Thursday, March 24, 2022

free_online_civil_service_training_course_Kerala_2022

സൗജന്യ ഓൺലൈൻ സിവിൽ സർവ്വീസ് പരിശീലനം
ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കേരള സംസ്ഥാന എൻ.എസ്.എസ് സെൽ, സാമൂഹിക പ്രതിബദ്ധതയുള്ള പൗരന്മാരെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ഒരു ക്യാമ്പസിൽ നിന്നും ഒരു ഐ.എ.എസ് ഓഫീസറെയെങ്കിലും വാർത്തെടുക്കുന്നതിനായി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതിയാണ് "One Campus, One IAS " എന്ന കരിയർ അഡ്വാൻസ്മെന്റ് പ്രോഗ്രാം, കേരളത്തിലെ പ്രമുഖരായ സിവിൽ സർവ്വീസ് പരിശീലന കേന്ദ്രങ്ങളുമായി സഹകരിച്ച് കൊണ്ടാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

താൽപര്യമുള്ള എല്ലാ വിദ്യാർത്ഥികൾക്കും സംസ്ഥാന എൻ.എസ്.എസ് ഓഫീസിന്റെ ഔദ്യോഗിക പോർട്ടൽ  വഴി ഈ പ്രോഗ്രാമിലേക്ക് 26 03 2022 ന് മുമ്പായി രജിസ്റ്റർ ചെയ്യാവുന്നതാണ്.

രജിസ്റ്റർ ചെയ്യുന്ന എല്ലാ വിദ്യാർത്ഥികൾക്കും പ്രി റെക്കോർഡ് വിഡിയോയും രണ്ട് മണിക്കൂർ ദൈർഖ്യമുള്ള ഓറിയന്റേഷൻ ക്ലാസും സൗജന്യമായി നൽകുന്നു.

തുടർന്ന് കേരളത്തിലെ പ്രമുഖ സിവിൽ സർവ്വീസ് പരിശീലന സ്ഥാപനങ്ങളുടെ സഹായത്തോടെ നടത്തുന്ന സ്ക്രീനിംഗ് ടെസ്റ്റിന്റെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കുന്ന 1000 വിദ്യാർത്ഥികൾക്ക് 40 മണിക്കൂർ നീളുന്ന സൗജന്യ സിവിൽ സർവ്വീസ് ബ്രിഡ്ജ് കോഴ്സ് നൽകുന്നു.

ബ്രിഡ്ജ് കോഴ്സിന് ശേഷം, മെറിറ്റടിസ്ഥാനത്തിൽ സംസ്ഥാന എൻ.എസ്.എസ് നിർദ്ദേശിക്കുന്ന പട്ടികജാതി, പട്ടികവർഗ്ഗ, മറ്റ് പിന്നോക്ക വിഭാഗങ്ങൾ, എൻ.എസ്.എസ് വോളന്റിയർമാർ ഉൾപ്പെടെ 12 വിദ്യാർത്ഥികൾക്ക് അടുത്ത അക്കാദമിക് വർഷത്തിൽ ഒരു വർഷത്തെ സൗജന്യ സിവിൽ സർവ്വീസ് പരിശീലനം പ്രമുഖ സിവിൽ സർവ്വീസ് പരിശീലന കേന്ദ്രത്തിൽ വച്ച് നൽകുന്നു.

കൂടുതൽ വിവരങ്ങൾക്ക്
9746940810
9446176065
9447304366


താഴെ കാണുന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യാം

No comments:

Post a Comment

all_about_CUET_entrence_examination_2022

സർ, എന്താണീ CUET (ക്യുയെറ്റ്) എൻട്രൻസ് പരീക്ഷ, എങ്ങിനെയാണ് അപേക്ഷിക്കേണ്ടത് അറിയേണ്ടെതെല്ലാം കേന്ദ്ര സര്‍ക്കാരിന്റെ വിദ്യാഭ്യാസ ...