Monday, January 31, 2022

UAE_റെഡ്ക്രസൻറ്_നൽകുന്ന(മാസാന്തം 2300രൂപ)സ്കോളർഷിപ്പിന്_ഇപ്പോൾ_അപേക്ഷിക്കാം.

പ്രിയരേ.. 
അസ്സലാമു അലൈകും...

നിങ്ങൾക്ക് അറിയാവുന്ന യത്തീമുകളിലേക്ക് ഈ സന്ദേശം എത്തിക്കുക, കഴിയുമെങ്കിൽ ഈ സഹായം ലഭ്യമാകുന്നതിന് വേണ്ടസഹായം ചെയ്ത് അനാഥ മക്കൾക്ക് തണലാവുക....

പിതാവ് മരണപ്പെട്ട 14 വയസ്സിന് താഴെ പ്രായമുള്ള കുട്ടികൾക്ക് UAE റെഡ്ക്രസൻറ് നൽകുന്ന(മാസാന്തം 2300 രൂപ )സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം.
താഴെ പറയുന്ന രേഖകളുമായി മുക്കം ഓർഫനേജ് ഓഫീസിൽ ബന്ധപ്പെട്ട് അപേക്ഷ സമർപ്പിച്ചാൽ മതി.

മുക്കം മുസ്ലിം യത്തീംഖാനയുടെ ഹോം കെയർ യൂണിറ്റ് മേഖന 4225 അനാഥമക്കൾക്ക് വീട്ടിൽ നിന്ന് പഠിക്കുവാൻ ഒരു കുട്ടിക്ക് മാസന്തോറും 2300 രൂപ എമിറേറ്റ്സ് റെഡ്ക്രസന്റ് ഗ്രാന്റ് ഇപ്പോൾ നൽകി വരുന്നുണ്ട് (അപേക്ഷ സമർപ്പിക്കുവാനുള്ള പ്രായപരിധി 14 വയസ്) ഒന്നിലധികം അപേക്ഷ സമർപ്പിക്കുകയാണെങ്കിൽ ഓരോ കുട്ടിക്കും വെവ്വേറെ രേഖകൾ വേണം.

എമിറേറ്റ്സ് റെഡ് ക്രസന്റ് അനാഥ സംരക്ഷണ അപേക്ഷസമർപ്പിക്കാൻ ആവശ്യമായ രേഖകൾ.

1. കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ്

(അക്ഷയ സെന്ററിൽ നിന്ന് ലഭിക്കുന്ന ഇംഗ്ലീഷ് പ്രിന്റഡ് സർട്ടിഫിക്കറ്റ്)

 2. പിതാവിന്റെ മരണ സർട്ടിഫിക്കറ്റ്

(അക്ഷയ സെന്ററിൽ നിന്ന് ലഭിക്കുന്ന പ്രിന്റഡ് സർട്ടിഫിക്കറ്റ്)

3. കുട്ടിയുടെയും രക്ഷിതാവിന്റെയും 1 കോപ്പി പാസ്പോർട്ട് സൈസ് ഫോട്ടോ 

4. രക്ഷിതാവിന്റെ ആധാർ കാർഡ് കോപ്പി

5. കുട്ടിയുടെ ഫുൾ സൈസ് ഫോട്ടോ ഒരു കോപ്പി (6x4 സൈസ്)

6. സ്കൂളിലെ അവസാന പരീക്ഷയുടെ മാർക്ക് ലിസ്റ്റ്

7. ഉമ്മയല്ല രക്ഷിതാവ് എങ്കിൽ രക്ഷിതാവും കുട്ടിയുമായുള്ള ബന്ധം തെളിയിക്കുന്ന വില്ലേജ് ഓഫീസറുടെ സർട്ടിഫിക്കറ്റ്

8. കുട്ടിയുടെ ആധാർ കോപ്പി

9. മഹല്ലിന്റെ കത്ത് പ്രസിഡന്റ്, സെക്രട്ടറി എന്നിവരുടെ ഫോൺ നമ്പർ സഹിതം)

കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിലും പിതാവിന്റെ മരണ സർട്ടിഫിക്കറ്റിലും പിതാവിന്റെ പേര് ഒന്നുതന്നെ എന്ന് ഉറപ്പ് വരുത്തുക. (അക്ഷര വ്യത്യാസം പാടില്ല.

അപേക്ഷ നൽകുന്നതിന് മുമ്പായി കേരളത്തിലെ മറ്റു റെഡ് ക്രസന്റ് ഏജൻസികളിൽ അപേക്ഷ നൽകിയിട്ടില്ല എന്ന് ഉറപ്പ് വരുത്തുക. അത്തരം അപേക്ഷകൾ നിരസിക്കുന്നതായിരിക്കും

വി.ഉമർകോയ ഹാജി പ്രസിഡന്റ് എം.എം.

വി. ഇ. മോയിഹാജി ജനറൽ സെക്രട്ടറി എം. എം. ഒ.

മരക്കാർ മാസ്റ്റർ സെന്റർ മാനേജർ 9746995303

സംശയങ്ങൾക്ക് വിളിക്കുക. ഓഫീസ് 
0495 2297522, 8547177172

Saturday, January 22, 2022

NMMS_exam_application_2022/NMMS exam notification latest/applying for NMMS 8th standard

NMMS പരീക്ഷയ്ക്കുള്ള അപേക്ഷ ക്ഷണിച്ചു.


കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നടപ്പിലാക്കി വരുന്ന പദ്ധതിയായ നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പിന് (NMMS) അർഹരായ കുട്ടികളെ കണ്ടെത്തുന്നതിനുളള പരീക്ഷയിൽ പങ്കെടുക്കുന്നതിലേക്കായി അപേക്ഷകൾ ക്ഷണിക്കുന്നു. സംസ്ഥാനത്തെ ഗവൺമെന്റ്, എയ്ഡഡ് സ്കൂളുകളിൽ 2021-22 അദ്ധ്യയന വർഷം 8-ാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടികൾക്ക് നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് (NMMS) പരീക്ഷയിൽ പങ്കെടുക്കുവാൻ അപേക്ഷിക്കാവുന്നതാണ്. 


അപേക്ഷാ സമർപ്പണം:

2022 ജനുവരി 20-ാം തീയതി മുതൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്.

🔹 വാർഷിക വരുമാനം ഒന്നര ലക്ഷം രൂപയിൽ കവിയരുത്.
🔹 SC വിഭാഗക്കാർ Community Certificate upload ചെയ്യണം
🔹 അപേക്ഷ ഫീസ് - ഇല്ല. അക്ഷയയുടെ സർവീസ് ചാർജ് മാത്രം.
🔹 വിജയികൾക്ക് 9, 10, 11, 12 ( ഒരോ കൊല്ലവും )ക്ലാസുകളിൽ Rs.12000 Scholarship ലഭിക്കും

അപേക്ഷ നൽകാൻ കൊണ്ട് വരേണ്ട രേഖകൾ 

➖➖➖➖➖➖➖ 
1. Mobile
2. Mail ID
3. Income Certificate
4. Community Certificate
(SC വിഭാഗക്കാർക്ക് മാത്രം) 
5. Photo - Passport size
6. Admission Number


അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 

04.02.2022.
അപേക്ഷ സമർപ്പിച്ചശേഷം അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധരേഖകളും സ്കൂൾ പ്രഥമാദ്ധ്യാപകന് വെരിഫിക്കേഷനായി സമർപ്പിക്കണം.

Friday, January 14, 2022

New ISRO chief,S Somanath 2022

എസ്. സോമനാഥ് ഐ.എസ്.ആർ.ഒ മേധാവി


ശാസ്ത്രജ്ഞനും മലയാളിയുമായ എസ്. സോമനാഥ് ഐ.എ സ്.ആർ.ഒയുടെ മേധാവിയായി നിയമിതനായി. 

കെ. ശിവൻ വിരമിക്കുന്ന ഒഴിവിലേക്കാണ് എസ്. സോമനാഥ് നിയമിക്കപ്പെടുന്നത്. 

ആലപ്പുഴ തുറവൂർ സ്വദേശിയാണ്.

റോക്കറ്റ് സാങ്കേതിക വിദ്യയിലും രൂപകൽപനയിലും റോക്കറ്റ് ഇന്ധനം വികസിപ്പിക്കുന്നതിലും ഉള്ള മികവാണ് അദ്ദേഹത്തെ ഈ നേട്ടത്തിന് അർഹനാ ക്കിയത്. 

2018 ജനുവരി മുതൽ തിരുവനന്തപുരം വിക്രം സാരാഭായ് സെന്ററിന്റെ ഡയ രക്ടറാണ് എസ്. സോമനാഥ്. 

കൊല്ലം ടി.കെ.എം എൻജിനീയറിങ് കോളജിൽ മെക്കാനിക്കൽ ബി.ടെക്കിന് ശേഷം ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ നിന്ന് എയ്റോസ്പേസ് എൻജിനീയറിങ്ങിൽ സ്വർണമെഡലോടെ ബിരുദാനന്തര ബിരുദം നേടി.

Tuesday, January 11, 2022

IGNOU open University admission 2022/January section.

ഇഗ്നോ: ജനുവരി സെഷനിലേക്ക് ഇപ്പോൾ അപേക്ഷിക്കാം


ഇന്ദിരാഗാന്ധി നാഷനൽ ഓപൺ യൂനി വേഴ്സിറ്റി (ഇഗ്നോ) ജനുവരി സെഷനിൽ ആരംഭിക്കുന്ന കോഴ്സുകളിലേക്ക് അപേ ക്ഷ ക്ഷണിച്ചു. 

ഓപൺ, വിദൂര വിദ്യാഭ്യാസം, ഓൺലൈൻ എന്നിവയിലൂടെ വാഗ്ദാനം ചെയ്യുന്ന പ്രോഗ്രാമുകൾക്കാണ് ഇപ്പോൾ പ്രവേശനം. 

കോഴ്സ് വിവരങ്ങളടങ്ങിയ വിശദമായ 
പ്രോസ്പെക്ടസ് വെബ്സൈറ്റിൽ പ്രസിദ്ധീ കരിച്ചിട്ടുണ്ട്. താൽപര്യമുള്ളവർക്ക് താഴെ കാണുന്ന ലിങ്ക് വഴി ഓൺലൈനായി അപേക്ഷിക്കാം. 

കോഴ്സുകൾ, യോഗ്യത, ഫീസ്, കാലാവധി തുടങ്ങിയ വിശദവിവരങ്ങൾ
പ്രോസ്പെക്ടസിൽ ലഭ്യമാണ്. 

Last date for admission


ജനുവരി 31 വരെ അപേക്ഷിക്കാം.

Wednesday, December 29, 2021

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) റിക്രൂട്ട്മെന്റ് CGL (combined graduate level examination) 2022 ഇപ്പോൾ അപേക്ഷിക്കാം.

ഉദ്യോഗാർഥികൾ കാത്തിരുന്ന SSC വിജ്ഞാപന മെത്തി | 8000+ ലധികം ഒഴിവുകളിലേക്ക് അപേക്ഷിക്കാം


സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) റിക്രൂട്ട്മെന്റ് CGL (combined graduate level examination) 2022

Any degree qualification ഉള്ളവർക്ക് ഉയർന്ന വരുമാന പരിധിയിൽ ഉള്ള കേന്ദ്ര സർക്കാർ ജോലി നേടാം.

VACCANCY
അസിസ്റ്റന്റ് ഓഡിറ്റ് ഓഫീസർ,അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ,ഇൻകം ടാക്സ് ഇൻസ്പെക്ടർ,സീനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്.

QUALIFICATION
ഏതെങ്കിലും ഒരു വിഷയത്തിൽ ഡിഗ്രി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

EXAM
എഴുത്തു പരീക്ഷ വഴിയാണ് തിരഞ്ഞെടുപ്പ് നടത്തുക. കമ്പ്യൂട്ടർ അധിഷ്ഠിതമായ  ഒഎംആർ ടെസ്റ്റ് (phase1,phase2,phase3)

EXAM CENTER
കേരളത്തിൽ കോഴിക്കോട്, കൊച്ചി, കണ്ണൂർ, കൊല്ലം, കോട്ടയം, തൃശൂർ, തിരുവനന്തപുരം എന്നിവയാണ് പരീക്ഷ കേന്ദ്രങ്ങൾ

തിരഞ്ഞെടുക്കപ്പെട്ടാൽ ₹47600 മുതൽ ശമ്പളം (കേന്ദ്ര സർക്കാരിന്റെ മറ്റാനുകൂല്യങ്ങളും പുറമെ ലഭിക്കുന്നു)

EXAM FEE
100 രൂപയാണ് അപേക്ഷ ഫീസ് 
(സ്ത്രീകൾ, SC/ST/Ex Service/ അംഗ പരിമിതർ എന്നിവർക്ക് ഫീസ് ഇല്ല)

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻


LAST DATE OF APPLICATION
ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയ്യതി: 23/01/2022

METHOD OF APPLICATION
ഓൺലൈൻ വഴി ആണ് അപേക്ഷിക്കേണ്ടത്. വെബ്സൈറ്റിൽനിന്ന്   New User Register now എന്നതിൽ ക്ലിക്ക് ചെയുക അതിനുശേഷം വരുന്ന 3 stepsകൾ complete ചെയുക  one time registration complete ചെയ്തതിനുശേഷം ലോഗിൻ ആക്കി apply ചെയുക 
▫️▫️▫️▪️▪️▪️▫️▫️▫️ 

👇PSC&SSC registration,മറ്റുള്ള എല്ലാ അപേക്ഷകൾ സമർപ്പിക്കുവാനും ഞങ്ങളുമായി ബന്ധപ്പെടാം:*

🤝പരമാവധി കൂട്ടുകാർക്കും ഗ്രൂപ്പു കളിലും ഷെയർ ചെയ്യുക. നമ്മുടെ ഷെയർ സർക്കാർ/ ജോലി തേടുന്ന ആർക്കെങ്കിലും ഉപകാരപ്പെടും

Friday, October 29, 2021

ഫ്രഞ്ച് ലൈബ്രറിയിൽ നിന്നും ലഭിച്ച വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി യുടെ ഒറിജിനൽ ഫോട്ടോ റിലീസ് ചെയ്തു

ഫ്രഞ്ച് ലൈബ്രറിയിൽ നിന്നും ലഭിച്ച വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി യുടെ ഒറിജിനൽ ഫോട്ടോ റിലീസ് ചെയ്തു.

ഫ്രഞ്ച് ലൈബ്രറിയിൽ നിന്നും ഗവേഷകൻ മുഹമ്മദിന് ലഭിച്ച വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി യുടെ ഒറിജിനൽ ഫോട്ടോ....

ആരും കാണരുത്..
ഇനി ആരും ഓർക്കരുത് ..
എന്ന് അന്ന് ബ്രിട്ടീഷുകാർ ആഗ്രഹിച്ചെങ്കിൽ...
ഇന്ന് ബ്രിട്ടീഷുകാരുടെ പാദസേവകർക്ക് ഉറക്കം കെടുത്തുന്ന ചിത്രമായി മതേതര ഇന്ത്യ മനസ്സിൽ ചില്ലിട്ടു സൂക്ഷിക്കട്ടെ ഈ ചിത്രം ........
________________________________________

ആരായിരുന്നു വാരിയൻ കുന്നൻ..?

ബ്രിട്ടീഷ് മലബാറിലെ വള്ളുവങ്ങാട് താലൂക്കിലെ നെല്ലിക്കുത്തിലെ ചക്കിപ്പറമ്പത്ത് കുടുംബത്തിൽ 1870ലാണ് കുഞ്ഞഹമ്മദ് ഹാജിയുടെ ജനനം.

ബ്രിട്ടീഷ് വിരുദ്ധ പോരാളിയായിരുന്ന ചക്കിപ്പറമ്പന്‍ മൊയ്തീന്‍ കുട്ടി ഹാജി പിതാവ്.ഉമ്മ തുവ്വൂരിലെ സമ്പന്ന ജന്മി തറവാടുകളിലൊന്നായ പാറവട്ടിയിലെ കുഞ്ഞായിശുമ്മ.

1920 ഓഗസ്റ്റില്‍ ബ്രിട്ടീഷ് സൈന്യം 
മമ്പുറം കിഴക്കേ പള്ളിയില്‍ നടത്തിയ 
സൈനിക ഓപറേഷൻ നടക്കുന്നു. 
പള്ളിയില്‍ ആയുധങ്ങള്‍ ഉണ്ടെന്ന് ആരോപിച്ചായിരുന്നു ഓപറേഷന്‍.
ജനം പള്ളിയിലേക്ക് ഒഴുകി. 
ജനക്കൂട്ടത്തിന് നേരെ പട്ടാളം വെടിവച്ചു.ജനം പട്ടാളത്തെയും നേരിട്ടു.
ബ്രിട്ടീഷ് സേന പിന്തിരിഞ്ഞോടി. തൊട്ടുപിന്നാലെ ആലി മുസ്‌ലിയാരുടെ നേതൃത്വത്തില്‍ സമാന്തര ഭരണം പ്രഖ്യാപിക്കപ്പെട്ടു. ശേഷം വാരിയന്‍ കുന്നനായി ഭരണാധികാരി.

ഏറനാട്, വള്ളുവനാട്, പൊന്നാനി, കോഴിക്കോട് താലൂക്കുകളിലാണ് 
സ്വതന്ത്ര രാജ്യ പ്രഖ്യാപനം നടന്നത്. 
മലയാളരാജ്യം എന്നായിരുന്നു രാജ്യത്തിന്റെ പേര്.

രാജ്യത്തെ നാലു മേഖലകളാക്കി തിരിച്ചു. പ്രവിശ്യാ ഭരണാധികാരികളെ നിശ്ചയിച്ചു. 
രാജ്യത്ത് സമാന്തര സര്‍ക്കാര്‍, കോടതികള്‍, നികുതി കേന്ദ്രങ്ങള്‍, ഭക്ഷ്യ സൂക്ഷിപ്പ് കേന്ദ്രങ്ങള്‍, സൈന്യം, പൊലീസ് എന്നിവയെല്ലാം ഉണ്ടാക്കി.

ലോകത്തിന്റെ നാലിൽ ഒരു ഭാഗം കാൽകീഴിൽ ഒതുക്കിയ ബ്രിടീഷ് സാമ്രാജ്യത്തിനു ലോകത്തു എവിടെയും നിന്നും അനുഭവിക്കാത്ത അപമാനമാണ് ഇതുവഴിയുണ്ടായത്…!!

അതിന്റെ മുന്നണി പോരാളിയുടെ പേരാണ് വാരിയൻ കുന്നൻ..!!

ഹിന്ദുക്കളെ കൊന്നു വാരിയൻ കുന്നൻ ഹാജി എന്നു പുതിയ പുലയാട്ടു പറയുന്ന ദേശ ദ്രോഹികൾ അറിയണം,
ബ്രിട്ടീഷ് അനുകൂലിയായ ഖാന്‍ ബഹാദൂര്‍ ചേക്കുട്ടി സാഹിബിനെ കൊന്ന് തലയറുത്ത് പ്രദര്‍ശിപ്പിക്കാൻ നേതൃത്വം നൽകിയത് കുഞ്ഞഹമ്മദ് ഹജിയായിരുന്നു.

ഏറനടിന്റെയും,വള്ളുവ നാടിന്റെയും ശോണിമ പൂത്ത മണ്ണടരുകളിൽ ചെവിയൊന്നു ചേർത്തു വെച്ചു നോക്കൂ..
ഖിലാഫത് പ്രക്ഷോഭത്തിന്റെ വീരധ്വനികൾ കേട്ട് നീ വെറുങ്ങലിക്കും..!! 
മാപ്പു എഴുതിയ പരമ്പര്യമല്ലയത്..
വീറോടെ പൊരുതി നിന്ന ദേശാഭിമാനത്തിന്റെ ജ്വലിക്കുന്ന ഭൂതകാലമാണത്…!!

ആദ്യമായി 
ഇതാ ആ ധീര പോരാളിയുടെ ചിത്രം..!
ഏറനാടൻ പുലി..!
വരിയൻകുന്നത്തു അഹമ്മദ് ഹാജി..!!
മലപ്പുറം കോട്ടക്കുന്ന് കോരിത്തരിച്ച വാക്കുകളുടെ ഉടമ..!
ബ്രിടീഷുകാരുടെ പട്ടടയിൽ ഇപ്പോൾ പോലും ഈ പേര് ചൊല്ലിയാൽ എഴുന്നേറ്റ് ഓടും അവർ..!!
അള്ളാഹു സ്വർഗ്ഗം നൽകട്ടെ..!
നന്ദി സുഹൃത്തെ
#റമീസ്മുഹമ്മദ്

കടപ്പാട്,
ബഷീർ ഫൈസി ദേശമംഗലം
*****************

Thursday, October 28, 2021

സൗജന്യ ഫാഷൻ ഡിസൈനിംഗ് & സ്റ്റിച്ചിങ്,ഹാൻഡ് എംബ്രോയ്ഡറി സൗജന്യ ഓൺലൈൻ പരിശീനത്തിനു വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

സൗജന്യ ഫാഷൻ ഡിസൈനിംഗ് & സ്റ്റിച്ചിങ്,ഹാൻഡ് എംബ്രോയ്ഡറി  സൗജന്യ ഓൺലൈൻ പരിശീനത്തിനു വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

കേരള ഗവണ്മെന്റ് ടെക്നിക്കൽ എഡ്യൂക്കേഷൻ കെ.ജി. റ്റി.ഇ.(ഗവണ്മെന്റ് ഓഫ് കേരള) യുടെ കീഴിൽ പ്രവർത്തിക്കുന്ന 
ഓക്സ്ഫോർഡ് സ്കൂൾ ഓഫ് ഫാഷൻ ഡിസൈനിങ് സെന്റർ (പ്രൈവറ്റ് പൊളി) വണ്ടൂർ നടത്തുന്ന സൗജന്യ ഓൺലൈൻ പരിശീലനം. 


പുതിയ ബാച്ചിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു,
താല്പര്യമുള്ള വനിതകൾ, വിദ്യാർത്ഥികൾ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത്


പേര്,മേൽവിലാസം എന്നിവ ടൈപ്പ് ചെയ്തു കൊടുക്കുക.

യോഗ്യത
"കേരളത്തിലുടനീളമുള്ള (വിദ്യാഭ്യാസ യോഗ്യതയോ പ്രായപരിധിയോ, ബാധകമല്ല) വനിതകൾക്ക് സ്വന്തമായി ഒരു തൊഴിൽ കണ്ടത്തികൊടുക്കുകയും അതുവഴി അവരെ സമൂഹത്തിന്റെ മുന്നേറ്റ നിരയിലേക്ക് എത്തിക്കുക എന്നാ ഉദ്ദേശത്തോടുകൂടി നടപ്പാക്കുന്ന സൗജന്യ ഓൺലൈൻ ട്രെയിനിംഗ് പ്രോഗ്രാമാണ് ഈ കോഴ്സ്. 

കോഴ്സ് ഫീ
ഇതു പഠിക്കുന്നതിനു യാതൊരുവിത ഫീസും നിങ്ങളിൽനിന്നും ഈടാക്കുന്നതല്ല.

നിങ്ങളുടെ ഒഴിവ് സമയങ്ങളിൽ വീട്ടിൽ ഇരുന്നുകൊണ്ടുതന്നെ മൊബൈൽ ഫോണിന്റെ സഹായത്തോടുകൂടി വളരെ ലളിതമായ പരിശീലനത്തോടുകൂടി നിങ്ങൾക്കു ഈ കോഴ്സ് സ്വയത്തമാക്കാവുന്നതാണ്.

 
ദയവ് ചെയ്ത്‌ ഈ മെസേജ് നിങ്ങളുടെ സുഹൃത്തുക്കൾക്കോ,   
ബന്ധുക്കൾക്കോ കുടുംബശ്രീ ഗ്രൂപ്പിലേക്കോ,മറ്റു സാമൂഹിക ഉന്നമനത്തിനുവേണ്ടി പ്രവർത്തിക്കുന്ന ഗ്രൂപ്പിലേക്കോ അയച്ചു കൊടുക്കാൻ മറക്കരുത് .......
നിങ്ങളുടെ ഒരു മെസേജ് മറ്റുള്ളവർക്ക് ഒരു ജോലിക്കോ, ഉപജീവന മാർഗത്തിനോ ഉപകരിക്കുമെങ്കിൽ ദയവു ചെയ്തു അയക്കാൻ മറക്കരുത്🙏🙏🙏🙏

Wednesday, October 27, 2021

ഹോട്ടൽ മാനേജ്മെന്റിൽ സൗജന്യ പഠനത്തിന് അവസരം.

ഹോട്ടൽ മാനേജ്മെന്റിൽ സൗജന്യ പഠനത്തിന് അവസരം.

കൊച്ചി : നിർധനരായ വിദ്യാർഥികൾക്ക് ഹോട്ടൽ മാനേജ്മെന്റിൽ സൗജന്യ പഠനത്തിന് അവസരം. കേന്ദ്രസർക്കാ ർ അംഗീകൃത എസ്.ടി.ഇ.ഡി കൗൺസി ലിന്റെ അംഗീകാരത്തോടെ ഫെഡറേ ഷൻ ഓഫ് കേരള ഹോട്ടൽസ് അസോ സിയേഷൻ തിരുവനന്തപുരം, കൊല്ലം, എറണാകുളം, കോട്ടയം, തൃശൂർ, കോ ഴിക്കോട് എന്നിവിടങ്ങളിൽ നടത്തുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ് മെന്റ് സ്ഥാപനങ്ങളിലാണ് ഒരു വർഷ ത്തെ സൗജന്യ തൊഴിലധിഷ്ഠിത ഡി പ്ലോമ കോഴ്സ് സൗജന്യ പഠനത്തിന് അവസരമൊരുക്കുന്നതെന്ന് ഭാരവാ ഹികൾ അറിയിച്ചു.

 റെഗുലർ ക്ലാസ് തുടങ്ങു മ്പോൾ മാസം 4000 രൂപ സ റ്റൈപന്റ് നൽ കും. സ്റ്റഡി മെ റ്റീരിയൽ, യൂനിഫോം, പരീക്ഷ രജി സ്ട്രേഷൻ ഫീസ് ഉൾപെടെ 4500 രൂ പയും തിരികെ ലഭിക്കാവുന്ന 3000 രൂപയുടെ കരുതൽ നിക്ഷേപവും മാ ത്രം വിദ്യാർഥികൾ അടച്ചാൽ മതി ihm.fkha.in നിന്ന് അപേക്ഷകൾ അ യക്കാം. 

താമസം, ഭക്ഷണം, ട്യൂഷൻ ഫീസ് സൗജന്യമായിരിക്കും.

അലിഗഡ് മലപ്പുറം കേന്ദ്രത്തിലെ വിദൂരവിദ്യാഭ്യാസ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു.

അലിഗഡ് മലപ്പുറം കേന്ദ്രത്തിൽ വിദൂരവിദ്യാഭ്യാസ കോഴ്സുകൾ


കോഴ്സുകൾ: 

ബി.എസ്സി കംപ്യൂട്ടർ സയൻസ്,
ബി.കോം (ഓണേഴ്സ്),
ബാച്ചിലർ ഓഫ് ലൈബ്രററി ആൻഡ് ഇൻഫർമേഷൻ സയൻസ്,
സീനിയർ സെക്കൻഡറി സ്കൂൾ സർട്ടിഫിക്കറ്റ് (ആർട്സ് സോഷ്യൽ സയൻസ് കൊമേഴ്സ്), 
ഡിപ്ലോമ ഇൻ ജേണലിസം & മാസ്കമ്മ്യൂണിക്കേഷൻ, 
ഡിപ്ലോമ ഇൻഗൈഡൻസ് കൗൺസിലിങ്, ഡിപ്ലോമ ഇൻ ഹ്യൂമൻ റൈറ്റ്സ് ഡ്യൂട്ടീസ്, ഡിപ്ലോമ ഇൻ മാർക്കറ്റിങ് മാനേജ്മെന്റ്, ഡിപ്ലോമ ഇൻ കംപ്യൂട്ടർ പ്രോഗ്രാം, 
ഡിപ്ലോമ ഇൻ ട്രാവൽ ടൂറിസം മാനേജ്മന്റ്, ഡിപ്ലോമ ഇൻ കമ്മ്യൂണിക്കേറ്റീവ് സ്കിൽസ്, 
ഡിപ്ലോമ ഇൻ ഫോറിൻ ലാഗ്വേജ്, 
സർട്ടിഫിക്കറ്റ് ഓഫ് ഇൻഫർമേഷൻ ടെക്നോളജി,
സർട്ടിഫിക്കറ്റ് ഓഫ് ഹാർഡ്‌വയർ ആൻഡ് നെറ്റ്‌വർക ടെക്നോളജി, 
സർട്ടിഫിക്കറ്റ് ഓഫ് ഗുഡ്സ് ആൻഡ് സർവീസ് ടാക്സ് , 
സർട്ടിഫിക്കറ്റ് ഓഫ് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ളിഷ് .

* *************** *

പഠനകേന്ദ്രവും പരീക്ഷാ കേന്ദ്രവും 
പെരിന്തൽമണ്ണ ചെറുകരയിലുള്ള അലിഗഡ് കേന്ദ്രമായിരിക്കും. 

അപേക്ഷാ ഫീസ് 300 രൂപ. 

FINANCE OFFICER, AMU ALIGARH എന്ന പേരിൽ (PAYEE'S NAMEFOVOR OF)
അലിഗഡിൽ മാറാവുന്ന (PAYBALE AT: ALIGARH) തരത്തിൽ ഡി.ഡി എടുക്കണം SBI BRANCH CODE (05555).

കൂടുതൽ വിവരങ്ങൾക്ക് ഫോൺ:9778100801.

Saturday, October 23, 2021

കെഎസ്ആർടിസിയുടെ ഉല്ലാസയാത്ര മലക്കപ്പാറയിലേക്കും വെറും 600 രൂപയുടെ പാക്കേജ്.

കെഎസ്ആർടിസിയുടെ ഉല്ലാസയാത്ര മലക്കപ്പാറയിലേക്കും

മൂന്നാർ വിനോദ സഞ്ചാര പാക്കേജ് ഗംഭീര ഹിറ്റായതിനു പിന്നാലെ തൃശൂർ മലക്ക പ്പാറയിലേക്ക് 600 രൂപയുടെ "ഉല്ലാസയാത്ര' പദ്ധതിയുമായി കെഎസ്ആർടിസി മലപ്പുറം ഡിപ്പോ. ആതിരപ്പള്ളി വെള്ളച്ചാട്ടം ഉൾപ്പടെ കാണാവുന്ന വിധത്തിലാണ് യാത്ര. ആദ്യ സർവീസ് 31ന് ഉണ്ടാവുന്നതാണ്.

ടൈം ഷെഡ്യൂൾ

പുലർച്ചെ 3.30ന് മലപ്പുറത്തു നിന്ന് പുറപ്പെട്ട് രാത്രി 10ന് തിരിച്ചെത്തുന്ന വിധത്തിലുള്ളതാണ് പാക്കേജ്.

ഡെസ്റ്റിനേഷൻസ്

ആതിരപ്പള്ളി വ്യൂ പോയിന്റ്
ചാർപ്പ വെള്ളച്ചാട്ടം
പെരിങ്ങൽക്കുത്ത് ഡാം റിസർവോയർ ആനക്കയം പാലം
ഷോളയാർ ഡാം
വാൽവ് ഹൗസ്
പെൻ സ്റ്റോക്
നെല്ലിക്കുന്ന് 
മലക്കപ്പാറ ടീ എസ്റ്റേറ്റ് എന്നിവ കാണാം. 

60 കിലോമീറ്ററോളം വനത്തിലൂടെ മാത്രമാണ് യാത്ര. രാവിലെ 11.30ന് മലക്കപ്പാറയിലെത്തും. ഉച്ചയ്ക്ക് 1.30 വരെ അവിടെ ചെലവഴിക്കാം. തുടർന്നാണ് മടക്കം.

മലക്കപ്പാറയിൽ നാടൻ ഭക്ഷണം കഴിക്കുന്നതിനുള്ള സൗകര്യം ഉണ്ടാകുമെന്ന് കെഎസ്ആർ ടിസി അധികൃതർ പറയുന്നു. ഇതിന്റെ ഭാഗമായി ചാലക്കുടി ഡിപ്പോ അധികൃതരുമായി കഴിഞ്ഞ ദിവസം ചർച്ച നടത്തിയതായി ജില്ലാ ട്രാൻസ്പോർട്ട് ഓഫിസർ ജോഷി ജോൺ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 0483 2734950

all_about_CUET_entrence_examination_2022

സർ, എന്താണീ CUET (ക്യുയെറ്റ്) എൻട്രൻസ് പരീക്ഷ, എങ്ങിനെയാണ് അപേക്ഷിക്കേണ്ടത് അറിയേണ്ടെതെല്ലാം കേന്ദ്ര സര്‍ക്കാരിന്റെ വിദ്യാഭ്യാസ ...