Thursday, March 24, 2022

free_online_civil_service_training_course_Kerala_2022

സൗജന്യ ഓൺലൈൻ സിവിൽ സർവ്വീസ് പരിശീലനം
ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കേരള സംസ്ഥാന എൻ.എസ്.എസ് സെൽ, സാമൂഹിക പ്രതിബദ്ധതയുള്ള പൗരന്മാരെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ഒരു ക്യാമ്പസിൽ നിന്നും ഒരു ഐ.എ.എസ് ഓഫീസറെയെങ്കിലും വാർത്തെടുക്കുന്നതിനായി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതിയാണ് "One Campus, One IAS " എന്ന കരിയർ അഡ്വാൻസ്മെന്റ് പ്രോഗ്രാം, കേരളത്തിലെ പ്രമുഖരായ സിവിൽ സർവ്വീസ് പരിശീലന കേന്ദ്രങ്ങളുമായി സഹകരിച്ച് കൊണ്ടാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

താൽപര്യമുള്ള എല്ലാ വിദ്യാർത്ഥികൾക്കും സംസ്ഥാന എൻ.എസ്.എസ് ഓഫീസിന്റെ ഔദ്യോഗിക പോർട്ടൽ  വഴി ഈ പ്രോഗ്രാമിലേക്ക് 26 03 2022 ന് മുമ്പായി രജിസ്റ്റർ ചെയ്യാവുന്നതാണ്.

രജിസ്റ്റർ ചെയ്യുന്ന എല്ലാ വിദ്യാർത്ഥികൾക്കും പ്രി റെക്കോർഡ് വിഡിയോയും രണ്ട് മണിക്കൂർ ദൈർഖ്യമുള്ള ഓറിയന്റേഷൻ ക്ലാസും സൗജന്യമായി നൽകുന്നു.

തുടർന്ന് കേരളത്തിലെ പ്രമുഖ സിവിൽ സർവ്വീസ് പരിശീലന സ്ഥാപനങ്ങളുടെ സഹായത്തോടെ നടത്തുന്ന സ്ക്രീനിംഗ് ടെസ്റ്റിന്റെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കുന്ന 1000 വിദ്യാർത്ഥികൾക്ക് 40 മണിക്കൂർ നീളുന്ന സൗജന്യ സിവിൽ സർവ്വീസ് ബ്രിഡ്ജ് കോഴ്സ് നൽകുന്നു.

ബ്രിഡ്ജ് കോഴ്സിന് ശേഷം, മെറിറ്റടിസ്ഥാനത്തിൽ സംസ്ഥാന എൻ.എസ്.എസ് നിർദ്ദേശിക്കുന്ന പട്ടികജാതി, പട്ടികവർഗ്ഗ, മറ്റ് പിന്നോക്ക വിഭാഗങ്ങൾ, എൻ.എസ്.എസ് വോളന്റിയർമാർ ഉൾപ്പെടെ 12 വിദ്യാർത്ഥികൾക്ക് അടുത്ത അക്കാദമിക് വർഷത്തിൽ ഒരു വർഷത്തെ സൗജന്യ സിവിൽ സർവ്വീസ് പരിശീലനം പ്രമുഖ സിവിൽ സർവ്വീസ് പരിശീലന കേന്ദ്രത്തിൽ വച്ച് നൽകുന്നു.

കൂടുതൽ വിവരങ്ങൾക്ക്
9746940810
9446176065
9447304366


താഴെ കാണുന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യാം

Monday, March 14, 2022

Top_10_Life_Skills_recommended_by_UNO_WHO

Top 10 Life Skills recommended by WHO

The Top 10 Life Skills recommended by World Health Organization (WHO) are Essential Skills for All Individual to face the challenges of leaving and maintain mental equilibrium. These life skills have to imported to every child or adolescent during the educational period in schools and colleges. Parents, Teachers and all the concerned should join hands in this activity.

Let us start listing these Skills 1 by 1:

1. Problem Solving:

The individual should know the steps in problemsolving i.e. understanding the nature of the problem, its onset, factors which aggravate the problem, different solutions and how to choose the best.

2. Decision Making:

Before taking a decision, one has to list the pros and cons, loss and the gain, the risk involved. One need not hesitate to consult the appropriate people.

3. Creative Thinking:

One should be innovative and creative; explore new ideas and methods

4. Critical Thinking:

One has to learn to evaluate and critically look at an issue, information situation or requirement or recommendations made by others. One should not blindly accept or get carried away by other's statements or pressures.

5. Self Awareness:

It is very necessary to have an insight into self, one's capabilities, and limitations. One's strength's & weaknesses. Appropriate Self Esteem should be present. Both Inferiority & Superiority feelings about self are harmful.

6. Empathy:

One should understand others views, experiences & expressions with sympathy. One should put himself in other shoes and react.

7. Interpersonal Relationship:

One should develop the skills of establishing and maintaining an appropriate, friendly relationship with most of the persons, one should also learn skills to manage hostile and troublesome persons by keeping the required distance.

8. Good Communication:

Good Communication Skills verbal & nonverbal are very important in the day-to-day functioning of the individual. Communication of feelings and emotions is essential for mental well being.

9. Management of Stress:

Appropriate & Healthy Methods of managing one's stresses go a long way in the prevention of physical and mental disorders.

10. Management of Emotions:

Appropriate & Healthy Methods of managing one's negative emotions go a long way in the prevention of physical and mental disorders.


Closing Thoughts, Some Important Points to Family Members & Others:

1. Be friendly and kind to all.

2. Show Love & Affection to others without

expecting anything in return.

3. Appreciate there good gestures, talk, and behavior.

4. Avoid them when they misbehave. Help them if you can.

5. Share the resources. Accommodate, if there are differences of opinion.

6. Have a few common activities.

7. Encourage Good Communication which brings harmony among the family members.

Sunday, March 13, 2022

Kerala_budget_speech_2022_Malayalam_English

കേരള ബജറ്റ് പ്രസംഗം നിങ്ങൾക്കും വായിക്കാം.....

Kerala budget speech 2022-23
Government of Kerala
By kn Balagopal
Minister for finance

രണ്ടാം ഭരണ തുടർച്ചയിലുള്ള പിണറായി സർക്കാരിൻറെ കോവിഡാനന്തര സാഹചര്യങ്ങളെ മറികടന്ന് പ്രതീക്ഷകൾ നൽകുന്ന പരിപൂർണ്ണ ബജറ്റ്  അവതരണമാണ് ആണ് ഫിനാൻസ് മിനിസ്റ്റർ kn ബാലഗോപാൽ നിർവഹിച്ചത്.



മലയാളത്തിൽ വായിക്കുവാൻ:

ഇംഗ്ലീഷിൽ വായിക്കുവാൻ:



Wednesday, March 9, 2022

IT jobs_2022_Kerala_India_megajobfair

IT മേഖലയിൽ തൊഴിൽ അന്വേഷിക്കുന്നവർക്ക് കോഴിക്കോട് സൈബർപാർക്കിലും അതിനടുത്ത സ്ഥലങ്ങളിലും ഉള്ള IT കമ്പനികളിൽ തൊഴിൽ നേടുവാൻ ഒരു സുവർണാവസരം. 

കോഴിക്കോടുള്ള  IT കമ്പനികളുടെ കൂട്ടായ്മയായ കാഫിറ്റ് സംഘടിപ്പിക്കുന്ന Reboot '22 എന്ന മെഗാ ജോബ് ഫെയർ  2022 മാർച്ച്  27നു ഗവൺമെന്റ് സൈബർപാർക്കിൽ വച്ച് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. 

ജോബ് ഫെയറിൽ കോഴിക്കോട് നിന്നുള്ള 60  ൽ പരം  IT കമ്പനികൾ പങ്കെടുക്കുകയും ഏകദേശം 1000 ഓളം ജോലി  ഒഴിവുകൾ ഓഫർ ചെയ്യുകയും ചെയ്യുന്നു.

കഴിഞ്ഞ രണ്ടു വർഷത്തോളമായി കോവിഡ് മഹാമാരി കൊണ്ട് ബുദ്ധിമുട്ടുന്ന  നമ്മുക്ക് IT മേഖലയിൽ ജോലി നേടുവാൻ ഉള്ള ഈ അവസരം എല്ലാവരും ഉപയോഗപ്പെടുത്തണം എന്നും അപേക്ഷിക്കുന്നു.

പ്രോഗ്രാം വെബ്സൈറ്റ് ലിങ്ക് 

ജോബ് ഫെയറിൽ പങ്കെടുക്കുന്ന കാലിക്കറ്റ് ഐടി കമ്പനികൾ

1.  Infinite Open Source Solutions LLP
2.  Sanesquare Private Limited
3.  IPIX Technologies
4.  Bassam Infotech LLP
5.  Cybrosys Technologies Pvt. Ltd.
6.  Limenzy Technologies Pvt Ltd
7.  MOJGENIE IT Solutions Pvt. Ltd
8.  Lilac infotech
9.  Sapling Creations
10. Polosys Technologies LLP
11. CodeAce IT Solutions LLP
12. Techfriar Technologies
13. Nucore Software Solutions (P) Ltd.
14: iocod infotech Pvt Ltd
15. Sweans Technologies Pvt Ltd
16. Zennode Technologies LLP
17. Febno Technologies
18. Acodez IT Solutions Pvt Ltd
19. Codelattice Digital Solutions Pvt Ltd
20. Getlead Analytics  Pvt Ltd
21. Codilar
22. Futura Labs technologies LLP
23. Credot LLP
24. SESAME Software Solution Pvt. Ltd
25. LeEYE T Techno hub
26. Netstager Technologies Pvt Ltd
27. TechBrein
28.  M2H Infotech LLP
29. Stackroots Technology Solutions
30. Aufait Technologies Pvt. Ltd
31. Explore IT Solutions
32. Glaubetech Inventions
33.  Mozilor Technologies Pvt. Ltd
34. Magnifez technologies  Pvt. Ltd
35. Yarddiant Weblounge Pvt Ltd
36. Edumpus
37. Zoondia Software Private Limited
38. Pixbit solutions Pvt Ltd
39. Technaureus Info Solutions Pvt. Ltd.
40. Algoray Technologies Pvt. Ltd
41 .John & Smith Solutions LLP
42. Logiology Solutions Pvt. Ltd
43. Zinfog codelabs Pvt. Ltd
44. Coddle Technologies Pvt. Ltd
45. Beacon infotech  Pvt. Ltd
46. Sigosoft  Pvt. Ltd
47. Hamon Technologies
48. Nuox Technologies  Pvt. Ltd
49. Analystor Technologies  Pvt. Ltd
50. Hexwhale Interactive  LLP
51. eSynergy Software Technologies
52. RBNsoft Technologies LLP
53. Armino Embedded And Automation Solutions LLP
54. Buy Me a Coffee
55. Axel technologies Pvt Ltd
56. Mind Bridge Business Solution Pvt Ltd.
57.  Freston Analytics Pvt Ltd
58. Baabte System Technologies
59
60.

For Registration and more details: 

താല്പര്യം ഉള്ള ആളുകൾ ഇതിൽ  രജിസ്റ്റർ ചെയ്യുക . ഈ  ഇൻഫർമേഷൻ എല്ലാവരിലും എത്തിക്കുക.

Friday, February 18, 2022

Rafeeq ahammed_krail_Kerala_poem

കെ-റെയിലിനെക്കുറിച്ച് കവി റഫീഖ് അഹമ്മദ് എഴുതുന്നു....

ഹേ...കേ...
എങ്ങോട്ടു പോകുന്നു ഹേ
ഇത്ര വേഗത്തിലിത്ര തിടുക്കത്തിൽ..
തണ്ണീർത്തടങ്ങളെ പിന്നിട്ട്
തെങ്ങിൻ നിരകളെപ്പിന്നിട്ട്
കണ്ടലും കാവും, കുളങ്ങളും പിന്നിട്ട്
സഹ്യനെക്കുത്തി മറിച്ചിട്ട്
പമ്പയെപ്പേരാറിനെ വഴിമുട്ടിച്ച്
പൊട്ടിത്തെറിക്കാതിരിക്കാൻ ശ്രമിക്കുന്ന
മുല്ലപ്പെരിയാർ ജലബോംബ് പിന്നിട്ട്
ദുർഗന്ധമാലിന്യ കേദാരമായ്ത്തീർന്ന
നല്ല നഗരത്തെരുവുകൾ പിന്നിട്ട്,
ശ്വാസത്തിനായിപ്പിടയും ഭയാകുല -
മാശുപത്രി കെട്ടിടങ്ങളെ പിന്നിട്ട്,
ക്രുദ്ധ വികസനോൽക്കർഷം കിടപ്പിടം
നഷ്ടപ്പെടുത്തിയ മൂലകൾ പിന്നിട്ട്
കുട്ടികൾ നിത്യം മരിയ്ക്കും വനവാസി
യൂരുകൾ തൻ ശപ്ത നേത്രങ്ങൾ പിന്നിട്ട്
മൂത്രമൊഴിക്കുവാൻ മുട്ടും വഴിയോര കാത്തിരിപ്പിൻ കൊച്ചു കേന്ദ്രങ്ങൾ പിന്നിട്ട്,
തീവ്രദാരിദ്ര്യക്കണക്കു കൂട്ടും സർവേ
ക്കല്ലുകൾ, പദ്ധതിക്കല്ലുകൾ പിന്നിട്ട്,
എങ്ങോട്ടു പായുന്നു ഹേ
ഇത്ര വേഗത്തിലിത്ര തിടുക്കത്തിൽ..
എന്തെടുക്കാ, നെന്തു കൊണ്ടുപോരാൻ
ഹേ ..
കേ ..?


എന്നാൽ, കവിക്കും കവിതക്കുമെതിരെ വ്യാപക സൈബർ ആക്രമണവുമുണ്ടായി. സി.പി.എം അനുഭാവികളുടെയും കെ-റെയിൽ അനുകൂലികളുടെയും ആക്രമണം രൂക്ഷമായതോടെ ഇവർക്ക് മറുപടിയുമായി കവി തന്നെ രംഗത്തെത്തി.


തെറിയാൽ തടുക്കുവാൻ കഴിയില്ല
തറയുന്ന
മുനയുള്ള ചോദ്യങ്ങ,ളറിയാത്തകൂട്ടരേ
കുരു പൊട്ടി നിൽക്കുന്ന നിങ്ങളോടുള്ളതു
കരുണ മാത്രം, വെറുപ്പില്ലൊരശേഷവും.

 -എന്ന നാലുവരിയിലൂടെയായിരുന്നു റഫീഖ് അഹമ്മദിന്‍റെ മറുപടി.

Sunday, February 13, 2022

UPSC_application_2022_civil_services preliminary_examination

സിവിൽ സർവീസസ് പ്രിലിമിനറി പരീക്ഷ

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന 
✓സിവിൽ സർവീസസ് 
✓ഇന്ത്യൻ ഫോറസ്റ്റ് സർവീസ് പ്രിലിമിനറി പരീക്ഷക്ക് ബിരുദ ധാരികൾക്കും മെയിൻ പരീക്ഷയിലേക്ക് അപേക്ഷിക്കുമ്പോൾ  ഫലമറിയാനാകുന്ന അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും ഇപ്പോൾ അപേക്ഷിക്കാം. 

Qualification
ബിരുദ ധാരികൾക്കും മെയിൻ പരീക്ഷയിലേക്ക് അപേക്ഷിക്കുമ്പോൾ ഫലമറിയാനാകുന്ന അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും ഇപ്പോൾ അപേക്ഷിക്കാം. 

Age
പ്രായം: ഓഗസ്റ്റ് ഒന്നിന് 21-32 വയസ്സ്. പട്ടിക, പിന്നാക്ക, ഭിന്നശേഷി വിഭാഗങ്ങൾക്ക് യഥാക്രമം 37,35,42 വയസ്സ്.  

Last date for applying
അവസാന തീയതി : ഫെബ്രുവരി 22

More details
കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും:


Subscribe our Telegram Channel 
📚info@time
Info master channel (official)

👇 SCHOLARSHIP,NET, SET,UPSC,PSC&SSC registration,മറ്റുള്ള എല്ലാ അപേക്ഷകൾ സമർപ്പിക്കുവാനും ഞങ്ങളുമായി ബന്ധപ്പെടാം:


തൊഴിലവസരങ്ങളും വിജ്ഞാനപ്രദമായ പുത്തൻ അറിവുകളും ഉപരിപഠന സാധ്യതകളും അറിയാൻ ജോയിൻ ചെയ്താലും.

എല്ലാവരിലേക്കും ഈ പ്രധാനപ്പെട്ട വിവരം എത്തിക്കുക.. ആർക്കും അവസരം നഷ്ടമാകരുത്..!!

▫️▫️▫️▪️▪️▪️▫️▫️▫️ 
തൊഴിൽ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.

⬇️WhatsApp group join Link:⬇️
🎓🌏🎓🌏🎓🌏🎓

Sunday, February 6, 2022

അന്ത്യ_പ്രവാചകൻ_മുഹമ്മദ്_ ജീവിതം_പൂർണ്ണ വിവരങ്ങൾ_quiz

മുസ്ലിമിന്റെ  മേൽ ആദ്യം നിർബന്ധമാക്കുന്നത് നബി ചരിത്രം പഠിക്കൽ (ഫത്ഹുൽ മുഈൻ)
പേര് :മുഹമ്മദ്‌ സ്വല്ലല്ലാഹു അലൈഹി വസല്ലം 

ജനനം :റബീഉൽ അവ്വൽ 12 / AD 571 ഏപ്രിൽ 21 തിങ്കൾ 

ജനന സ്ഥലം :ശിഅബ് ബനൂ ഹാഷിം എന്ന മലഞ്ചെരുവിലെ മൗലിദു സ്സിഖാഖ് എന്ന വീഥിയിലെ വീട്ടിൽ 

നിറം :ചുവപ്പ് കലർന്ന വെളുത്ത നിറം 

ഗോത്രം : ഖുറൈശ് 

വംശം :ഹാഷിം 

ഉപ്പ :അബ്ദുള്ള (റ)

ഉമ്മ :ആമിന (റ )

വലിയുപ്പ (ഉപ്പ) :അബ്ദുൽ മുത്വലിബ് 

വലിയുമ്മ (ഉമ്മ) :അംറിന്റെ മകൾ ഫാത്തിമ 

കുടുംബം :മഖ്‌ദൂമി 

വലിയുപ്പ (ഉമ്മ) :വഹബ്‌ 

വലിയുമ്മ (ഉമ്മ) :അബ്ദുൽഉസ്സയുടെ മകൾ ബർറഹ് 

ഉമ്മാന്റെ കുടുംബം : ബനൂ സഹ്‌റ 

പ്രസവ ശുശ്രൂഷ :ഷിഫാ അസ്സഹ് രിയ്യ 

പരിചരണം :ഉമ്മുഅയ്മൻ 

അമ്മിഞ്ഞപ്പാൽ നൽകിയ മഹതികൾ :

1. ഉമ്മ ആമിന
2. സുവൈബതുൽ അസ്ലമിയ്യ
3. ഹലീമതുസ്സഅദിയ്യ 
4. ഉമ്മു അയ്മൻ 
5. ഉമ്മു ഫർവ
6. ഖൗല 

പിതൃവ്യന്മാർ :

1. ഹംസ (റ)
2: അബ്ബാസ് (റ)
3. അബൂതാലിബ് (റ)
4. സുബൈർ (റ)
5. ഹാരിസ് (റ)
6. ഖുസം 
7. അബൂ ലഹബ് 
8. ഹജൽ 
9. ലിറാർ

അമ്മായിമാർ :

1. സ്വഫിയ്യ (റ)
2. ആതിഖ (റ)
3. അർവാ (റ)
4. ഉമൈമ 
5. ബർറ 
6. ഉമ്മു ഹകീം

മാതൃസഹോദരങ്ങൾ :

1. അസ് വദ് 
2. അബ്ദുയാഖൂത് 
3. ഫുറൈഅ

നബിയുടെ ഭാര്യമാർ :

1. ഖദീജ (റ)
2. സൗദ (റ)
3. ആഇശ (റ)
4. ഹഫ്സ (റ)
5. ഖുസൈമയുടെ മകൾ സൈനബ് (റ)
6. ഉമ്മു സലമ [ഹിന്ദ്] (റ)
7. ജഹ്‌ശിന്റെ മകൾ സൈനബ് (റ)
8. ജുവൈരിയ്യ (റ)
9. ഉമ്മു ഹബീബ [റംല] (റ)
10. സ്വഫിയ്യ (റ)
11. മൈമൂന (റ)

നബിയുടെ സന്താനങ്ങൾ :

1. ഖാസിം (റ)
2. സൈനബ് (റ)
3. റുഖിയ്യ (റ)
4. ഉമ്മു കുൽസൂം (റ)
5. അബ്ദുള്ള (റ)
6. ഫാത്തിമ (റ)
7. ഇബ്രാഹിം (റ)

പ്രവാചകത്വം :40 വയസ്സിൽ 
ആകാശാരോഹണം :51 വയസ്സിൽ 
പലായനം : 53 വയസ്സിൽ മക്കയിൽ നിന്നും മദീനയിലേക്ക്

പ്രധാന സമരങ്ങൾ :

ബദ്ർ 
ഉഹ്ദ് 
ഖന്ദഖ് 
ഹുനൈൻ 

പ്രധാന ഉടമ്പടികൾ :

ഹുദൈബിയ്യ 
ബനൂ നജ്ജാർ 
അയ്‌ലാ 
ബനൂ ഖുറൈള

പ്രധാന മുഅജിസത്തുകൾ (അമാനുഷിക കഴിവുകൾ)

✓ഖുർആൻ
✓ചന്ദ്രനെ പിളർത്തൽ 
✓വിരലുകൾക്കിടയിലൂടെ വെള്ളത്തിന്റെ ✓ഉറവ 
✓കല്ലുകൾ സംസാരിക്കുക 
✓മേഘം തണലിടുക 

പ്രധാന വിശേഷണങ്ങൾ

✓അൽഅമീൻ.. (വിശ്വസ്തൻ )
✓സത്യസന്ധൻ..
✓നീതിമാൻ..
✓സേവകൻ..
✓കാരുണ്യവാൻ..
✓കൃപയുള്ളവർ....

വഫാത്ത് :
ഹിജ്‌റ 11, AD 632 റബീഉൽ അവ്വൽ 12 തിങ്കൾ

സ്ഥലം : മദീനയിൽ, സ്വവസതിയിൽ.

ആഖിറത്തിലെ ആദ്യ ഭവനം :മദീനയിൽ സ്വവസതിയിൽ.

വയസ്സ് :
63.."



 _മുത്ത് നബിയുടെ (ﷺ) അടുത്തേക്ക് ഒരു മൂന്ന് സ്വലാത്ത്..._

💜  *صلى   الله  على   محمد*  💚  💚  *صلى   الله  عليه  وسلم*  ❤  
💜  *صلى   الله  على   محمد*  💚  💚  *صلى   الله  عليه  وسلم*  ❤  
💜  *صلى   الله  على   محمد*  💚  💚  *صلى   الله  عليه  وسلم*  ❤

➖➖➖➖➖➖➖➖➖➖➖

[ഇത്‌ ഷെയർ ചെയ്‌ത്‌ നമ്മുടെ സുഹൃത്തുക്കളില്‍ എത്തിക്കാന്‍ ശ്രമിക്കുക] 
《ഒരു നന്‍മ ഒരാളെ ചെയ്യാന്‍ പ്രേരിപിച്‌ അദ്ധേഹം അത്‌ ചെയ്‌താല്‍ അവർക്ക്‌ ലഭിക്കുന്നത്‌ പോലെയുള്ള പ്രതിഫലം നമുക്കും ലഭിക്കുന്നതാണ്.,ആരെങ്കിലുമൊരു സ്വലാത്ത് ചെല്ലിയാൽ അല്ലാഹു അവന്റെ മേൽ പത്ത്‌ സ്വലാത്തുകൾ വർഷിക്കും. അവന്റെ പത്ത്‌ പാപങ്ങൾ പൊറുത്തു കൊടുക്കും. പത്ത്‌ പദവികളവന് ഉയർത്തിക്കൊടുക്കും (അഹ്
മദ് ), അള്ളാഹു നമ്മുടെ പാപങ്ങളെല്ലാം പൊറുത്തു അവന്റ ജന്നാത്തുനഹീമില്‍ ഒരുമിച്‌ ക്കൂട്ടി അനുഗ്രഹിക്കുമാറാവട്ടെ..
امين يارب العالمين

Saturday, February 5, 2022

Digital_marketing_courses_and_opportunities_2022_Malayalam

പഠിക്കാം ഡിജിറ്റൽ മാർക്കറ്റിങ്; ലക്ഷങ്ങൾ സമ്പാദിക്കാം
   
ഷോപ്പിങ് ആപ്പുകളിലും മറ്റും സേർച് ചെയ്ത സാധനങ്ങൾ, അല്ലെങ്കിൽ നമ്മൾ സന്ദർശിച്ച ഒരു വെബ്സൈറ്റിന്റെ വിവരങ്ങൾ പിന്നീട് ഫെയ്സ്ബുക് (Facebook) പോലുള്ള സോഷ്യൽമീഡിയ ആപ്പുകൾ (Social Media Apps) തുറക്കുമ്പോൾ പരസ്യങ്ങളായി വരുന്നതു ശ്രദ്ധിച്ചിട്ടില്ലേ ? നമ്മൾ ഇതു തപ്പിയ കാര്യം ഇവരെങ്ങനെ അറിഞ്ഞെന്നോർത്ത് അമ്പരന്നിട്ടുണ്ടോ? അതാണു ഡിജിറ്റൽ മാർക്കറ്റിങ്ങിന്റെ (Digital Marketing) മിടുക്ക്.

ഓൺലൈൻ വഴി ഷോപ്പിങ് നടത്തുന്നവർ ഏറെ. ഇങ്ങനെ ഒരിക്കൽ വാങ്ങിയവരെക്കൊണ്ടു വീണ്ടും വാങ്ങിപ്പിക്കാനും, താൽപര്യമുള്ളവരെ മാത്രമായി ടാർഗറ്റ് ചെയ്യാനും ഡിജിറ്റൽ മാർക്കറ്റിങ് സാധ്യതകൾ ഉപയോഗിക്കാം. 

ഗൂഗിൾ‌ ആഡ്സ് (Google Ads) പോലുള്ള ടൂളുകൾ വഴി സേർച് എൻജിൻ മാർക്കറ്റിങ്ങും, ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം, ലിങ്ക്ഡ്ഇൻ പോലുള്ള സൈറ്റുകളിൽ പരസ്യം ചെയ്ത് സോഷ്യൽ മീഡിയ മാർക്കറ്റിങ്ങും സാധ്യമാകും. സേർച് എൻജിൻ ഒപ്റ്റിമൈസെഷൻ വഴി നമ്മുടെ ഗൂഗിൾ സേർച്ചുകളിൽ നിശ്ചിത വെബ്സൈറ്റുകൾ ആദ്യം എത്തിക്കുന്ന രീതിയുണ്ട്. കണ്ടന്റ് മാർക്കറ്റിങ്, സോഷ്യൽ മീഡിയ മാർക്കറ്റിങ്, ഇമെയിൽ മാർക്കറ്റിങ്, മൊബൈൽ മാർക്കറ്റിങ് (Mobile Marketing) തുടങ്ങിയവയെല്ലാം ഡിജിറ്റൽ മാർക്കറ്റിങ്ങിന്റെ ഭാഗമാണ്.

ഡിജിറ്റല്‍ മാര്‍ക്കറ്റിങ് ഓണ്‍ലൈനായി പഠിക്കാം; സ്‌കില്‍ ഉണ്ടെങ്കില്‍ അവസരങ്ങള്‍ തേടിയെത്തും

സാങ്കേതിക വിദ്യയുടേയും. സാമൂഹ്യമാധ്യമങ്ങളുടേയും വളർച്ച ഡിജിറ്റൽ മാർക്കറ്റിങ് എന്ന തൊഴിൽ സൃഷ്ടിച്ചിട്ട് ഏറെക്കാലമായിട്ടില്ല. എന്നാൽ ഡിജിറ്റൽ മാർക്കറ്റിങ് ഇന്ന് നൽകുന്ന സാധ്യതകൾ ചില്ലറയല്ല. ചെറിയ സ്റ്റാർട്ടപ്പ് കമ്പനികൾ മുതൽ വമ്പൻ കോർപ്പറേറ്റുകൾ വരെ ബിസിനസ് ആവശ്യങ്ങൾക്കായി ഡിജിറ്റൽ മാർക്കറ്റിങ് ഉപയോഗപ്പെടുത്തുന്നുണ്ട്.

ഡിജിറ്റൽ മാർക്കറ്റിങ് എങ്ങനെ പഠിക്കാം എന്ന് പലരും ചോദിക്കാറുണ്ട്. അത് പഠിക്കാനുള്ള ഏറ്റവും നല്ല ഇൻസ്റ്റിറ്റ്യൂട്ട് ഏതാണ് എന്നാണ് പലർക്കും അറിയേണ്ടത്. എന്നാൽ ഇത് എളുപ്പത്തിൽ കൃത്യമായ ഉത്തരം നൽകാവുന്ന ചോദ്യമല്ല. കാരണം പഠിപ്പിക്കുന്ന ആളിനനുസരിച്ചിരിക്കും കോഴ്സിന്റെ ഗുണം. അതുകൊണ്ട് ഓൺലൈൻ ആയി പഠിക്കുന്നതാവും കൂടുതൽ നല്ലത്.

ഓൺലൈനിലൂടെ എങ്ങനെ ഉത്പന്നങ്ങളും സേവനങ്ങളും ആളുകളിലേക്ക് എത്തിക്കാം എന്നതാണ് ഡിജിറ്റൽ മാർക്കറ്റിങിൽ പഠിക്കുന്നത്. വളരെ വിശാലമായ ഏരിയ ആണത്. എല്ലാം ഒരുമിച്ചു മനസിലാക്കാൻ സാധ്യമല്ല. എന്നാൽ അതിന്റെ രീതികൾ പരിചയപ്പെടാൻ കോഴ്സുകൾ സഹായിക്കും.
നിരന്തരം പരീക്ഷണങ്ങൾ നടത്തിയാണ് ഡിജിറ്റൽ മാർക്കറ്റിങ് വിജയം കൈവരിക്കുന്നത്. അതിന്റെ അടിസ്ഥാന കാര്യങ്ങൾ പഠിക്കുന്നത് കാര്യങ്ങൾ ചെയ്യാനുള്ള ആത്മവിശ്വാസം വർധിപ്പിക്കും.

ഡിജിറ്റൽ മാർക്കറ്റിങ് സാധ്യതകൾ

സ്വന്തമായി വെബ്സൈറ്റ് ഉണ്ടെങ്കിൽ അതിലൂടെ കൂടുതൽ ബിസിനസ് കണ്ടെത്താം
ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം, ട്വിറ്റർ, ലിങ്ക്ഡ്ഇൻ, യൂട്യൂബ്, തുടങ്ങിയ സാമൂഹ്യമാധ്യമങ്ങളിലൂടെ കസ്റ്റമേഴ്സിനെ ആകർഷിക്കാം
വീഡിയോ ഉപയോഗിച്ച് മാർക്കറ്റിങ് നടത്താം
ഗൂഗിൾ സെർച്ചിൽ ഉയർന്നു വരാം
ബ്ലോഗ് എഴുതി കമ്പനിയിലേക്ക് ആളുകളെ ആകർഷിക്കാം
ഇ-കോമേഴ്സ് വെബ്സൈറ്റ് തുടങ്ങി ഉത്പന്നങ്ങൾ വിൽക്കാം
പുതിയ ആശയങ്ങൾ ഡിജിറ്റൽ രീതിയിൽ അവതരിപ്പിച്ചു ശ്രദ്ധ ആകർഷിക്കാം
ഗൂഗിൾ, ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം പരസ്യങ്ങൾ ചെയ്യാം
ഇ-മെയിൽ മാർക്കറ്റിങ് വിദഗ്ധമായി ചെയ്യാം
സീരിയസ് ആയി പഠിക്കാൻ താല്പര്യമുള്ളവർക്ക് അവോദ കോഴ്സ് നല്ലതാണ്. *മൂന്നു മാസം ദൈർഘ്യം വരുന്ന ഉഗ്രൻ പ്രോഗ്രാം ആണ് ഡിജിറ്റൽ മാർക്കറ്റിങ്.*

കോഴ്സിന്റെ ഗുണഭോക്താക്കൾ

സ്വയം നടത്തുന്ന ചെറുകിട ബിസിനസ് ചെയ്യുന്നവർ
ഡിജിറ്റൽ മാർക്കറ്റിങ് ഏജൻസിയിൽ ജോലി ചെയ്യുന്നവർ
ഡിജിറ്റൽ ബിസിനസ് തുടങ്ങുന്നവർ
ഡിജിറ്റൽ മാർക്കറ്റിങ്ങിൽ കരിയർ തുടങ്ങാൻ താത്പര്യമുള്ളവർ
വിദ്യാർഥികൾ
ഇങ്ങനൊക്കെ ആണെങ്കിലും ആർക്കും എളുപ്പത്തിൽ പഠിച്ച് സ്വന്തമാക്കാവുന്ന സ്കിൽ ആണ് ഡിജിറ്റൽ മാർക്കറ്റിങ് എന്ന് ധരിക്കണ്ട. അടിസ്ഥാനപരമായി ഉണ്ടായിരിക്കേണ്ട അല്ലെങ്കിൽ വികസിപ്പ് എടുക്കേണ്ട ചില കഴിവുകൾ ഉണ്ടെങ്കിൽ മാത്രമേ ഈ രംഗത്ത് ശോഭിക്കാനാകൂ. അവയിൽ പ്രധാനപ്പെട്ടവയാണ് ചുവടെ നൽകിയിരിക്കുന്നത്.

ഡിസൈൻ ചെയ്യാനുള്ള താല്പര്യം
കണ്ടന്റ് എഴുതാനുള്ള കഴിവ്
ആശയങ്ങൾ ഉണ്ടാക്കാനുള്ള കഴിവ്
കണക്കിൽ ഉള്ള താല്പര്യം
വീഡിയോ, ഫോട്ടോ എന്നിവ എടുക്കാനുള്ള കഴിവ്
കസ്റ്റമേഴ്സിന്റെ പൾസ് അറിയാനുള്ള കഴിവ്
നിരന്തരം പരീക്ഷണങ്ങൾ നടത്താനുള്ള ഊർജ്ജം
ഇത്രയുമുണ്ടെങ്കിൽ ഡിജിറ്റൽ മാർക്കറ്റിങ് കോഴ്സ് ചെയ്യാൻ തയ്യാറായിക്കോളൂ. ഡിജിറ്റൽ ഏജൻസികളിലും കമ്പനികളിലും നിങ്ങൾക്ക് തൊഴിലവസരങ്ങൾ ഏറെയാണ്. ഇന്ത്യയിൽ മാത്രമല്ല, വിദേശത്തും ധാരാളം തൊഴിലവരസങ്ങളുണ്ട്. പ്രോജക്ടുകൾ സ്വന്തമായി എടുത്തു ചെയ്യുകയുമാകാം.

ഇനിയുള്ള കാലം സ്വയം പഠനം മാത്രമേ രക്ഷയുള്ളൂ. പുതിയത് പഠിക്കാൻ ഉത്സാഹം വേണം. പഠിച്ചു തുടങ്ങുമ്പോൾ മാത്രമേ നിങ്ങളുടെ അഭിരുചിക്കിണങ്ങിയ അവസരങ്ങളുള്ള മേഖലകൾ കണ്ടെത്താനാകൂ. ഇനിയും വൈകിക്കേണ്ടതില്ല, ഇന്ന് തന്നെ തുടങ്ങാം. ഡിജിറ്റൽ മാർക്കറ്റിങ് ഓൺലൈൻ ആയി 3 മാസം പഠിക്കാനും 3 മാസം ഇന്റേൺഷിപ്പ് ലഭിക്കാനും അവോദ യിൽ ജോയിൻ ചെയ്യുക. 12800 രൂപയിൽ കൂടുതൽ ഫീസ് വരുന്ന കോഴ്സുകൾക്ക് ഇപ്പോൾ ഒറ്റത്തവണയായി 2800 മാത്രം അടച്ചാൽ മതി. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക. 9072622272

തൊഴിൽസാധ്യതളേറെ

ഡിജിറ്റൽ മാർക്കറ്റിങ് സേവനം നൽകുന്ന കമ്പനികളിൽ മാത്രമല്ല, ബഹുരാഷ്ട്ര കമ്പനികളിൽ നേരിട്ടും ജോലി സാധ്യതയുണ്ട്. Upwork, Freelancer തുടങ്ങിയ വെബ്‌സൈറ്റുകളിൽ ഫ്രീലാൻസ് അവസരങ്ങളുമുണ്ട്. ഫ്രീലാൻസ് പ്രോജക്ടുകളിലൂടെ എക്സ്പീരിയൻസ് നേടി ജോലി സാധ്യത കൂട്ടാം. ഇന്റേൺഷിപ്പുകളും ഇത്തരത്തിൽ ഗുണകരമാണ്. കോവിഡ് കാലത്ത് മറ്റു മേഖലകളിൽ പ്രതിസന്ധി നേരിട്ടപ്പോഴും ഡിജിറ്റൽ മാർക്കറ്റിങ്ങിൽ അവസരങ്ങളേറുകയായിരുന്നു. സേർച് എൻജിൻ അനലിസ്റ്റ് (Search Engine Analyst), സോഷ്യൽ മീഡിയ മാനേജർ (Social Media Manager), ഇമെയിൽ മാർക്കറ്റിങ് സ്പെഷലിസ്റ്റ് (E- mail Marketing Specialist) , ഡിജിറ്റൽ മാർക്കറ്റിങ് സ്ട്രാറ്റജിസ്റ്റ് (Digital Marketing Strategist) , കണ്ടന്റ് മാനേജർ (Content Manager) തുടങ്ങിയവയാണ് ഈ മേഖലയിലെ തൊഴിൽ പ്രൊഫൈലുകൾ.

Monday, January 31, 2022

UAE_റെഡ്ക്രസൻറ്_നൽകുന്ന(മാസാന്തം 2300രൂപ)സ്കോളർഷിപ്പിന്_ഇപ്പോൾ_അപേക്ഷിക്കാം.

പ്രിയരേ.. 
അസ്സലാമു അലൈകും...

നിങ്ങൾക്ക് അറിയാവുന്ന യത്തീമുകളിലേക്ക് ഈ സന്ദേശം എത്തിക്കുക, കഴിയുമെങ്കിൽ ഈ സഹായം ലഭ്യമാകുന്നതിന് വേണ്ടസഹായം ചെയ്ത് അനാഥ മക്കൾക്ക് തണലാവുക....

പിതാവ് മരണപ്പെട്ട 14 വയസ്സിന് താഴെ പ്രായമുള്ള കുട്ടികൾക്ക് UAE റെഡ്ക്രസൻറ് നൽകുന്ന(മാസാന്തം 2300 രൂപ )സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം.
താഴെ പറയുന്ന രേഖകളുമായി മുക്കം ഓർഫനേജ് ഓഫീസിൽ ബന്ധപ്പെട്ട് അപേക്ഷ സമർപ്പിച്ചാൽ മതി.

മുക്കം മുസ്ലിം യത്തീംഖാനയുടെ ഹോം കെയർ യൂണിറ്റ് മേഖന 4225 അനാഥമക്കൾക്ക് വീട്ടിൽ നിന്ന് പഠിക്കുവാൻ ഒരു കുട്ടിക്ക് മാസന്തോറും 2300 രൂപ എമിറേറ്റ്സ് റെഡ്ക്രസന്റ് ഗ്രാന്റ് ഇപ്പോൾ നൽകി വരുന്നുണ്ട് (അപേക്ഷ സമർപ്പിക്കുവാനുള്ള പ്രായപരിധി 14 വയസ്) ഒന്നിലധികം അപേക്ഷ സമർപ്പിക്കുകയാണെങ്കിൽ ഓരോ കുട്ടിക്കും വെവ്വേറെ രേഖകൾ വേണം.

എമിറേറ്റ്സ് റെഡ് ക്രസന്റ് അനാഥ സംരക്ഷണ അപേക്ഷസമർപ്പിക്കാൻ ആവശ്യമായ രേഖകൾ.

1. കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ്

(അക്ഷയ സെന്ററിൽ നിന്ന് ലഭിക്കുന്ന ഇംഗ്ലീഷ് പ്രിന്റഡ് സർട്ടിഫിക്കറ്റ്)

 2. പിതാവിന്റെ മരണ സർട്ടിഫിക്കറ്റ്

(അക്ഷയ സെന്ററിൽ നിന്ന് ലഭിക്കുന്ന പ്രിന്റഡ് സർട്ടിഫിക്കറ്റ്)

3. കുട്ടിയുടെയും രക്ഷിതാവിന്റെയും 1 കോപ്പി പാസ്പോർട്ട് സൈസ് ഫോട്ടോ 

4. രക്ഷിതാവിന്റെ ആധാർ കാർഡ് കോപ്പി

5. കുട്ടിയുടെ ഫുൾ സൈസ് ഫോട്ടോ ഒരു കോപ്പി (6x4 സൈസ്)

6. സ്കൂളിലെ അവസാന പരീക്ഷയുടെ മാർക്ക് ലിസ്റ്റ്

7. ഉമ്മയല്ല രക്ഷിതാവ് എങ്കിൽ രക്ഷിതാവും കുട്ടിയുമായുള്ള ബന്ധം തെളിയിക്കുന്ന വില്ലേജ് ഓഫീസറുടെ സർട്ടിഫിക്കറ്റ്

8. കുട്ടിയുടെ ആധാർ കോപ്പി

9. മഹല്ലിന്റെ കത്ത് പ്രസിഡന്റ്, സെക്രട്ടറി എന്നിവരുടെ ഫോൺ നമ്പർ സഹിതം)

കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിലും പിതാവിന്റെ മരണ സർട്ടിഫിക്കറ്റിലും പിതാവിന്റെ പേര് ഒന്നുതന്നെ എന്ന് ഉറപ്പ് വരുത്തുക. (അക്ഷര വ്യത്യാസം പാടില്ല.

അപേക്ഷ നൽകുന്നതിന് മുമ്പായി കേരളത്തിലെ മറ്റു റെഡ് ക്രസന്റ് ഏജൻസികളിൽ അപേക്ഷ നൽകിയിട്ടില്ല എന്ന് ഉറപ്പ് വരുത്തുക. അത്തരം അപേക്ഷകൾ നിരസിക്കുന്നതായിരിക്കും

വി.ഉമർകോയ ഹാജി പ്രസിഡന്റ് എം.എം.

വി. ഇ. മോയിഹാജി ജനറൽ സെക്രട്ടറി എം. എം. ഒ.

മരക്കാർ മാസ്റ്റർ സെന്റർ മാനേജർ 9746995303

സംശയങ്ങൾക്ക് വിളിക്കുക. ഓഫീസ് 
0495 2297522, 8547177172

Saturday, January 22, 2022

NMMS_exam_application_2022/NMMS exam notification latest/applying for NMMS 8th standard

NMMS പരീക്ഷയ്ക്കുള്ള അപേക്ഷ ക്ഷണിച്ചു.


കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നടപ്പിലാക്കി വരുന്ന പദ്ധതിയായ നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പിന് (NMMS) അർഹരായ കുട്ടികളെ കണ്ടെത്തുന്നതിനുളള പരീക്ഷയിൽ പങ്കെടുക്കുന്നതിലേക്കായി അപേക്ഷകൾ ക്ഷണിക്കുന്നു. സംസ്ഥാനത്തെ ഗവൺമെന്റ്, എയ്ഡഡ് സ്കൂളുകളിൽ 2021-22 അദ്ധ്യയന വർഷം 8-ാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടികൾക്ക് നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് (NMMS) പരീക്ഷയിൽ പങ്കെടുക്കുവാൻ അപേക്ഷിക്കാവുന്നതാണ്. 


അപേക്ഷാ സമർപ്പണം:

2022 ജനുവരി 20-ാം തീയതി മുതൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്.

🔹 വാർഷിക വരുമാനം ഒന്നര ലക്ഷം രൂപയിൽ കവിയരുത്.
🔹 SC വിഭാഗക്കാർ Community Certificate upload ചെയ്യണം
🔹 അപേക്ഷ ഫീസ് - ഇല്ല. അക്ഷയയുടെ സർവീസ് ചാർജ് മാത്രം.
🔹 വിജയികൾക്ക് 9, 10, 11, 12 ( ഒരോ കൊല്ലവും )ക്ലാസുകളിൽ Rs.12000 Scholarship ലഭിക്കും

അപേക്ഷ നൽകാൻ കൊണ്ട് വരേണ്ട രേഖകൾ 

➖➖➖➖➖➖➖ 
1. Mobile
2. Mail ID
3. Income Certificate
4. Community Certificate
(SC വിഭാഗക്കാർക്ക് മാത്രം) 
5. Photo - Passport size
6. Admission Number


അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 

04.02.2022.
അപേക്ഷ സമർപ്പിച്ചശേഷം അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധരേഖകളും സ്കൂൾ പ്രഥമാദ്ധ്യാപകന് വെരിഫിക്കേഷനായി സമർപ്പിക്കണം.

all_about_CUET_entrence_examination_2022

സർ, എന്താണീ CUET (ക്യുയെറ്റ്) എൻട്രൻസ് പരീക്ഷ, എങ്ങിനെയാണ് അപേക്ഷിക്കേണ്ടത് അറിയേണ്ടെതെല്ലാം കേന്ദ്ര സര്‍ക്കാരിന്റെ വിദ്യാഭ്യാസ ...