Sunday, October 17, 2021

നമ്മൾ ഇന്ത്യക്കാർ 101-ാമത് ആഗോള പട്ടിണി സൂചികയിൽ ഇന്ത്യ പിറകോട്ട്...

നമ്മൾ ഇന്ത്യക്കാർ 101-ാമത്
ആഗോള പട്ടിണി സൂചികയിൽ നാണംകെട്ട് ഇന്ത്യ

പാകിസ്താനും ബംഗ്ലാദേശിനും നേപ്പാളിനും ശ്രീലങ്കയ്ക്കും പിന്നിൽ

ആഗോള പട്ടിണി സൂചികയിൽ ഇന്ത്യ 101-ാം സ്ഥാനത്ത്. കഴിഞ്ഞ വർഷം 94ാം സ്ഥാനത്തായിരുന്നിടത്തുനിന്നാണ് ഇത്തവണ വീണ്ടും പിന്നിലേക്ക് പോയത്.

അയൽരാജ്യങ്ങളായ 
ശ്രീലങ്ക (65), 
ബംഗ്ലാദേശ്(76), 
നേപ്പാൾ(76), 
പാകിസ്താൻ (92) എന്നീ രാജ്യങ്ങൾ ഇന്ത്യയെക്കാൾ മെച്ചപ്പെട്ട നിലയിലാണ്. അതിദാരിദ്ര്യം അനുഭവിക്കുന്ന രാജ്യങ്ങൾ മാത്രമാണ് ഇന്ത്യയ്ക്ക് പിന്നിൽ. 

101-ാം സ്ഥാനത്തുള്ള ഇന്ത്യ യുടെ ആഗോള പട്ടിണി സൂചിക സ്കോർ 27.5 ആണ്. വിശപ്പ് ഗുരുതരമായ രാജ്യങ്ങളുടെ പട്ടികയിലും ഇന്ത്യയുണ്ട്.

ബെലാറസ്, ബോസ്നിയ ഹെർസെഗോവിന, ചൈന, ചിലി, ബ്രസീൽ, ക്യൂബ, കുവൈത്ത് ,തുർക്കി തുടങ്ങിയ പതിനെട്ടു രാജ്യങ്ങൾ പട്ടികയിൽ അഞ്ചിൽ താഴെ സ്കോറുമായി മുന്നിലെത്തി.

സൊമാലിയ(116), 
യെമൻ(115), 
സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്ക്(114), 
ചാഡ്(113), 
ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ(112) തുടങ്ങിയ രാജ്യങ്ങളാണ് പട്ടികയിൽ പിന്നിൽ. അഫ്ഗാനിസ്ഥാൻ 103ാം സ്ഥാനത്താണ്. 

ഐറിഷ് സന്നദ്ധസംഘടനയായ കൺസേൺ വേൾഡ് വൈഡും ജർമൻ സംഘടനയായ വെൽത്തങ്ഹിൽ ഫെയും ചേർന്നാണ് പട്ടിക തയാറാക്കിയത്.

പോഷകാഹാരക്കുറവ്, ശിശുമരണനിരക്ക്, ശരീരശോഷണം, വളർച്ചാമുരടിപ്പ് എന്നീ സൂചകങ്ങൾ അടിസ്ഥാനമാക്കിയാണ് ആഗോള പട്ടിണി സൂചിക തയാറാക്കുന്നത്. 

135 രാജ്യങ്ങളുടെ വിവരങ്ങളാണ് പരിശോധിച്ചത്. ഇതിൽ ആകെ 116 രാജ്യങ്ങളുടെ റാങ്കു കളാണ് കണക്കാക്കിയത്.

അശാസ്ത്രീയ കണക്കുകൂട്ടൽ രീതിയാണ് ഇന്ത്യ പട്ടികയിൽ താഴെയാകാൻ കാരണമെന്നാണ് കേന്ദ്ര സർക്കാർ വിശദീകരണം.

No comments:

Post a Comment

all_about_CUET_entrence_examination_2022

സർ, എന്താണീ CUET (ക്യുയെറ്റ്) എൻട്രൻസ് പരീക്ഷ, എങ്ങിനെയാണ് അപേക്ഷിക്കേണ്ടത് അറിയേണ്ടെതെല്ലാം കേന്ദ്ര സര്‍ക്കാരിന്റെ വിദ്യാഭ്യാസ ...