Sunday, October 17, 2021

മലപ്പുറത്തുനിന്ന് മൂന്നാറിലേക്കുള്ള കെ.എസ്.ആർ.ടി.സി ഉല്ലാസ യാത്രയ്ക്ക് തുടക്കം.

മലപ്പുറത്തുനിന്ന് മൂന്നാറിലേക്കുള്ള കെ.എസ്.ആർ.ടി.സി ഉല്ലാസ യാത്രയ്ക്ക് തുടക്കം.

മലപ്പുറം: മലപ്പുറത്തുനിന്നു മുന്നാറിലേക്കുള്ള കെ.എസ്ആർടി സിയുടെ ഉല്ലാസയാത്രയ്ക്കു സൂപ്പർ തുടക്കം.

വാരാന്ത്യ ട്രിപ്പ് പ്രതിദിന സർവിസുകളാക്കി മാറ്റി.ആദ്യദിനത്തിൽ തന്നെ ഇതിനോടകം 547 പേരാണ്  യാത്രയ്ക്കായി ബുക്ക് ചെയ്തത് .

തുടർന്നു വാരാന്ത്യ സർവിസുകൾ പ്രതിദിന സർവിസുകളാക്കി വർധിപ്പിച്ചു. ഞായർ, ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളിൽ രണ്ടു സർവിസുകളും ശനി, തിങ്കൾ, ബുധൻ ദിവസങ്ങളിൽ ഓരോ സർവിസും നടത്തും. 

ഒരു ദിവസം 48 പേരും രണ്ടു സർവിസു കളിൽ 39 വീതം 78 പേർക്കുമാണ് യാത്രാനുമതി.

ഒരാൾക്കു മലപ്പുറത്തു നിന്നു സുപ്പർഫാസ്റ്റ് ബസിൽ ആയിരം, സൂപ്പർ ഡീലക്സിൽ 1,200, എ.സി ലോഫ്ളോർ വോൾവോയിൽ 1,500 എന്നിങ്ങനെയാണ് മൂന്നാറിൽ പോയി തിരിച്ചുവരാനുള്ള നിരക്ക്.

200 രൂപ സൈറ്റ് പ്രവേശനത്തിനും 100 രൂപ താമസ് ചാർജുമായാണ് ഈടാക്കുന്നത്. ഭക്ഷണച്ചെലവ് സയം വഹിക്കണം.

മലപ്പുറത്തുനിന്നു മൂന്നാറിലേക്കുള്ള കെ.എസ്.ആർ.ടി.സി യാത്രാ പാക്കേജിന്റെ കന്നിയാത്ര പി. ഉബൈദുല്ല എം.എൽ.എ ഫ്ളാഗ് ഓഫ് ചെയ്തു.

യാത്രയെകുറിച്ച് അറിയാം

ഉച്ചയ്ക്ക് ഒന്നിനു പുറപ്പെടുന്ന ബസ് രാത്രി 7,40 ഓടെ മൂന്നാർ കെ.എസ്. ആർ.ടി.സി ഡിപ്പോയിലെത്തും.

എ.സി സ്ലീപ്പർ ക്ലാസ് ബസുകളിലാണ് യാത്രക്കാർക്ക് താമസമൊരുക്കിയിരിക്കുന്നത്. 
രാവിലെ 10 നു പ്രത്യേക ബസുകളിൽ ടൂറിസം കേന്ദ്രങ്ങളിലെത്തിക്കും. 
ചീയാപ്പാറ വെള്ളച്ചാട്ടം, മാട്ടുപെട്ടി അണക്കെട്ട് , കുണ്ടള അണക്കെട്ട്, ടോപ്പ് സ്റ്റേഷൻ തുടങ്ങി പത്തോളം കേന്ദ്രങ്ങളിൽ സന്ദർശനം നടത്തി വൈകിട്ട് ആറിന് മൂന്നാർ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ മടങ്ങിയെത്തും.രാത്രി യാത്ര തിരിച്ച് പിറ്റേന്ന് രാവിലെ മലപ്പുറത്ത് തിരിച്ചെത്തുന്നതാണ് പാക്കേജ്.

No comments:

Post a Comment

all_about_CUET_entrence_examination_2022

സർ, എന്താണീ CUET (ക്യുയെറ്റ്) എൻട്രൻസ് പരീക്ഷ, എങ്ങിനെയാണ് അപേക്ഷിക്കേണ്ടത് അറിയേണ്ടെതെല്ലാം കേന്ദ്ര സര്‍ക്കാരിന്റെ വിദ്യാഭ്യാസ ...