Friday, October 22, 2021

അസംഘടിത മേഖലയ്ക്ക് തിരിച്ചറിയൽ നമ്പർ; 4 ഇൻഷുറൻസ് പദ്ധതികളുമായി ബന്ധിപ്പിക്കും

✍️അസംഘടിത മേഖലയ്ക്ക് തിരിച്ചറിയൽ നമ്പർ; 4 ഇൻഷുറൻസ് പദ്ധതികളുമായി ബന്ധിപ്പിക്കും

അസംഘടിത മേഖലയിലെ ലെ തൊഴിലാളികൾക്കായി കേന്ദ്രം ആരംഭിച്ച 12 അക്ക തിരിച്ചറിയൽ നമ്പറുമായി ആയുഷ്മാൻ ഭാരത് അടക്കമുള്ള 4 ഇൻഷുറൻസ്, പെൻഷൻ പദ്ധതികൾ ബന്ധിപ്പിക്കും. 

പോർട്ടലിൽ റജിസ്റ്റർ ചെയ്ത് 12 അക്കമുള്ള തിരിച്ചറിയൽ നമ്പർ ലഭിച്ചാൽ മറ്റ് സാമൂഹികസുരക്ഷാ പദ്ധതികൾക്കായി പ്രത്യേകം റജിസ്ട്രേഷൻ ആവശ്യമായി വരില്ല.

പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന (പിഎംഎസ്ബിവൈ), പ്രധാനമന്ത്രി ശ്രമം യോഗി മാൻധൻ യോജന (പിഎംഎസ്‍വൈഎം), പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമാ യോജന (പിഎംജെജെബിവൈ) എന്നിവയാണ് ബന്ധിപ്പിക്കുന്ന മറ്റ് പദ്ധതികൾ. 

പോർട്ടൽ വഴി നേരിട്ടുതന്നെ ഇതിൽ താൽപര്യമുള്ള പദ്ധതികൾ തിരഞ്ഞെടുക്കാൻ അവസരമൊരുങ്ങും. റജിസ്റ്റർ ചെയ്യുമ്പോൾതന്നെ പിഎംഎസ്ബിവൈയുടെ ഭാഗമാകും.

12 രൂപയാണ് വാർഷിക പ്രീമിയം. ആദ്യ വർഷത്തെ പ്രീമിയം സർക്കാർ അടയ്ക്കും. അപകടം മൂലമുള്ള മരണത്തിനോ വൈകല്യത്തിനോ രണ്ടു ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. ഏതു രീതിയിലുള്ള മരണത്തിനും കവറേജ് നൽകുന്ന പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമ യോജനയുടെ (പിഎംജെജെവൈ) പ്രീമിയം 330 രൂപയാണ്.
ചികിത്സയ്ക്ക് ഒരു കുടുംബത്തിന് 5 ലക്ഷം രൂപ വരെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നതാണ് ആയുഷ്മാൻ ഭാരത്. പങ്കാളിത്ത പെൻഷൻ പദ്ധതിയായ പിഎംഎസ്‍വൈഎം വഴി അസംഘടിത തൊഴിലാളികൾക്ക് 3,000 രൂപ വരെ പെൻഷനായി ലഭിക്കും. 

12 അക്ക തിരിച്ചറിയൽ നമ്പറിനുള്ള 
'ഇ–ശ്രം' ഓൺലൈൻ റജിസ്ട്രേഷൻ ഔദ്യോഗികമായി ആരംഭിച്ചു. കോമൺ സർവീസ് സെന്ററുകൾ വഴിയുള്ള റജിസ്ട്രേഷൻ പൂർണമായും സൗജന്യമായിരിക്കുമെന്ന് കേന്ദ്രമന്ത്രി രാമേശ്വർ തേലി അറിയിച്ചു. 

വെബ്സൈറ്റ്: official website click here
 
അർഹർ ആരൊക്കെ?

ഇപിഎഫ്, ഇഎസ്ഐ പരിധിയിൽ വരാത്തതും ആദായനികുതി അടയ്ക്കാൻ ബാധ്യതപ്പെട്ടിട്ടില്ലാത്തതുമായ എല്ലാ തൊഴിലാളികൾക്കും അപേക്ഷിക്കാം. പ്രായപരിധി: 16–59. സംഘടിതമായ മേഖലയിലാണ് ജോലിയെങ്കിലും ഇഎസ്ഐ, ഇപിഎഫ് ആനുകൂല്യമില്ലെങ്കിൽ ‘ഇ–ശ്രം’ പോർട്ടലിന്റെ ഭാഗമാകാം. സംഘടിത മേഖലയിൽ സ്ഥിരമായ ശമ്പളം, ആനുകൂല്യം, അവധി, പിഎഫ് എന്നിവ ലഭിക്കുന്നവർക്ക് അപേക്ഷിക്കാൻ കഴിയില്ല.

ഓൺലൈൻ ഡെലിവറി പ്ലാറ്റ്ഫോമുകളുടെ ഡെലിവറി ഏജന്റുമാർ അടങ്ങിയ ‘ഗിഗ് തൊഴിലാളികൾക്കും’ റജിസ്റ്റർ ചെയ്യാം. റജിസ്ട്രേഷൻ ശക്തിപ്പെടുത്താൻ സംസ്ഥാനങ്ങൾക്ക് ടാർഗറ്റ് നൽകും. ചീഫ് സെക്രട്ടറിമാരുടെ അധ്യക്ഷതയിലുള്ള സമിതിയായിരിക്കും സംസ്ഥാന തല ഏകോപനം നിർവഹിക്കുക. ഇതിനു താഴെ ജില്ലാ തലത്തിൽ കലക്ടർമാർ അധ്യക്ഷരായ സമിതിയും വരും.

കോടതിയുടെ അന്ത്യശാസനം ഫലം കണ്ടു.
അസംഘടിത തൊഴിലാളികളുടെ സമ്പൂർണ വിവരശേഖരണം നടത്താത്തതിനു തൊഴിൽ മന്ത്രാലയത്തെ ജൂണിൽ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. മന്ത്രാലയത്തിന്റെ താൽപര്യക്കുറവ് മാപ്പർഹിക്കാത്തതാണെന്നായിരുന്നു ജസ്റ്റിസുമാരായ അശോക് ഭൂഷൺ, എം.ആർ.ഷാ എന്നിവരടങ്ങിയ ബെ‍ഞ്ചിന്റെ വിമർശനം. പദ്ധതി നടപ്പിലാക്കി, ഒരു മാസത്തിനുള്ളിൽ വിശദമായ റിപ്പോർട്ട് നൽകാൻ തൊഴിൽ മന്ത്രാലയം സെക്രട്ടറിയോടും കോടതി നിർദേശിച്ചിരുന്നു.

No comments:

Post a Comment

all_about_CUET_entrence_examination_2022

സർ, എന്താണീ CUET (ക്യുയെറ്റ്) എൻട്രൻസ് പരീക്ഷ, എങ്ങിനെയാണ് അപേക്ഷിക്കേണ്ടത് അറിയേണ്ടെതെല്ലാം കേന്ദ്ര സര്‍ക്കാരിന്റെ വിദ്യാഭ്യാസ ...