്നുണ്ട്.

ഡിജിറ്റൽ മാർക്കറ്റിങ് എങ്ങനെ പഠിക്കാം എന്ന് പലരും ചോദിക്കാറുണ്ട്. അത് പഠിക്കാനുള്ള ഏറ്റവും നല്ല ഇൻസ്റ്റിറ്റ്യൂട്ട് ഏതാണ് എന്നാണ് പലർക്കും അറിയേണ്ടത്. എന്നാൽ ഇത് എളുപ്പത്തിൽ കൃത്യമായ ഉത്തരം നൽകാവുന്ന ചോദ്യമല്ല. കാരണം പഠിപ്പിക്കുന്ന ആളിനനുസരിച്ചിരിക്കും കോഴ്സിന്റെ ഗുണം. അതുകൊണ്ട് ഓൺലൈൻ ആയി പഠിക്കുന്നതാവും കൂടുതൽ നല്ലത്.

ഓൺലൈനിലൂടെ എങ്ങനെ ഉത്പന്നങ്ങളും സേവനങ്ങളും ആളുകളിലേക്ക് എത്തിക്കാം എന്നതാണ് ഡിജിറ്റൽ മാർക്കറ്റിങിൽ പഠിക്കുന്നത്. വളരെ വിശാലമായ ഏരിയ ആണത്. എല്ലാം ഒരുമിച്ചു മനസിലാക്കാൻ സാധ്യമല്ല. എന്നാൽ അതിന്റെ രീതികൾ പരിചയപ്പെടാൻ കോഴ്സുകൾ സഹായിക്കും.
നിരന്തരം പരീക്ഷണങ്ങൾ നടത്തിയാണ് ഡിജിറ്റൽ മാർക്കറ്റിങ് വിജയം കൈവരിക്കുന്നത്. അതിന്റെ അടിസ്ഥാന കാര്യങ്ങൾ പഠിക്കുന്നത് കാര്യങ്ങൾ ചെയ്യാനുള്ള ആത്മവിശ്വാസം വർധിപ്പിക്കും.

ഡിജിറ്റൽ മാർക്കറ്റിങ് സാധ്യതകൾ

സ്വന്തമായി വെബ്സൈറ്റ് ഉണ്ടെങ്കിൽ അതിലൂടെ കൂടുതൽ ബിസിനസ് കണ്ടെത്താം
ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം, ട്വിറ്റർ, ലിങ്ക്ഡ്ഇൻ, യൂട്യൂബ്, തുടങ്ങിയ സാമൂഹ്യമാധ്യമങ്ങളിലൂടെ കസ്റ്റമേഴ്സിനെ ആകർഷിക്കാം
വീഡിയോ ഉപയോഗിച്ച് മാർക്കറ്റിങ് നടത്താം
ഗൂഗിൾ സെർച്ചിൽ ഉയർന്നു വരാം
ബ്ലോഗ് എഴുതി കമ്പനിയിലേക്ക് ആളുകളെ ആകർഷിക്കാം
ഇ-കോമേഴ്സ് വെബ്സൈറ്റ് തുടങ്ങി ഉത്പന്നങ്ങൾ വിൽക്കാം
പുതിയ ആശയങ്ങൾ ഡിജിറ്റൽ രീതിയിൽ അവതരിപ്പിച്ചു ശ്രദ്ധ ആകർഷിക്കാം
ഗൂഗിൾ, ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം പരസ്യങ്ങൾ ചെയ്യാം
ഇ-മെയിൽ മാർക്കറ്റിങ് വിദഗ്ധമായി ചെയ്യാം
സീരിയസ് ആയി പഠിക്കാൻ താല്പര്യമുള്ളവർക്ക് അവോദ കോഴ്സ് നല്ലതാണ്. *മൂന്നു മാസം ദൈർഘ്യം വരുന്ന ഉഗ്രൻ പ്രോഗ്രാം ആണ് ഡിജിറ്റൽ മാർക്കറ്റിങ്.*

കോഴ്സിന്റെ ഗുണഭോക്താക്കൾ

സ്വയം നടത്തുന്ന ചെറുകിട ബിസിനസ് ചെയ്യുന്നവർ
ഡിജിറ്റൽ മാർക്കറ്റിങ് ഏജൻസിയിൽ ജോലി ചെയ്യുന്നവർ
ഡിജിറ്റൽ ബിസിനസ് തുടങ്ങുന്നവർ
ഡിജിറ്റൽ മാർക്കറ്റിങ്ങിൽ കരിയർ തുടങ്ങാൻ താത്പര്യമുള്ളവർ
വിദ്യാർഥികൾ
ഇങ്ങനൊക്കെ ആണെങ്കിലും ആർക്കും എളുപ്പത്തിൽ പഠിച്ച് സ്വന്തമാക്കാവുന്ന സ്കിൽ ആണ് ഡിജിറ്റൽ മാർക്കറ്റിങ് എന്ന് ധരിക്കണ്ട. അടിസ്ഥാനപരമായി ഉണ്ടായിരിക്കേണ്ട അല്ലെങ്കിൽ വികസിപ്പ് എടുക്കേണ്ട ചില കഴിവുകൾ ഉണ്ടെങ്കിൽ മാത്രമേ ഈ രംഗത്ത് ശോഭിക്കാനാകൂ. അവയിൽ പ്രധാനപ്പെട്ടവയാണ് ചുവടെ നൽകിയിരിക്കുന്നത്.

ഡിസൈൻ ചെയ്യാനുള്ള താല്പര്യം
കണ്ടന്റ് എഴുതാനുള്ള കഴിവ്
ആശയങ്ങൾ ഉണ്ടാക്കാനുള്ള കഴിവ്
കണക്കിൽ ഉള്ള താല്പര്യം
വീഡിയോ, ഫോട്ടോ എന്നിവ എടുക്കാനുള്ള കഴിവ്
കസ്റ്റമേഴ്സിന്റെ പൾസ് അറിയാനുള്ള കഴിവ്
നിരന്തരം പരീക്ഷണങ്ങൾ നടത്താനുള്ള ഊർജ്ജം
ഇത്രയുമുണ്ടെങ്കിൽ ഡിജിറ്റൽ മാർക്കറ്റിങ് കോഴ്സ് ചെയ്യാൻ തയ്യാറായിക്കോളൂ. ഡിജിറ്റൽ ഏജൻസികളിലും കമ്പനികളിലും നിങ്ങൾക്ക് തൊഴിലവസരങ്ങൾ ഏറെയാണ്. ഇന്ത്യയിൽ മാത്രമല്ല, വിദേശത്തും ധാരാളം തൊഴിലവരസങ്ങളുണ്ട്. പ്രോജക്ടുകൾ സ്വന്തമായി എടുത്തു ചെയ്യുകയുമാകാം.

ഇനിയുള്ള കാലം സ്വയം പഠനം മാത്രമേ രക്ഷയുള്ളൂ. പുതിയത് പഠിക്കാൻ ഉത്സാഹം വേണം. പഠിച്ചു തുടങ്ങുമ്പോൾ മാത്രമേ നിങ്ങളുടെ അഭിരുചിക്കിണങ്ങിയ അവസരങ്ങളുള്ള മേഖലകൾ കണ്ടെത്താനാകൂ. ഇനിയും വൈകിക്കേണ്ടതില്ല, ഇന്ന് തന്നെ തുടങ്ങാം. ഡിജിറ്റൽ മാർക്കറ്റിങ് ഓൺലൈൻ ആയി 3 മാസം പഠിക്കാനും 3 മാസം ഇന്റേൺഷിപ്പ് ലഭിക്കാനും അവോദ യിൽ ജോയിൻ ചെയ്യുക. 12800 രൂപയിൽ കൂടുതൽ ഫീസ് വരുന്ന കോഴ്സുകൾക്ക് ഇപ്പോൾ ഒറ്റത്തവണയായി 2800 മാത്രം അടച്ചാൽ മതി. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക. 9072622272

തൊഴിൽസാധ്യതളേറെ

ഡിജിറ്റൽ മാർക്കറ്റിങ് സേവനം നൽകുന്ന കമ്പനികളിൽ മാത്രമല്ല, ബഹുരാഷ്ട്ര കമ്പനികളിൽ നേരിട്ടും ജോലി സാധ്യതയുണ്ട്. Upwork, Freelancer തുടങ്ങിയ വെബ്‌സൈറ്റുകളിൽ ഫ്രീലാൻസ് അവസരങ്ങളുമുണ്ട്. ഫ്രീലാൻസ് പ്രോജക്ടുകളിലൂടെ എക്സ്പീരിയൻസ് നേടി ജോലി സാധ്യത കൂട്ടാം. ഇന്റേൺഷിപ്പുകളും ഇത്തരത്തിൽ ഗുണകരമാണ്. കോവിഡ് കാലത്ത് മറ്റു മേഖലകളിൽ പ്രതിസന്ധി നേരിട്ടപ്പോഴും ഡിജിറ്റൽ മാർക്കറ്റിങ്ങിൽ അവസരങ്ങളേറുകയായിരുന്നു. സേർച് എൻജിൻ അനലിസ്റ്റ് (Search Engine Analyst), സോഷ്യൽ മീഡിയ മാനേജർ (Social Media Manager), ഇമെയിൽ മാർക്കറ്റിങ് സ്പെഷലിസ്റ്റ് (E- mail Marketing Specialist) , ഡിജിറ്റൽ മാർക്കറ്റിങ് സ്ട്രാറ്റജിസ്റ്റ് (Digital Marketing Strategist) , കണ്ടന്റ് മാനേജർ (Content Manager) തുടങ്ങിയവയാണ് ഈ മേഖലയിലെ തൊഴിൽ പ്രൊഫൈലുകൾ.

No comments:

Post a Comment

all_about_CUET_entrence_examination_2022

സർ, എന്താണീ CUET (ക്യുയെറ്റ്) എൻട്രൻസ് പരീക്ഷ, എങ്ങിനെയാണ് അപേക്ഷിക്കേണ്ടത് അറിയേണ്ടെതെല്ലാം കേന്ദ്ര സര്‍ക്കാരിന്റെ വിദ്യാഭ്യാസ ...