Monday, July 5, 2021

യു.എ.ഇയിലേക്കുള്ള പ്രവാസികളുടെ തിരിച്ചുപോക്ക് വൈകും

എമിറേറ്റ്സും തീയതി നീട്ടി
യു.എ.ഇയിലേക്കുള്ള പ്രവാസികളുടെ തിരിച്ചുപോക്ക് വൈകും





ജൂലൈ ഏഴിന് സർവിസ് പുനരാരംഭിക്കുമെ ന്ന് അറിയിച്ചിരുന്ന എമിറേറ്റ്സും തീയതി നീട്ടിയതോടെ യു.എ.ഇയി ലേക്കുള്ള പ്രവാസികളുടെ തിരിച്ചു പോക്ക് വൈകും. 


ഇനിയൊരു അ റിയിപ്പുണ്ടാകു ന്നതുവരെ ഇന്ത്യയിൽ നിന്ന് യു.എ.ഇ യിലേക്ക് സർ വിസ് നടത്തില്ലെന്ന് വിമാനക്കമ്പ നി അധികൃതർ അറിയിച്ചു.ഇതോടെ അവധിക്ക് നാട്ടിലെത്തിയ പ്രവാസികളുടെ തിരിച്ചുപോക്ക് പ്രതിസന്ധിയിലായി.


അതിനിടെ, ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിന് തങ്ങളുടെ പൗരന്മാർക്ക് യു.എ.ഇയും വിലക്കേ ർപ്പെടുത്തി. 
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇന്ത്യ സന്ദർശിച്ചവർക്കും യു.എ.ഇയി ലേക്ക് വരാൻ കഴിയി ല്ല. ഇത്തിഹാദും എയർഇന്ത്യയും ജൂ ലൈ 21വരെ ഇന്ത്യയിൽ നിന്ന് യു.എ.ഇയിലേക്ക് സർവി സ് നടത്തില്ലെന്ന് നേരത്തെ അറി യിച്ചിരുന്നു.


ഏപ്രിൽ 25 മുതലാണ് ഇന്ത്യ യിൽ നിന്നുള്ള യാത്രക്കാർക്ക് യു.എ.ഇ യാത്രാ വിലക്കേർപ്പെ ടുത്തിയത്. വിമാന സർവിസുകൾ വൈകുന്നതോടെ അവധിക്ക് നാ ട്ടിലെത്തിയ പലരും തൊഴിൽ നഷ്ട ഭീതിയിലാണ്.






No comments:

Post a Comment

all_about_CUET_entrence_examination_2022

സർ, എന്താണീ CUET (ക്യുയെറ്റ്) എൻട്രൻസ് പരീക്ഷ, എങ്ങിനെയാണ് അപേക്ഷിക്കേണ്ടത് അറിയേണ്ടെതെല്ലാം കേന്ദ്ര സര്‍ക്കാരിന്റെ വിദ്യാഭ്യാസ ...