Saturday, October 23, 2021

കെഎസ്ആർടിസിയുടെ ഉല്ലാസയാത്ര മലക്കപ്പാറയിലേക്കും വെറും 600 രൂപയുടെ പാക്കേജ്.

കെഎസ്ആർടിസിയുടെ ഉല്ലാസയാത്ര മലക്കപ്പാറയിലേക്കും

മൂന്നാർ വിനോദ സഞ്ചാര പാക്കേജ് ഗംഭീര ഹിറ്റായതിനു പിന്നാലെ തൃശൂർ മലക്ക പ്പാറയിലേക്ക് 600 രൂപയുടെ "ഉല്ലാസയാത്ര' പദ്ധതിയുമായി കെഎസ്ആർടിസി മലപ്പുറം ഡിപ്പോ. ആതിരപ്പള്ളി വെള്ളച്ചാട്ടം ഉൾപ്പടെ കാണാവുന്ന വിധത്തിലാണ് യാത്ര. ആദ്യ സർവീസ് 31ന് ഉണ്ടാവുന്നതാണ്.

ടൈം ഷെഡ്യൂൾ

പുലർച്ചെ 3.30ന് മലപ്പുറത്തു നിന്ന് പുറപ്പെട്ട് രാത്രി 10ന് തിരിച്ചെത്തുന്ന വിധത്തിലുള്ളതാണ് പാക്കേജ്.

ഡെസ്റ്റിനേഷൻസ്

ആതിരപ്പള്ളി വ്യൂ പോയിന്റ്
ചാർപ്പ വെള്ളച്ചാട്ടം
പെരിങ്ങൽക്കുത്ത് ഡാം റിസർവോയർ ആനക്കയം പാലം
ഷോളയാർ ഡാം
വാൽവ് ഹൗസ്
പെൻ സ്റ്റോക്
നെല്ലിക്കുന്ന് 
മലക്കപ്പാറ ടീ എസ്റ്റേറ്റ് എന്നിവ കാണാം. 

60 കിലോമീറ്ററോളം വനത്തിലൂടെ മാത്രമാണ് യാത്ര. രാവിലെ 11.30ന് മലക്കപ്പാറയിലെത്തും. ഉച്ചയ്ക്ക് 1.30 വരെ അവിടെ ചെലവഴിക്കാം. തുടർന്നാണ് മടക്കം.

മലക്കപ്പാറയിൽ നാടൻ ഭക്ഷണം കഴിക്കുന്നതിനുള്ള സൗകര്യം ഉണ്ടാകുമെന്ന് കെഎസ്ആർ ടിസി അധികൃതർ പറയുന്നു. ഇതിന്റെ ഭാഗമായി ചാലക്കുടി ഡിപ്പോ അധികൃതരുമായി കഴിഞ്ഞ ദിവസം ചർച്ച നടത്തിയതായി ജില്ലാ ട്രാൻസ്പോർട്ട് ഓഫിസർ ജോഷി ജോൺ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 0483 2734950

No comments:

Post a Comment

all_about_CUET_entrence_examination_2022

സർ, എന്താണീ CUET (ക്യുയെറ്റ്) എൻട്രൻസ് പരീക്ഷ, എങ്ങിനെയാണ് അപേക്ഷിക്കേണ്ടത് അറിയേണ്ടെതെല്ലാം കേന്ദ്ര സര്‍ക്കാരിന്റെ വിദ്യാഭ്യാസ ...