Thursday, September 30, 2021

ജാമിയ മില്ലിയ്യയിൽ സിവിൽ സർവിസ് കോച്ചിങ്

ജാമിയ മില്ലിയ്യയിൽ സിവിൽ സർവിസ് കോച്ചിങ്.




ജാമിയ മില്ലിയ്യ സർവകലാശാല സിവിൽ സ ർവിസ് കോച്ചിങ് ക്ലാസുകളിലെ പ്രവേശന ത്തിനായി അപേക്ഷ ക്ഷണിച്ചു. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ ആയിരിക്കും പ്രവേശനം. 


www.jmi.ac.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി ഒക്ടോബർ ആറിനകം അപേക്ഷിക്കണം.


LAST DATE FOR APPLAYING: OCTOBER 6

OFFICIAL WEBSITE:www.jmi.ac.in
പ്രവേശന പരീക്ഷ ഒക്ടോബർ 21 രാവി ലെ 10 മണി മുതൽ ഒരുമണി വരെയായിരി ക്കും.
നവംബർ അഞ്ചിന് ഫലം പ്രസിദ്ധീകരിക്കും. അഭിമുഖം ഒൻപതു മുതൽ 18 വ രെ നടക്കും. 
23ന് റാങ്കിംഗ് പ്രസിദ്ധീകരി ക്കും. ഏഴിന് ക്ലാസുകൾ ആരംഭിക്കും.

പ്രവേശന പരീക്ഷയ്ക്ക് മലപ്പുറം, ഡൽഹി, ജമ്മു ശ്രീനഗർ, ലഖ്നൗ, പാട്, ഗുവ ഹാത്തി, ബംഗളൂരു, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിൽ സെന്ററുക ൾ ഉണ്ടായിരിക്കും.


Saturday, September 25, 2021

ssc recruitment 2021 MTS,CHSL,CGL

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ(ssc)സെലക്ഷൻ പോസ്റ്റുകൾ ഘട്ടം IX 2021 -ലേക്കുള്ള വിജ്ഞാപനം പുറത്തിറക്കി.3261 ഒഴിവുകളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.




SSC MTS 10th level
SSC CHSL +2 level
SSC CGL Degree level
3261 ഒഴിവുകൾ


വിവിധ സെലക്ഷൻ തസ്തികകളിലേക്ക് അപേക്ഷിക്കാൻ താൽപ്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ ഔദ്യോഗിക വെബ്സൈറ്റ്  ssc.nic.in വഴി റിക്രൂട്ട്മെന്റിന് അപേക്ഷിക്കാം. 

✔️ആരംഭ തീയതി സെപ്റ്റംബർ - 24/2021
✔️അപേക്ഷയുടെ അവസാന തീയതി ഒക്ടോബർ 25/2021 (23.30 PM വരെ) 
✔️ഓൺലൈൻ ഫീസ് അടയ്ക്കാനുള്ള അവസാന തീയതി ഒക്ടോബർ 28/2021 (23.30 PM) 
✔️ഓഫ്‌ലൈൻ ചലാൻ ജനറേഷനുള്ള അവസാന തീയതി ഒക്ടോബർ 28/2021 (23.30 PM) 
✔️ചലാൻ വഴി പണമടയ്ക്കാനുള്ള അവസാന തീയതി
(ബാങ്കിന്റെ ജോലി സമയത്ത്) 1/11/2021
✔️കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയുടെ തീയതികൾ ജനുവരി/ 2022 ഫെബ്രുവരി



SSC സെലക്ഷൻ പോസ്റ്റുകൾ ഘട്ടം IX 2021: അപേക്ഷാ ഫീസ് 


എസ്. നമ്പർ കാറ്റഗറി ഫീസ്
1 ജനറൽ, ഒബിസി അപേക്ഷകർക്ക് 100/-
2 SC, ST ഉദ്യോഗാർത്ഥികൾക്ക് Rs. 0/- 


BHIM UPI, നെറ്റ് ബാങ്കിംഗ്, വിസ, മാസ്റ്റർകാർഡ്, മാസ്ട്രോ, റുപേ ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ചോ SBI ചലാൻ സൃഷ്ടിച്ചുകൊണ്ട് SBI ബ്രാഞ്ചുകളിലൂടെയോ ഫീസ് ഓൺലൈനായി അടയ്ക്കാം.

ഉദ്യോഗാർത്ഥികൾക്ക് 28-10-2021 (23.30 PM) വരെ ഓൺലൈൻ ഫീസ് അടയ്ക്കാം. എന്നിരുന്നാലും, എസ്ബിഐയുടെ ചലാനിലൂടെ പണമടയ്ക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക്, ബാങ്കിൻറെ പ്രവൃത്തി സമയത്തിനുള്ളിൽ എസ്ബിഐയുടെ ശാഖകളിൽ പണമടയ്ക്കാവുന്നതാണ്. 10-2021 (23.30 PM വരെ).



SSC സെലക്ഷൻ പോസ്റ്റുകൾ ഘട്ടം IX 2021: 01/01/2021 ലെ പ്രായ പരിധി

 
കുറഞ്ഞത് 18 വർഷം പരമാവധി പ്രായം 30 വർഷം 

ഉയർന്ന പ്രായപരിധിയിൽ ഇളവ്,


1-എസ്സി/ എസ്ടി 5 വർഷം
2-ഒബിസി 3 വർഷം
3 പിഡബ്ല്യുഡി 10 വർഷം
4 PwD+OBC 13 വർഷം
5 PwD+SC/ST 15 വർഷം
6 മുൻ സേവനദാതാക്കൾ (ESM) കിഴിവ് കഴിഞ്ഞ് 3 വർഷത്തിന് ശേഷം
(സൈനിക സേവനത്തിന്റെ)

SSC സെലക്ഷൻ പോസ്റ്റുകൾ ഘട്ടം IX 2021: യോഗ്യത


മെട്രിക് ലെവലിന് പത്താം ക്ലാസ്സ് 

ഹൈസ്കൂൾ പരീക്ഷയ്ക്ക് ഇന്റർമീഡിയറ്റ് ലെവൽ 12 -ാം ക്ലാസ് 

ബിരുദ തലത്തിൽ ഏതെങ്കിലും സ്ട്രീമിൽ ബിരുദാനന്തര ബിരുദം 
SSC സെലക്ഷൻ പോസ്റ്റുകൾ ഘട്ടം IX 2021: തിരഞ്ഞെടുക്കൽ നടപടിക്രമം

ഒബ്ജക്ടീവ് ടൈപ്പ് മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ അടങ്ങിയ കമ്പ്യൂട്ടർ അധിഷ്ഠിത മോഡിൽ എഴുത്തുപരീക്ഷയിലൂടെ സെലക്ഷൻ പോസ്റ്റുകളിലേക്കുള്ള റിക്രൂട്ട്മെന്റ് നടത്തും.



👇PSC&SSC registration,മറ്റുള്ള എല്ലാ അപേക്ഷകൾ സമർപ്പിക്കുവാനും ഞങ്ങളുമായി ബന്ധപ്പെടാം:

🤝പരമാവധി കൂട്ടുകാർക്കും ഗ്രൂപ്പു കളിലും ഷെയർ ചെയ്യുക. നമ്മുടെ ഷെയർ സർക്കാർ/ ജോലി തേടുന്ന ആർക്കെങ്കിലും ഉപകാരപ്പെടും

▫️▫️▫️▪️▪️▪️▫️▫️▫️ 
തൊഴിൽ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക. 

⬇️WhatsApp group join Link:⬇️
🎓🌏🎓🌏🎓🌏🎓

Saturday, September 18, 2021

യു.ജി.സി നെറ്റ് ഒക്ടോബർ സെഷൻ പരീക്ഷയുടെ പുതുക്കിയ ഷെഡ്യൂൾ പ്രസിദ്ധീകരിച്ചു.

യു.ജി.സി നെറ്റ്: പുതുക്കിയ ഷെഡ്യൂൾ പ്രസിദ്ധീകരിച്ചു.




യു.ജി.സി നെറ്റ് ഒക്ടോബർ സെഷൻ പരീക്ഷയുടെ പുതുക്കിയ ഷെഡ്യൂൾ പ്രസിദ്ധീകരിച്ചു.

മറ്റൊരു പരീക്ഷയുടെ അതേ തീയതിയിൽ വന്നതിനാൽ പരീക്ഷ
മാറ്റിവയ്ക്കാൻ നിരന്തരമായി ആവശ്യമുയർന്നിരുന്നു. ഇത് കണക്കിലെടു ത്താണ് പുതിയ ഷെഡ്യൂൾ പുറത്തു വിട്ടത്.

നേരത്തെ ഒക്ടോബർ ആറുമുതൽ 11വരെയായിരുന്നു പരീക്ഷ നടത്താൻ നിശ്ചയിച്ചിരുന്നത്. ഡിസംബർ 2020, ജൂലൈ 2021 സെഷനുകൾ ചേർത്താണ് ഒക്ടോബറിൽ പരീക്ഷ നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ഒക്ടോബർ 10ന് മറ്റൊരു പ്രധാനപ്പെട്ട പരീക്ഷയു ള്ളതിനാലാണ് പരീക്ഷ മാറ്റാൻ 
ആവശ്യമുയർന്നത്.

പുതിയ ഷെഡ്യൂൾ പ്രകാരം ര ണ്ട് ഘട്ടങ്ങളിലായി നെറ്റ് പരീക്ഷ നടക്കും. 
ആദ്യ ഘട്ടം ഒക്ടോബർ ആറു മുതൽ 8 വരെയും രണ്ടാം ഘ ട്ടം ഒക്ടോബർ 17 മുതൽ 19 വരെയു മായിരിക്കും.




സെക്രട്ടേറിയൽ പ്രാക്ടീസ് കോഴ്സിൽ പ്രവേശനം

സെക്രട്ടേറിയൽ പ്രാക്ടീസ് കോഴ്സിൽ പ്രവേശനം



സാങ്കേതികവിദ്യാഭ്യാസവകുപ്പിന്റെ കീഴിലുള്ള ഗവ. കൊമേഴ്സ്യൽ ഇൻ സ്റ്റിറ്റ്യൂട്ടുകളിൽ നടത്തുന്ന രണ്ടു വ ർഷത്തെ സെക്രട്ടേറിയൽ പ്രാക്ടീ സ് ഡിപ്ലോമ കോഴ്സിലേക്കും ഫാ ഷൻ ഡിസൈനിങ് സർട്ടിഫിക്കറ്റ് കോ ഴ്സിലേക്കും അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോമും വിശദ വിവരങ്ങ ൾ അടങ്ങിയ പ്രോസ്പക്ടസും www. sitttrkerala.ac.in website റ്റിൽനിന്ന് ഡൗൺലോഡ് ചെയ്യാം. 

സെക്രട്ടേറിയൽ പ്രാക്ടീസിന്റെ പൂരിപ്പിച്ച അപേക്ഷ, സ്വയം സാക്ഷ്യപ്പെ ടുത്തിയ നിർദിഷ്ട സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ രജിസ്ട്രേഷൻ ഫീസ് ആയ 50 രൂപ സ ഹിതം പ്രവേശനം ആഗ്രഹിക്കുന്ന സ്ഥാപനത്തിൽ സെപ്റ്റംബർ 15  സമർപ്പിക്കണം.


ഫാഷൻ ഡിസൈനിങ് സർട്ടഫിക്കറ്റ് കോഴ്സിൽ അപേക്ഷയും സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും രജിസ്ട്രേഷൻഫീസ് 25 രൂപ സഹിതം പ്രവേശനം ആഗ്രഹിക്കുന്ന സ്ഥാപനത്തിൽ 31ന് വൈകിട്ട് നാലിനകം സർപ്പിക്കണം. എസ് എസ് എൽ.സിയാ ണ് രണ്ട് കോഴ്സുകളുടെയും അടി സ്ഥാന യോഗ്യത.


സെക്രട്ടേറിയൽ പ്രാക്ടീസ് പ്രവേശനം എങ്ങനെ ?



ഉന്നതപഠനത്തിനുള്ള അർഹതയോടെ പത്താം ക്ലാസ് ജയിച്ചവർക്ക് ചേരാൻ കഴിയുന്ന കോഴ്സാണ് കേരളത്തിൽ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ 17 കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്ന സർക്കാർ കൊമേഴ്ഷ്യൽ ഇൻ സ്റ്റിറ്റ്യൂട്ടുകളിൽ നടത്തുന്ന ഡിപ്ലോമ ഇ ൻ സെക്രട്ടേറിയൽ പ്രാക്ടീസ് പ്രോഗ്രാം.പ്രവേശനത്തിന് ഉയർന്ന പ്രായപരിധിയില്ല. പത്താം ക്ലാസ് വിഷയങ്ങളുടെ ഗ്രേഡ് പോയന്റ് പരിഗണിച്ചാണ് തെര ഞെഞ്ഞെടുപ്പ്.

രണ്ടുവർഷം (നാലു സെമസ്റ്റർ)ദൈ ർഘ്യമുള്ള പ്രോഗ്രാമിൽ, സെക്രട്ടേറിയൽ പ്രാക്ടീസ് കൊമേഴ്സ് അക്കൗണ്ടൻ സി, ഇംഗ്ലിഷ് കമ്മ്യൂണിക്കേഷൻ, കംപ്യൂട്ടർ അപ്ലിക്കേഷൻ എന്നീ വിഷയങ്ങൾ സംയോജിപ്പിച്ചുള്ള പാഠ്യപദ്ധതിയാ ണുള്ളത്. വേർഡ് പ്രോസസിങ് (ഇംഗ്ലിഷ് ആൻഡ് മലയാളം), ടാലി, ഡേറ്റ എൻട്രി, ഫോട്ടോഷോപ്പ്, ഡി.ടി.പി. (ഇംഗ്ലിഷ് ആൻഡ് മലയാളം), ടൈപ്പ്  റൈറ്റ് ഷോർട്ട് ഹാൻഡ് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലിഷ് ആൻഡ് പഴ്സണാലിറ്റി ഡെവലഹ്മന്റ്, ബിസിനസ്കമ്മ്യൂണിക്കേഷൻ എന്നിവയും പഠിക്കുന്നു.


ഈ പ്രോഗ്രാമിലെ ഇംഗ്ലിഷ് ഷോർട്ട് ഹാൻഡും ഇംഗ്ലിഷ് ടൈപ്റൈറ്റിങ്ങും ഹയർ ഗ്രേഡിനും മലയാളം ഷോർട്ട് ഹാൻഡും മലയാളം ടൈപ്റൈറ്റിങ്ങും ലോവർ ഗ്രേഡിനും ഇംഗ്ലിഷ് വേർഡ് പ്രോസസിങ് ഹയർ ഗ്രേഡിനും തത്തുല്യമായി അംഗീകരിച്ചിട്ടുണ്ട്. 

പ്രോഗ്രാം ലഭ്യമായ കേന്ദ്രങ്ങളുടെ പട്ടിക sitttrkerala.ac.in ലുള്ള 202021ലെ പ്രോസ്ട്രക്ടസിൽ ലഭിക്കും.


OFFICE  ബന്ധപ്പെട്ട വിഷയങ്ങൾ പഠിക്കുന്നതിനാൽ ഓഫിസിലെ ക്ലറി ക്കൽ തലത്തിലുള്ള ജോലി അവസര ങ്ങൾ ലഭിക്കാനാണ് കൂടുതൽ സാധ്യ ത്. സർക്കാർ/സ്വകാര്യ മേഖലകളിൽ അവസരം ലഭിക്കാം. ക്ലർക്ക്, പഴ്സണ ൽ സെക്രട്ടറി, പഴ്സണൽ അസിസ്റ്റന്റ്, ഓഫിസ്തഅസിസ്റ്റന്റ്, ഡാനേജർ, റിസപ്റ്റനിസ്റ്റ്ടങ്ങിയ അവസരങ്ങൾ ഇതിൽ ഉൾപ്പെടുന്നു.
ഈ പ്രോഗ്രാം യോഗ്യതവച്ച് അ പേക്ഷ വിളിച്ചിട്ടുള്ള രണ്ട് തസ്തികക ൾ: അസിസ്റ്റന്റ് ഇൻസ്ട്രക്ടർ ഗവ. കൊ മേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ട് (സാങ്കേതിക വി ദ്യാഭ്യാസവകുപ്പ് കേരള പി.എസ്സി.വ ഴി), ജൂനിയർ പേഴ്സണൽ അസിസ്റ്റന്റ്. പേസ്ഡിപ്പാർട്ട്മെന്റ് (നോർത്ത് ഈ സ്റ്റേൺ സ്പേസ് അപ്ലിക്കേഷൻ സെന്റ ർ, മേഘാലയ).

സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ 12ാം ക്ലാസ് യോഗ്യതയായിവച്ചിട്ടുള്ള, കേ ന്ദ്ര സർക്കാർ ജോലികൾക്കായി എഴു താവുന്ന, കമ്പൈൻഡ് ഹയർ സെക്ക ൻഡറിലവൽ പരീക്ഷയുടെ മൂന്നാം ഘ ട്ടമായ സ്മിൽ ടെസ്റ്റ് ടൈപ്പിങ് ടെസ്റ്റിൽ ഈ പ്രോഗ്രാമിൽ ലഭിക്കുന്ന പരിശീല നം സഹായകരമായിരിക്കും.
സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ നട ത്തുന്ന സ്റ്റെനോഗ്രാഫർ ഗ്രേഡ് സി, ഡിതസ്തികയുടെ തിരഞ്ഞെടുപ്പിന് അ പേക്ഷിക്കാൻ 12ാം ക്ലാസയോഗ്യതയും സ്റ്റെനോഗ്രഫിനൈപുണ്യവും വേണം. 12ാം ക്ലാസ് പരീക്ഷ ജയിച്ചശേഷം ഈ ഡിപ്ലോമയ്ക്ക് പഠിച്ച് ജയിച്ചാൽ, ഈ രണ്ട് അവസരങ്ങളും നിങ്ങൾക്കുണ്ട്
ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റ് ന്റ് എന്ന തസ്തികയിലേക്ക് നിശ്ചിത ടൈപ്പിങ് സ്പീഡ് ഉള്ള പ്ലക്കാരെ സെൻട്രൽ സോൾട്ട് ആൻഡ് മറൈൻ
ഓഫിസുകളിൽ ഈ മേഖലയിൽ മികവുള്ളവരുടെ ആവശ്യമുള്ളതിനാ ൽ അവസരങ്ങൾ ലഭിക്കാൻ വളരെയ ധികം സാധ്യതയുണ്ട്. വിജ്ഞാപനങ്ങ ൾ ശ്രദ്ധിക്കുക.


Sunday, September 12, 2021

2021 വർഷത്തെ എസ്.എസ്.എൽ.സി. പരീക്ഷയിൽ വിജയിച്ച കുട്ടികളുടെ സർട്ടിഫിക്കറ്റുകൾ ഡിജിലോക്കറിൽ ലഭ്യമാക്കി.

2021 വർഷത്തെ എസ്.എസ്.എൽ.സി. പരീക്ഷയിൽ വിജയിച്ച കുട്ടികളുടെ സർട്ടിഫിക്കറ്റുകൾ ഡിജിലോക്കറിൽ ലഭ്യമാക്കി.

🗓️ 2018,2019,2020 & 2021 വർഷങ്ങളിലെ എസ് എസ് എൽ സി സർട്ടിഫിക്കറ്റുകൾ ഡിജിലോക്കറിൽ ലഭ്യം

ഡിജിറ്റൽ പതിപ്പ്
ഡിജിലോക്കറിലെ സർട്ടിഫിക്കറ്റുകൾ ആധികാരിക രേഖയായി ഉപയോഗിക്കാം.
യഥാർഥ സർട്ടിഫിക്കറ്റ് വിതരണം വൈകുന്നത് കണക്കിലെടുത്താണ് ഡിജിറ്റൽ പതിപ്പ് ഡിജിലോക്കറിൽ ലഭ്യമാക്കുന്നത്.
സ്മാർട്ട് ഫോൺ ഉള്ളവർക്ക് ഡിജിലോക്കറിലേക്ക് സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാം.
ഡിജിലോക്കറിൽനിന്നെടുക്കുന്ന സർട്ടിഫിക്കറ്റ് യഥാർഥമായിത്തന്നെ പരിഗണിക്കണമെന്ന് സുപ്രീംകോടതി നിർദേശവുമുണ്ട്.

✅ മൊബൈൽ നമ്പരും ആധാർ നമ്പരും ഉപയോഗിച്ച് ഡിജിലോക്കർ അക്കൗണ്ട് തുറന്ന് സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാം

1️⃣ വെബ‌്സൈറ്റിൽ മൊബൈൽ നമ്പറും ആധാർ നമ്പറും ഉപയോഗിച്ച് ഡിജിലോക്കർ അക്കൗണ്ട് തുറക്കാം.

2️⃣ ആദ്യമായി രജിസ്റ്റർ ചെയ്യാൻ ഈ വെബ്‌സൈറ്റിൽ കയറി സൈൻ അപ്പ് ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈൽ നമ്പർ കൊടുക്കണം. 

3️⃣ മൊബൈൽ നമ്പറിലേക്ക് ലഭിക്കുന്ന ഒറ്റത്തവണ പാസ്‌വേർഡ് (ഒടിപി) കൊടുത്തശേഷം തുടർന്ന് ഉപയോഗിക്കാൻ ഉദ്ദേശിക്കുന്ന യൂസർ നെയിമും പാസ് വേർഡും നൽകണം.

4️⃣ ശേഷം ആധാർ നമ്പർ ലിങ്ക് ചെയ്യണം.
എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റ് ഡിജിലോക്കറിൽ ലഭ്യമാക്കുന്നതിനായി ഡിജിലോക്കറിൽ ലോഗിൻ ചെയ്തശേഷം

5️⃣ 'Get more now' എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.

6️⃣ Education എന്ന സെക്ഷനിൽ നിന്ന് 'Board of Public Examination Kerala' തിരഞ്ഞെടുക്കുക.
തുടർന്ന് 'Class X School Leaving Certificate' സെലക്ട് ചെയ്യുകയും രജിസ്റ്റർ നമ്പറും വർഷവും കൊടുത്ത് സൈറ്റിലൂടെ ലഭിക്കുന്ന മാർഗനിർദ്ദേശം അനുസരിച്ച് ചെയ്താൽ എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റ് ലഭിക്കും.

ഡിജിലോക്കർ സംബന്ധമായ പ്രശ്‌ന പരിഹാരത്തിനായി സംസ്ഥാന ഐ.ടി. മിഷന്റെ സിറ്റിസൺ കാൾ സെന്ററിലെ ഫോൺ നമ്പറുകളിൽ വിളിക്കാം.

📞 0471 155300
📞 0471 2335523

🌐 https://digilocker.gov.in/


തൊഴിലവസരങ്ങളും വിജ്ഞാനപ്രദമായ പുത്തൻ അറിവുകളും ഉപരിപഠന സാധ്യതകളും അറിയാൻ ജോയിൻ ചെയ്താലും.
⬇️WhatsApp group join Link:⬇️
🎓🌏🎓🌏🎓🌏🎓

Monday, August 30, 2021

സെക്രട്ടേറിയൽ പ്രാക്ടീസ് പ്രവേശനം

സെക്രട്ടേറിയൽ പ്രാക്ടീസ് പ്രവേശനം എങ്ങനെ? 


ഉന്നത പഠനത്തിനുള്ള അർഹതയോടെ പത്താം ക്ലാസ് ജയിച്ചവർക്ക് ചേരാൻ കഴിയുന്ന കോഴ്സാണ് കേരളത്തിൽ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ 17 കേന്ദ്രങ്ങളിൽ പ്രവർത്തി ക്കുന്ന സർക്കാർ കൊമേഴ്ഷ്യൽ ഇൻ സ്റ്റിറ്റ്യൂട്ടുകളിൽ നടത്തുന്ന ഡിപ്ലോമ ഇൻ സെക്രട്ടേറിയൽ പ്രാക്ടീസ് പ്രോഗ്രാം. 


പ്രവേശനത്തിന് ഉയർന്ന പ്രായപരി ധിയില്ല. പത്താം ക്ലാസ് വിഷയങ്ങളുടെ ഗ്രേഡ് പോയന്റ് പരിഗണിച്ചാണ് തെരഞെഞ്ഞെടുപ്പ്. 


രണ്ടുവർഷം (നാലു സെമസ്റ്റർ) ദൈർഘ്യമുള്ള പ്രോഗ്രാമിൽ, സെക്രട്ടേറിയൽ പ്രാക്ടീസ്, കൊമേഴ്സ് അക്കൗണ്ടൻസി, ഇംഗ്ലിഷ് കമ്മ്യൂണിക്കേഷൻ, കംപ്യൂട്ടർ അപ്ലിക്കേഷൻ എന്നീ വിഷയങ്ങൾ സംയോജിപ്പിച്ചുള്ള പാഠ്യപദ്ധതിയാ ണുള്ളത്. 

വേർഡ് പ്രോസസിങ് (ഇംഗ്ലിഷ് ആൻഡ് മലയാളം), ടാലി, ഡേറ്റ എ ൻട്രി, ഫോട്ടോഷോപ്പ്, ഡി.ടി.പി. (ഇംഗ്ലിഷ് ആൻഡ് മലയാളം), ടൈപ്റൈറ്റിങ് ഷോർട്ട് ഹാൻഡ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലിഷ് ആൻഡ് പഴ്സണാലിറ്റി ഡെവലപ്മെന്റ്, ബിസിനസ്കമ്മ്യൂണിക്കേഷൻ എന്നിവയും പഠിക്കുന്നു. 


ഈ പ്രോഗ്രാമിലെ ഇംഗ്ലിഷ് ഷോർട്ട് ഹാൻഡും ഇംഗ്ലിഷ്ണടൈറൈറ്റിങ്ങും ഹ യർ ഗ്രേഡിനും മലയാളം ഷോർട്ട് ഹാ ൻഡും മലയാളം ടൈപ്റൈറ്റിങ്ങും ലോ വർ ഗ്രേഡിനും ഇംഗ്ലിഷ് വേർഡ് പ്രോ സസിങ് ഹയർ ഗ്രേഡിനും തത്തുല്യമാ യി അംഗീകരിച്ചിട്ടുണ്ട്. 

പ്രോഗ്രാം ലഭ്യ മായ കേന്ദ്രങ്ങളുടെ പട്ടിക official website ലുള്ള 202021ലെ പ്രോസ്ട്രക്ട സിൽ ലഭിക്കും. 


ദൈനംദിന ഓഫീസ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ പഠിക്കുന്നതിനാൽ ഓഫിസിലെ ക്ലറിക്കൽ തലത്തിലുള്ള ജോലി അവസരങ്ങൾ ലഭിക്കാനാണ് കൂടുതൽ സാധ്യത.

സർക്കാർ/സ്വകാര്യ മേഖലകളിൽ അവസരം ലഭിക്കാം. ക്ലർക്ക്, പഴ്സണൽ സെക്രട്ടറി, പഴ്സണൽ അസിസ്റ്റന്റ്, ഓഫിസ് അസിസ്റ്റന്റ്, ഡസ്ക് മാനേജർ, റിസപ്ഷനിസ്റ്റ് അടങ്ങിയ അവസരങ്ങൾ ഇതിൽ ഉൾപ്പെടുന്നു.


ഈ പ്രോഗ്രാം യോഗ്യതവച്ച് അപേക്ഷ വിളിച്ചിട്ടുള്ള രണ്ട് തസ്തികകൾ: 

⏹ അസിസ്റ്റന്റ് ഇൻസ്ട്രക്ടർ ഗവ. കൊ മേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ട് (സാങ്കേതിക വി ദ്യാഭ്യാസവകുപ്പ് കേരള പി.എസ്സി.വ ഴി)

⏹ ജൂനിയർ പേഴ്സണൽ അസിസ്റ്റന്റ്, സ്പേസ് ഡിപ്പാർട്ട്മെന്റ് (നോർത്ത് ഈ സ്റ്റേൺ സ്പേസ് അപ്ലിക്കേഷൻ സെന്റ ർ, മേഘാലയ). 


ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് എന്ന തസ്തികയിലേക്ക് നിശ്ചിത ടൈപ്പിങ് സ്പീഡ് ഉള്ള പ്ലസുടുക്കാരെ സെൻട്രൽ സോൾട്ട് ആൻഡ് മറൈൻ കെമിക്കൽ റിസർച്ച് ഇൻസ്റ്റ്യൂട്ട് തെരഞ്ഞെടുക്കുന്നണ്ട്.

സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ 12ാം ക്ലാസ് യോഗ്യതയായിവച്ചിട്ടുള്ള, കേന്ദ്ര സർക്കാർ ജോലികൾക്കായി എഴുതാവുന്ന, കമ്പൈൻഡ് ഹയർ സെക്കൻഡറി ലവൽ പരീക്ഷയുടെ മൂന്നാം ഘട്ടമായ സ്കിൽ ടെസ്റ്റ് ടൈപ്പിങ് ടെസ്റ്റിൽ ഈ പ്രോഗ്രാമിൽ ലഭിക്കുന്ന പരിശീലനം സഹായകരമായിരിക്കും. 


സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ നടത്തുന്ന സ്റ്റെനോഗ്രാഫർ ഗ്രേഡ് സി, ഡി തസ്തികയുടെ തിരഞ്ഞെടുപ്പിന് അപേക്ഷിക്കാൻ 12ാം ക്ലാസ യോഗ്യതയും സ്റ്റെനോഗ്രഫിനൈപുണ്യവും വേണം. 12ാം ക്ലാസ് പരീക്ഷ ജയിച്ചശേഷം ഈ ഡിപ്ലോമയ്ക്ക് പഠിച്ച് ജയിച്ചാൽ, ഈ രണ്ട് അവസരങ്ങളും നിങ്ങൾക്കുണ്ട്.

 
ഓഫീസുകളിൽ ഈ മേഖലയിൽ മികവ് ഉള്ളവരോട് ആവശ്യമുള്ളതിനാൽ അവസരങ്ങൾ ലഭിക്കാൻ വളരെയധികം സാധ്യതയുണ്ട് വിജ്ഞാപനങ്ങൾ ശ്രദ്ധിക്കുക.

Sunday, August 29, 2021

പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷ സമർപണംതുടരുന്നു...

പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷ സമർപണം
തുടരുന്നു...

നീന്തൽ സർട്ടിഫിക്കറ്റ് ലഭിച്ചവർ ജില്ലാ സ്പോർട്സ് അതോറിറ്റിയിൽ നിന്നും സീൽ ചെയ്ത് വാങ്ങേണ്ടതാണ്

ഒട്ടേറെ പുതുമകളോടെ
വി എച്ച് എസ് സി
അപേക്ഷയും ഇപ്പോൾ
നൽകാം..
👉 ഹയർ സെക്കൻഡറി ഡയറക്ടറേറ്റ് സർട്ടിഫിക്കറ്റ് 
👉 ഒപ്പം വൊക്കേഷനൽ / തൊഴിലധിഷ്ഠിത വിഷയവും

✍️പുതുമകളോടെ പ്ലസ്​ വൺ പ്രവേശനം.ഈ വർഷത്തെ പ്രധാന മാറ്റങ്ങൾ

👉പ്ലസ്​ വൺ ഏകജാലക പ്രവേശനം ഈ വർഷം ഓൺലൈനായി ആഗസ്​റ്റ്​ 24 മുതൽ സെപ്​റ്റംബർ മൂന്നുവരെ നടക്കും.

 കോവിഡ് മഹാമാരിക്കിടയിൽ നടക്കുന്ന ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിന് ഗ്രേഡ് മാർക്കുകളിൽ ഏറെ മാറ്റങ്ങൾ വരുന്നുണ്ട്.  

ട്രയൽ​ സെപ്​റ്റംബർ ഏഴിനും ആദ്യ അലോട്ട്​മെൻറ്​ 13നും പ്രസിദ്ധീകരിക്കും.

മാറ്റങ്ങൾ എന്തൊക്കെ..??

ബോണസ് പോയിന്റ് പരിധി:

പ്ലസ്​ വൺ പ്രവേശനത്തിന്​ ബോണസ്​ പോയൻറിന്​ മുൻ വർഷങ്ങളിൽ പരിധിയില്ലായിരുന്നു. ഇത്തവണ എത്ര ബോണസ്​ പോയൻറ്​ ഉണ്ടായാലും പരാമവധി പത്ത്​ വരെയായി നിജപ്പെടുത്തി​. 

നീന്തൽ യോഗ്യത ജില്ല സ്​പോർട്​സ്​ കൗൺസിൽ വഴി മാത്രം

നീന്തൽ യോഗ്യത തെളിയിക്കാൻ ജില്ല സ്​പോർട്​സ്​ കൗൺസിൽ സർട്ടിഫിക്കറ്റ്​ വേണം.

ലിറ്റിൽ കൈറ്റ്​സ് ബോണസ്​ പോയൻറ്​

എ ഗ്രേഡുള്ള ലിറ്റിൽ കൈറ്റ്​സ്​ അംഗങ്ങൾക്ക്​ ഈ വർഷം മുതൽ ഒരു ബോണസ്​ പോയൻറ്​ ലഭിക്കും.

മാനേജ്​മെൻറ്​ ക്വോട്ട/ മാനേജ്​മെൻറ്​ ക്വോട്ടയിൽ വരുന്ന മാറ്റങ്ങൾ
 
ന്യൂനപക്ഷ/ പിന്നാക്ക ഇതര എയ്​ഡഡ്​ സ്​കൂളുകളിൽ മാനേജ്​മെൻറ്​ ക്വോട്ടയിൽ നികത്തിയിരുന്ന 30 ശതമാനം സീറ്റുകൾ ഇത്തവണ മുതൽ 20 ശതമാനം മാനേജ്​മെൻറ്​ ക്വോട്ട, പത്ത്​ ശതമാനം ബന്ധപ്പെട്ട മാനേജ്​മെൻറ്​ ക്വോട്ട എന്ന രീതിയിലാണ്​ പ്രവേശനം.
 കമ്യൂണിറ്റി ക്വോട്ടയിലേക്ക്​ സ്​കൂൾ മാനേജ്​മെൻറ്​ സമുദായത്തിലെ കുട്ടികൾക്ക്​ മെറിറ്റടിസ്ഥാനത്തിലാണ്​ പ്രവേശനം.

അവസരങ്ങൾ ആരും അറിയാതെ പോകരുത്...

പ്രവേശന യോഗ്യത

ആർക്കൊക്കെ അപേക്ഷിക്കാം 

എസ്​.എസ്​.എൽ.സി (കേരള സിലബസ്​)
സി.ബി.എസ്​.ഇ
ഐ .സി.എസ്​.ഇ
ടി.എച്ച്​.എസ്​.എൽ.സി 
തത്തുല്യ പരീക്ഷ വിജയിച്ചവർക്കും 

ഗ്രേഡിങ്​ രീതിയിലുള്ള മൂല്യനിർണയം നിലവിലില്ലാത്ത മറ്റ്​ സ്​കീമുകളിൽ പരീക്ഷയെഴുതിയവരുടെയും മാർക്കുകൾ ഗ്രേഡാക്കി മാറ്റിയ ശേഷമായിരിക്കും ​ പരിഗണിക്കുക. 

പ്രായ പരിധി

2021 ജൂൺ ഒന്നിന്​ 15 വയസ്സ്​​ പൂർത്തിയാകണം. 
20 വയസ്സ്​​ കവിയരുത്​.
കേരളത്തിലെ പൊതുപരീക്ഷ ബോർഡിൽനിന്ന്​ എസ്​.എസ്​.എൽ.സി വിജയിക്കുന്നവർക്ക്​ കുറഞ്ഞ ​പ്രായപരിധിയില്ല.
മറ്റ്​ ബോർഡുകളുടെ പരീക്ഷകൾ വിജയിച്ചവർക്ക്​ കുറഞ്ഞ പ്രായപരിധിയിലും ഉയർന്ന പ്രായപരിധിയിലും ആറ്​ മാസം വരെ ഇളവിന്​ പൊതുവിദ്യാഭ്യാസ ഡയറക്​ടർക്ക്​ അധികാരമുണ്ട്​.

 പട്ടിക ജാതി-വർഗ വിഭാഗ അപേക്ഷകർക്ക്​ ഉയർന്ന പ്രായപരിധിയിൽ രണ്ട്​ വർഷംവരെ ഇളവ്​ അനുവദിക്കും. 
അന്ധരോ ബധിരരോ ബുദ്ധിപരമായി വെല്ലുവിളി നേരിടുന്നവരോ ആയവർക്ക്​ 25 വയസ്സുവരെ അപേക്ഷിക്കാം.

പ്രവേശന സമയക്രമം

ആഗസ്​റ്റ്​ 24 - അപേക്ഷ സമർപ്പണം ആരംഭിക്കുന്നു 
സെപ്​റ്റംബർ 03 - അപേക്ഷ സമർപ്പണം അവസാനിക്കുന്നു 
സെപ്​റ്റംബർ 07 - ട്രയൽ അലോട്ട്മെന്റ് 
സെപ്​റ്റംബർ 13 - ആദ്യ അലോട്ട്​മെൻറ്
സെപ്​റ്റംബർ - 29 - മുഖ്യ അലോട്ട്​മെൻറ് (രണ്ടാം അലോട്ട്​മെൻറ്​) അവസാനിക്കും  
ഒക്​ടോബർ 06 ​- നവംബർ 15 - സപ്ലിമെൻററി അലോട്ട്​മെൻറ്​ ഘട്ടം 
ക്ലാസ്​ തുടങ്ങുന്നത്​ -സർക്കാർ തീരുമാനത്തിനനുസരിച്ച്​.

സ്പോർട്സ് ക്വാട്ടാ

ആഗസ്​റ്റ്​ 24 - സെപ്​റ്റംബർ 08 - സ്പോർട്സ് മികവ് രജിസ്ട്രേഷനും പരിശോധനയും 
ആഗസ്​റ്റ്​ 31- സെപ്​റ്റംബർ 09 - ഓൺലൈൻ രജിസ്​ട്രേഷൻ 
സെപ്​റ്റംബർ 13 - ഒന്നാം അലോട്ട്​മെൻറ്
സെപ്​റ്റംബർ 23 - മുഖ്യ അലോട്ട്​മെൻറ് അവസാനിക്കുന്നത് 
കമ്യൂണിറ്റി ​ക്വാട്ടാ 

സെപ്​റ്റംബർ 10-20 - ഡാറ്റാ എൻട്രി 
സെപ്​റ്റംബർ 22 - റാങ്ക് പട്ടിക
സെപ്​റ്റംബർ 23 - പ്രവേശനം ആരംഭിക്കുന്നത് ^, 
മാനേജ്മെൻറ് ​ക്വാട്ടാ / അൺ എയ്ഡഡ്, പ്രവേശനം 

സെപ്​റ്റംബർ 22 -29


എന്താണ് ട്രയൽ അലോട്ട്​മെൻറ്​?

അപേക്ഷകർക്ക്​ അവസാന പരിശോധനയും തിരുത്തലുകളും വരുത്തുന്നതിന് വേണ്ടിയാണ് ​ ആദ്യ അലോട്ട്​മെൻറ്​ പ്രസിദ്ധീകരിക്കുന്നതിന് മുൻപായി ട്രയൽ അലോട്ട്​മെൻറ്​ നടത്തുന്നത്.  

അപേക്ഷയിൽ തെറ്റുകളുണ്ടെങ്കിൽ ട്രയൽ അലോട്ട്​മെൻറ്​ പ്രസിദ്ധീകരിച്ചശേഷം കാൻഡിഡേറ്റ്​ ലോഗിനിലൂടെ അപേക്ഷകർക്ക്​ നിർദിഷ്​ട ദിവസങ്ങളിൽ തിരുത്താനാകും.

അലോട്ട്​മെൻറ്​ നടക്കുന്നതെങ്ങനെ ??

ഓൺലൈൻ അലോട്ട്മെന്റിന് 2 ഘട്ടങ്ങളാണുള്ളത്. 

-മെയിൻ അലോട്ട്മെന്റ് 

-സപ്ലിമെൻററി അലോട്ട്മെന്റ് 

രണ്ട്​ അലോട്ട്​മെൻറുകൾ അടങ്ങിയ മുഖ്യഘട്ടത്തിനുശേഷം ഒഴിവുകളിലേക്ക്​ സപ്ലിമെൻററി അലോട്ട്​മെൻറ്​ നടത്തും. 

ഒന്നാം അലോട്ട്​മെൻറിൽ പ്രവേശനം നേടുമ്പോൾ ഉയർന്ന ഓപ്​ഷനുകൾ അവശേഷിക്കുന്നെങ്കിൽ താൽക്കാലിക പ്രവേശനം നേടിയാൽ മതി. 
 മുഖ്യഅലോട്ട്​മെൻറ്​ ഘട്ടം അവസാനിക്കുന്നതോടെ (രണ്ടാം അലോട്ട്​മെൻറ്​) പ്രവേശനം സ്ഥിരപ്പെടുത്തണം.

  മുഖ്യഘട്ടത്തിൽ പ്രവേശനം ലഭിക്കാത്തവർ സപ്ലിമെൻററി ഘട്ടത്തിലേക്ക്​ പരിഗണിക്കാൻ അപേക്ഷയും ഓപ്​ഷനുകളും ഒഴിവുകൾക്കനുസൃതമായി പുതുക്കണം.  
 
അപേക്ഷ പുതുക്കാത്തവരെ സപ്ലിമെൻററി ഘട്ടത്തിലേക്ക്​ പരിഗണിക്കില്ല. 
അലോട്ട്​മെൻറ്​ ലഭിച്ചിട്ടും പ്രവേശനം നേടാത്തവരെ തുടർ അലോട്ട്​മെൻറുകളിൽ പരിഗണിക്കില്ല. 
അപേക്ഷകരുണ്ടെങ്കിൽ സപ്ലിമെൻററി അലോട്ട്​മെൻറുകൾക്ക്​ ശേഷം ജില്ലാന്തര സ്​കൂൾ/ ​കോംബിനേഷൻ മാറ്റങ്ങൾ അനുവദിക്കും.

സ്ഥിര പ്രവേശനവും താൽക്കാലിക പ്രവേശനവും 

സ്ഥിരപ്രവേശനം

അപേക്ഷയിലെ ഒന്നാമത്തെ ഓപ്ഷനിൽ തന്നെ വിദ്യാർത്ഥിക്ക് അലോട്ട്​മെൻറ്​ ലഭിക്കുന്ന പക്ഷം ഫീസൊടുക്കി നിശ്ചിതമസയത്തിനകം സ്ഥിരപ്രവേശനം നേടണം.

 ഫീസടച്ചില്ലെങ്കിൽ ഈ സീറ്റ്​ ഒഴിഞ്ഞതായി കണക്കാക്കും.
ഈ വിദ്യാർഥികൾക്ക്​ പിന്നീട്​ അവസരം നൽകില്ല. 

താൽക്കാലിക പ്രവേശനം

അപേക്ഷയിലെ താഴ്​ന്ന ഓപ്​ഷനിൽ അലോട്ട്​മെൻറ്​ ലഭിക്കുകയും തുടർ ഘട്ടങ്ങളിൽ ഉയർന്ന ഓപ്​ഷനിലേക്ക്​ മാറ്റം പ്രതീക്ഷിക്കുകയും ചെയ്യുന്നവർ താൽക്കാലിക പ്രവേശനം നേടിയാൽ മതി.

പ്രവേശന യോഗ്യത തെളിയിക്കുന്ന അസൽ രേഖകൾ പ്രിൻസിപ്പലിന്​ നൽകിയാൽ താൽക്കാലിക പ്രവേശനം ലഭിക്കും. 
ഈ ഘട്ടത്തിൽ ഫീസടക്കേണ്ട. 
മെച്ചപ്പെട്ട ഓപ്​ഷൻ ലഭിച്ചശേഷം താൽക്കാലിക പ്രവേശനം നേടിയ സ്​കൂളിൽനിന്ന്​ സർട്ടിഫിക്കറ്റ്​ വാങ്ങി പുതിയ സ്​കൂളിൽ പ്രവേശനം നേടിയാൽ മതി.

-----------------------------------------------


Saturday, August 28, 2021

കേരളത്തിലെ 104 സർക്കാർ ഐടിഐകളിലായി 76 ഏകവത്സര, ദ്വിവത്സര ട്രേഡുകളിലേക്ക്  26/ 08/2021 മുതൽ 14/ 09/2021 വരെ അപേക്ഷിക്കാം.

സർക്കാർ ഐ ടി ഐകളിലെ പ്രവേശനത്തിന് അപേക്ഷ നാളെ (26/08/2021) മുതൽ സമർപ്പിക്കാം; അപേക്ഷ സമർപ്പിക്കേണ്ടത് ജാലകം പോർട്ടൽ മുഖേന 

കേരളത്തിലെ 104 സർക്കാർ ഐടിഐകളിലായി 76 ഏകവത്സര, ദ്വിവത്സര ട്രേഡുകളിലേക്ക്  26/ 08/2021 മുതൽ 14/ 09/2021 വരെ അപേക്ഷിക്കാം.

കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് അപേക്ഷകർക്കും രക്ഷിതാക്കൾക്കും ഉപകാരപ്രദമാകുന്ന രീതിയിൽ സർക്കാർ ഐ ടി ഐകളിലെ പ്രവേശന നടപടികൾ പരിഷ്കരിച്ചു. 

വീട്ടിലിരുന്നു തന്നെ മൊബൈൽ ഫോണോ കമ്പ്യൂട്ടറോ ഉപയോഗിച്ചും അക്ഷയകേന്ദ്രങ്ങൾ മുഖാന്തിരവും അപേക്ഷ സമർപ്പിക്കാം. 

സെപ്റ്റംബർ 14 വരെ അപേക്ഷ സമർപ്പിക്കാം. 

ഓൺലൈനായി 100 രൂപ ഫീസ് അടച്ച് ഒറ്റ അപേക്ഷയിൽ സംസ്ഥാനത്തെ ഏത് ഐടിഐയിലേക്കും പ്രവേശനത്തിന് അപേക്ഷിക്കാവുന്നതാണ്. 

https://itiadmissions.kerala.gov.in എന്ന 'ജാലകം' പോർട്ടൽ മുഖേന ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. പോർട്ടലിന്റെ ഉദ്ഘാടനം പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു. 

പ്രവേശന വിവരങ്ങളടങ്ങിയ പ്രോസ്പെക്ടസും ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാനുള്ള മാർഗ്ഗനിർദേശങ്ങളും 
https://det.kerala.gov.in എന്ന വകുപ്പ് വെബ്സൈറ്റിലും
https://itiadmissions.kerala.gov.in എന്ന അഡ്മിഷൻ പോർട്ടലിലും ലഭ്യമാകും. 

അപേക്ഷാ സമർപ്പണം പൂർത്തിയായാലും അപേക്ഷകന് ലഭിക്കുന്ന യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി വരെ സമർപ്പിച്ച അപേക്ഷയിൽ മാറ്റങ്ങൾ വരുത്താനുള്ള അവസരമുണ്ട്. അപേക്ഷ സംബന്ധിച്ച വിവരങ്ങൾ യഥാസമയം മൊബൈൽ നമ്പറിൽ എസ്എംഎസ് മുഖേന ലഭ്യമാകും. 

സംസ്ഥാനത്തെ 104 സർക്കാർ ഐടിഐ കളിലായി എസ്എസ്എൽസി പരീക്ഷ വിജയിച്ചവർക്കും പരാജയപ്പെട്ടവർക്കും തത്തുല്യ യോഗ്യതയുള്ളവർക്കും തെരഞ്ഞെടുക്കാവുന്ന 76 ഏക വത്സര/ ദ്വിവത്സര, മെട്രിക് /നോൺ മെട്രിക്, എൻജിനിയറിംഗ്/നോൺ എൻജിനീയറിംഗ് വിഭാഗങ്ങളിലെ കേന്ദ്ര സർക്കാർ അംഗീകാരമുള്ള എൻ സി വി ടി ട്രേഡുകൾ, സംസ്ഥാന സർക്കാർ അംഗീകാരമുള്ള എസ് സി വി ടി ട്രേഡുകൾ, മികവിന്റെ കേന്ദ്ര പരിധിയിൽ ഉൾപ്പെടുന്ന മൾട്ടി സ്കിൽ ക്ലസ്റ്റർ കോഴ്‌സുകൾ എന്നിവയാണ് നിലവിലുള്ളത്. 

അപേക്ഷകർ ആഗസ്റ്റ് ഒന്ന്‌ 2021 ൽ 14 വയസ്സ് പൂർത്തീകരിച്ചവർ ആയിരിക്കണം. ഉയർന്ന പ്രായപരിധി ഇല്ല. 

നിലവിലുള്ള സംവരണ മാനദണ്ഡങ്ങൾക്ക് പുറമെ 2020 മുതൽ മുന്നാക്ക വിഭാഗത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും ഓരോ ട്രേഡിലേയും ആകെ സീറ്റിന്റെ 10 ശതമാനം സംവരണം ചെയ്തിട്ടുണ്ട്. കൂടാതെ പട്ടികജാതി-വർഗ വിഭാഗങ്ങൾ, തൊഴിലാളി ക്ഷേമനിധി അംഗങ്ങൾ എന്നിവർക്കായി പ്രത്യേക ബാച്ചുകൾ /സീറ്റുകൾ തെരഞ്ഞെടുത്ത ഐടിഐകളിൽ നിലവിലുണ്ട്. 

ഓരോ ഐടിഐയിലേയും ആകെ സീറ്റിന്റെ 50 ശതമാനം പരിശീലനാർഥികൾക്ക് രക്ഷകർത്താവിന്റെ വാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിൽ പ്രതിമാസം സ്റ്റൈപ്പൻഡ് നൽകും.










കേന്ദ്ര സർക്കാർ സ്ഥാപനമായ തിരുവനന്തപുരം ISRO വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്.

ഡ്രൈവർ, കുക്ക് തുടങ്ങിയ ഒഴിവുകളുമായി ISRO തിരുവനന്തപുരം വിളിക്കുന്നു 
പത്താം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് അവസരം
26,000 രൂപ തുടക്ക ശമ്പളം.

കേന്ദ്ര സർക്കാർ സ്ഥാപനമായ തിരുവനന്തപുരം ISRO വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്.

VACCANCY
✔️ഡ്രൈവർ
✔️കുക്ക്
✔️ഫയർമാൻ
✔️കാറ്ററിങ് അറ്റന്റന്റ് തുടങ്ങി വിവിധ തസ്തികകളിലായി നിരവധി ഒഴിവുകൾ ഉണ്ട്.സ്ഥിര നിയമനമാണ്.

QUALIFICATION
എല്ലാ തസ്തികകളിലേക്കും പത്താം ക്ലാസ് ജയം ആണ് കുറഞ്ഞ യോഗ്യത.

PAY SCALE
തെരഞ്ഞെടുക്കപ്പെട്ടാൽ 26,000 രൂപയ്ക്ക് മുകളിലാണ് തുടക്ക ശമ്പളം.

AGE LIMIT
പ്രായ പരിധി: ജനറൽ - 35 വയസ്സ് (സംവരണ വിഭാഗങ്ങൾക്ക് ഇളവ് ഉണ്ട്)

അപേക്ഷ: ഓൺലൈനായി

Last Date: 
സെപ്റ്റംബർ 6 (6/9/2021)



Friday, August 27, 2021

മുംബൈ ഹജ്ജ്  കമ്മിറ്റി ഇൻസ്റ്റിറ്റ്യൂട്ടിൽ കേന്ദ്ര ഹജ്ജ് കമ്മിറ്റി നടത്തുന്ന സിവിൽ സർവ്വീസ് റെസിഡൻഷ്യൽ 2021-22 വർഷ പരിശീലനത്തിന് അപേക്ഷകൾ ക്ഷണിച്ചു

സമുദായത്തിന്റെ ഉന്നമനം ലക്ഷമാക്കി മുംബൈ കേന്ദ്ര ഹജ്ജ്  കമ്മിറ്റി നടത്തുന്ന പദ്ധതിയാണ്  സിവിൽ സർവീസ് കോച്ചിംഗ് സെന്റർ. 



Indian Administrative Service (IAS)
Indian Police Service (IPS)
Indian Forest Service (IFoS)
Indian Foreign Service (IFS)
Indian Audit and Accounts Service (IAAS)
Indian Information Service (IIS)
Indian Communication Finance Services (ICFS)
Indian Postal Service (IPoS)
Indian Railway Accounts Service (IRAS)

തുടങ്ങിയ സിവിൽസർവീസ്  ജോലി നേടുന്നതിന് ഡിഗ്രിയോഗ്യതയുള്ള നിങ്ങൾക്കോ, നിങ്ങളുടെ കുടുംബത്തിലോ ആരെങ്കലും ഉണ്ടെങ്കിൽ അപേക്ഷിക്കാവുന്നതാണ്
അപേക്ഷ സമർപ്പണം
മുഖേന സമർപ്പിക്കാം.

അവസാന തിയതി: 
🔹സെപ്റ്റംബർ -15, 2021 

Helpline Number
🔹022-22717100

സ്ഥാപനത്തെ കുറച്ച് അറിയുന്നതിനു വേണ്ടി താഴെയുള്ള വീഡിയോ കാണാവുന്നതാണ്.


👇NET, SET,PSC&SSC registration മറ്റുള്ള എല്ലാ അപേക്ഷകൾ സമർപ്പിക്കുവാനും ഞങ്ങളുമായി ബന്ധപ്പെടാം:*

തൊഴിലവസരങ്ങളും വിജ്ഞാനപ്രദമായ പുത്തൻ അറിവുകളും ഉപരിപഠന സാധ്യതകളും അറിയാൻ ജോയിൻ ചെയ്താലും. 

🤝എല്ലാവരിലേക്കും ഈ പ്രധാനപ്പെട്ട വിവരം എത്തിക്കുക.. ആർക്കും അവസരം നഷ്ടമാകരുത്..!! 

▫️▫️▫️▪️▪️▪️▫️▫️▫️ 
തൊഴിൽ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക. 

⬇️WhatsApp group join Link:⬇️
🎓🌏🎓🌏🎓🌏🎓

all_about_CUET_entrence_examination_2022

സർ, എന്താണീ CUET (ക്യുയെറ്റ്) എൻട്രൻസ് പരീക്ഷ, എങ്ങിനെയാണ് അപേക്ഷിക്കേണ്ടത് അറിയേണ്ടെതെല്ലാം കേന്ദ്ര സര്‍ക്കാരിന്റെ വിദ്യാഭ്യാസ ...