Wednesday, October 27, 2021

അലിഗഡ് മലപ്പുറം കേന്ദ്രത്തിലെ വിദൂരവിദ്യാഭ്യാസ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു.

അലിഗഡ് മലപ്പുറം കേന്ദ്രത്തിൽ വിദൂരവിദ്യാഭ്യാസ കോഴ്സുകൾ


കോഴ്സുകൾ: 

ബി.എസ്സി കംപ്യൂട്ടർ സയൻസ്,
ബി.കോം (ഓണേഴ്സ്),
ബാച്ചിലർ ഓഫ് ലൈബ്രററി ആൻഡ് ഇൻഫർമേഷൻ സയൻസ്,
സീനിയർ സെക്കൻഡറി സ്കൂൾ സർട്ടിഫിക്കറ്റ് (ആർട്സ് സോഷ്യൽ സയൻസ് കൊമേഴ്സ്), 
ഡിപ്ലോമ ഇൻ ജേണലിസം & മാസ്കമ്മ്യൂണിക്കേഷൻ, 
ഡിപ്ലോമ ഇൻഗൈഡൻസ് കൗൺസിലിങ്, ഡിപ്ലോമ ഇൻ ഹ്യൂമൻ റൈറ്റ്സ് ഡ്യൂട്ടീസ്, ഡിപ്ലോമ ഇൻ മാർക്കറ്റിങ് മാനേജ്മെന്റ്, ഡിപ്ലോമ ഇൻ കംപ്യൂട്ടർ പ്രോഗ്രാം, 
ഡിപ്ലോമ ഇൻ ട്രാവൽ ടൂറിസം മാനേജ്മന്റ്, ഡിപ്ലോമ ഇൻ കമ്മ്യൂണിക്കേറ്റീവ് സ്കിൽസ്, 
ഡിപ്ലോമ ഇൻ ഫോറിൻ ലാഗ്വേജ്, 
സർട്ടിഫിക്കറ്റ് ഓഫ് ഇൻഫർമേഷൻ ടെക്നോളജി,
സർട്ടിഫിക്കറ്റ് ഓഫ് ഹാർഡ്‌വയർ ആൻഡ് നെറ്റ്‌വർക ടെക്നോളജി, 
സർട്ടിഫിക്കറ്റ് ഓഫ് ഗുഡ്സ് ആൻഡ് സർവീസ് ടാക്സ് , 
സർട്ടിഫിക്കറ്റ് ഓഫ് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ളിഷ് .

* *************** *

പഠനകേന്ദ്രവും പരീക്ഷാ കേന്ദ്രവും 
പെരിന്തൽമണ്ണ ചെറുകരയിലുള്ള അലിഗഡ് കേന്ദ്രമായിരിക്കും. 

അപേക്ഷാ ഫീസ് 300 രൂപ. 

FINANCE OFFICER, AMU ALIGARH എന്ന പേരിൽ (PAYEE'S NAMEFOVOR OF)
അലിഗഡിൽ മാറാവുന്ന (PAYBALE AT: ALIGARH) തരത്തിൽ ഡി.ഡി എടുക്കണം SBI BRANCH CODE (05555).

കൂടുതൽ വിവരങ്ങൾക്ക് ഫോൺ:9778100801.

Saturday, October 23, 2021

കെഎസ്ആർടിസിയുടെ ഉല്ലാസയാത്ര മലക്കപ്പാറയിലേക്കും വെറും 600 രൂപയുടെ പാക്കേജ്.

കെഎസ്ആർടിസിയുടെ ഉല്ലാസയാത്ര മലക്കപ്പാറയിലേക്കും

മൂന്നാർ വിനോദ സഞ്ചാര പാക്കേജ് ഗംഭീര ഹിറ്റായതിനു പിന്നാലെ തൃശൂർ മലക്ക പ്പാറയിലേക്ക് 600 രൂപയുടെ "ഉല്ലാസയാത്ര' പദ്ധതിയുമായി കെഎസ്ആർടിസി മലപ്പുറം ഡിപ്പോ. ആതിരപ്പള്ളി വെള്ളച്ചാട്ടം ഉൾപ്പടെ കാണാവുന്ന വിധത്തിലാണ് യാത്ര. ആദ്യ സർവീസ് 31ന് ഉണ്ടാവുന്നതാണ്.

ടൈം ഷെഡ്യൂൾ

പുലർച്ചെ 3.30ന് മലപ്പുറത്തു നിന്ന് പുറപ്പെട്ട് രാത്രി 10ന് തിരിച്ചെത്തുന്ന വിധത്തിലുള്ളതാണ് പാക്കേജ്.

ഡെസ്റ്റിനേഷൻസ്

ആതിരപ്പള്ളി വ്യൂ പോയിന്റ്
ചാർപ്പ വെള്ളച്ചാട്ടം
പെരിങ്ങൽക്കുത്ത് ഡാം റിസർവോയർ ആനക്കയം പാലം
ഷോളയാർ ഡാം
വാൽവ് ഹൗസ്
പെൻ സ്റ്റോക്
നെല്ലിക്കുന്ന് 
മലക്കപ്പാറ ടീ എസ്റ്റേറ്റ് എന്നിവ കാണാം. 

60 കിലോമീറ്ററോളം വനത്തിലൂടെ മാത്രമാണ് യാത്ര. രാവിലെ 11.30ന് മലക്കപ്പാറയിലെത്തും. ഉച്ചയ്ക്ക് 1.30 വരെ അവിടെ ചെലവഴിക്കാം. തുടർന്നാണ് മടക്കം.

മലക്കപ്പാറയിൽ നാടൻ ഭക്ഷണം കഴിക്കുന്നതിനുള്ള സൗകര്യം ഉണ്ടാകുമെന്ന് കെഎസ്ആർ ടിസി അധികൃതർ പറയുന്നു. ഇതിന്റെ ഭാഗമായി ചാലക്കുടി ഡിപ്പോ അധികൃതരുമായി കഴിഞ്ഞ ദിവസം ചർച്ച നടത്തിയതായി ജില്ലാ ട്രാൻസ്പോർട്ട് ഓഫിസർ ജോഷി ജോൺ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 0483 2734950

Friday, October 22, 2021

അസംഘടിത മേഖലയ്ക്ക് തിരിച്ചറിയൽ നമ്പർ; 4 ഇൻഷുറൻസ് പദ്ധതികളുമായി ബന്ധിപ്പിക്കും

✍️അസംഘടിത മേഖലയ്ക്ക് തിരിച്ചറിയൽ നമ്പർ; 4 ഇൻഷുറൻസ് പദ്ധതികളുമായി ബന്ധിപ്പിക്കും

അസംഘടിത മേഖലയിലെ ലെ തൊഴിലാളികൾക്കായി കേന്ദ്രം ആരംഭിച്ച 12 അക്ക തിരിച്ചറിയൽ നമ്പറുമായി ആയുഷ്മാൻ ഭാരത് അടക്കമുള്ള 4 ഇൻഷുറൻസ്, പെൻഷൻ പദ്ധതികൾ ബന്ധിപ്പിക്കും. 

പോർട്ടലിൽ റജിസ്റ്റർ ചെയ്ത് 12 അക്കമുള്ള തിരിച്ചറിയൽ നമ്പർ ലഭിച്ചാൽ മറ്റ് സാമൂഹികസുരക്ഷാ പദ്ധതികൾക്കായി പ്രത്യേകം റജിസ്ട്രേഷൻ ആവശ്യമായി വരില്ല.

പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന (പിഎംഎസ്ബിവൈ), പ്രധാനമന്ത്രി ശ്രമം യോഗി മാൻധൻ യോജന (പിഎംഎസ്‍വൈഎം), പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമാ യോജന (പിഎംജെജെബിവൈ) എന്നിവയാണ് ബന്ധിപ്പിക്കുന്ന മറ്റ് പദ്ധതികൾ. 

പോർട്ടൽ വഴി നേരിട്ടുതന്നെ ഇതിൽ താൽപര്യമുള്ള പദ്ധതികൾ തിരഞ്ഞെടുക്കാൻ അവസരമൊരുങ്ങും. റജിസ്റ്റർ ചെയ്യുമ്പോൾതന്നെ പിഎംഎസ്ബിവൈയുടെ ഭാഗമാകും.

12 രൂപയാണ് വാർഷിക പ്രീമിയം. ആദ്യ വർഷത്തെ പ്രീമിയം സർക്കാർ അടയ്ക്കും. അപകടം മൂലമുള്ള മരണത്തിനോ വൈകല്യത്തിനോ രണ്ടു ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. ഏതു രീതിയിലുള്ള മരണത്തിനും കവറേജ് നൽകുന്ന പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമ യോജനയുടെ (പിഎംജെജെവൈ) പ്രീമിയം 330 രൂപയാണ്.
ചികിത്സയ്ക്ക് ഒരു കുടുംബത്തിന് 5 ലക്ഷം രൂപ വരെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നതാണ് ആയുഷ്മാൻ ഭാരത്. പങ്കാളിത്ത പെൻഷൻ പദ്ധതിയായ പിഎംഎസ്‍വൈഎം വഴി അസംഘടിത തൊഴിലാളികൾക്ക് 3,000 രൂപ വരെ പെൻഷനായി ലഭിക്കും. 

12 അക്ക തിരിച്ചറിയൽ നമ്പറിനുള്ള 
'ഇ–ശ്രം' ഓൺലൈൻ റജിസ്ട്രേഷൻ ഔദ്യോഗികമായി ആരംഭിച്ചു. കോമൺ സർവീസ് സെന്ററുകൾ വഴിയുള്ള റജിസ്ട്രേഷൻ പൂർണമായും സൗജന്യമായിരിക്കുമെന്ന് കേന്ദ്രമന്ത്രി രാമേശ്വർ തേലി അറിയിച്ചു. 

വെബ്സൈറ്റ്: official website click here
 
അർഹർ ആരൊക്കെ?

ഇപിഎഫ്, ഇഎസ്ഐ പരിധിയിൽ വരാത്തതും ആദായനികുതി അടയ്ക്കാൻ ബാധ്യതപ്പെട്ടിട്ടില്ലാത്തതുമായ എല്ലാ തൊഴിലാളികൾക്കും അപേക്ഷിക്കാം. പ്രായപരിധി: 16–59. സംഘടിതമായ മേഖലയിലാണ് ജോലിയെങ്കിലും ഇഎസ്ഐ, ഇപിഎഫ് ആനുകൂല്യമില്ലെങ്കിൽ ‘ഇ–ശ്രം’ പോർട്ടലിന്റെ ഭാഗമാകാം. സംഘടിത മേഖലയിൽ സ്ഥിരമായ ശമ്പളം, ആനുകൂല്യം, അവധി, പിഎഫ് എന്നിവ ലഭിക്കുന്നവർക്ക് അപേക്ഷിക്കാൻ കഴിയില്ല.

ഓൺലൈൻ ഡെലിവറി പ്ലാറ്റ്ഫോമുകളുടെ ഡെലിവറി ഏജന്റുമാർ അടങ്ങിയ ‘ഗിഗ് തൊഴിലാളികൾക്കും’ റജിസ്റ്റർ ചെയ്യാം. റജിസ്ട്രേഷൻ ശക്തിപ്പെടുത്താൻ സംസ്ഥാനങ്ങൾക്ക് ടാർഗറ്റ് നൽകും. ചീഫ് സെക്രട്ടറിമാരുടെ അധ്യക്ഷതയിലുള്ള സമിതിയായിരിക്കും സംസ്ഥാന തല ഏകോപനം നിർവഹിക്കുക. ഇതിനു താഴെ ജില്ലാ തലത്തിൽ കലക്ടർമാർ അധ്യക്ഷരായ സമിതിയും വരും.

കോടതിയുടെ അന്ത്യശാസനം ഫലം കണ്ടു.
അസംഘടിത തൊഴിലാളികളുടെ സമ്പൂർണ വിവരശേഖരണം നടത്താത്തതിനു തൊഴിൽ മന്ത്രാലയത്തെ ജൂണിൽ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. മന്ത്രാലയത്തിന്റെ താൽപര്യക്കുറവ് മാപ്പർഹിക്കാത്തതാണെന്നായിരുന്നു ജസ്റ്റിസുമാരായ അശോക് ഭൂഷൺ, എം.ആർ.ഷാ എന്നിവരടങ്ങിയ ബെ‍ഞ്ചിന്റെ വിമർശനം. പദ്ധതി നടപ്പിലാക്കി, ഒരു മാസത്തിനുള്ളിൽ വിശദമായ റിപ്പോർട്ട് നൽകാൻ തൊഴിൽ മന്ത്രാലയം സെക്രട്ടറിയോടും കോടതി നിർദേശിച്ചിരുന്നു.

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ 2021 വർഷത്തെ Phase 9 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഉദ്യോഗാർഥികൾ കാത്തിരുന്ന SSC വിജ്ഞാപന മെത്തി | 3000+ ലധികം ഒഴിവുകളിലേക്ക് അപേക്ഷിക്കാം

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ 2021 വർഷത്തെ Phase 9 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്.

VACCANCY
അസിസ്റ്റന്റ്, ക്ലാർക്ക്, ഓഫീസർ, MTS, കോൺസ്റ്റബിൾ, ടെക്നിഷ്യൻ, ഡ്രൈവർ തുടങ്ങി നിരവധി ഒഴിവുകളാണുള്ളത്.

QUALIFICATION
പത്താം ക്ലാസ്സ്, പ്ലസ്‌ടു, ഡിഗ്രി യോഗ്യത യുള്ളവർക്ക് അപേക്ഷിക്കാം

EXAM
എഴുത്തു പരീക്ഷ വഴിയാണ് തിരഞ്ഞെടുപ്പ് നടത്തുക.

EXAM CENTER
കേരളത്തിൽ കോഴിക്കോട്, കൊച്ചി, കണ്ണൂർ, കൊല്ലം, കോട്ടയം, തൃശൂർ, തിരുവനന്തപുരം എന്നിവയാണ് പരീക്ഷ കേന്ദ്രങ്ങൾ

തിരഞ്ഞെടുക്കപ്പെട്ടാൽ ₹25,500 മുതൽ ₹85,500 വരെ ശമ്പളം (കേന്ദ്ര സർക്കാരിന്റെ മറ്റാനുകൂല്യങ്ങളും പുറമെ ലഭിക്കുന്നു)

EXAM FEE
100 രൂപയാണ് അപേക്ഷ ഫീസ് (സ്ത്രീകൾ, SC/ST/Ex Service/ അംഗ പരിമിതർ എന്നിവർക്ക് ഫീസ് ഇല്ല)

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻


LAST DATE OF APPLICATION
ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയ്യതി: ഒക്ടോബർ 25

എക്സാം പാറ്റേൺ സിലബസ് അറിയാൻ സന്ദർശിക്കുക👇🏻

Sunday, October 17, 2021

മലപ്പുറത്തുനിന്ന് മൂന്നാറിലേക്കുള്ള കെ.എസ്.ആർ.ടി.സി ഉല്ലാസ യാത്രയ്ക്ക് തുടക്കം.

മലപ്പുറത്തുനിന്ന് മൂന്നാറിലേക്കുള്ള കെ.എസ്.ആർ.ടി.സി ഉല്ലാസ യാത്രയ്ക്ക് തുടക്കം.

മലപ്പുറം: മലപ്പുറത്തുനിന്നു മുന്നാറിലേക്കുള്ള കെ.എസ്ആർടി സിയുടെ ഉല്ലാസയാത്രയ്ക്കു സൂപ്പർ തുടക്കം.

വാരാന്ത്യ ട്രിപ്പ് പ്രതിദിന സർവിസുകളാക്കി മാറ്റി.ആദ്യദിനത്തിൽ തന്നെ ഇതിനോടകം 547 പേരാണ്  യാത്രയ്ക്കായി ബുക്ക് ചെയ്തത് .

തുടർന്നു വാരാന്ത്യ സർവിസുകൾ പ്രതിദിന സർവിസുകളാക്കി വർധിപ്പിച്ചു. ഞായർ, ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളിൽ രണ്ടു സർവിസുകളും ശനി, തിങ്കൾ, ബുധൻ ദിവസങ്ങളിൽ ഓരോ സർവിസും നടത്തും. 

ഒരു ദിവസം 48 പേരും രണ്ടു സർവിസു കളിൽ 39 വീതം 78 പേർക്കുമാണ് യാത്രാനുമതി.

ഒരാൾക്കു മലപ്പുറത്തു നിന്നു സുപ്പർഫാസ്റ്റ് ബസിൽ ആയിരം, സൂപ്പർ ഡീലക്സിൽ 1,200, എ.സി ലോഫ്ളോർ വോൾവോയിൽ 1,500 എന്നിങ്ങനെയാണ് മൂന്നാറിൽ പോയി തിരിച്ചുവരാനുള്ള നിരക്ക്.

200 രൂപ സൈറ്റ് പ്രവേശനത്തിനും 100 രൂപ താമസ് ചാർജുമായാണ് ഈടാക്കുന്നത്. ഭക്ഷണച്ചെലവ് സയം വഹിക്കണം.

മലപ്പുറത്തുനിന്നു മൂന്നാറിലേക്കുള്ള കെ.എസ്.ആർ.ടി.സി യാത്രാ പാക്കേജിന്റെ കന്നിയാത്ര പി. ഉബൈദുല്ല എം.എൽ.എ ഫ്ളാഗ് ഓഫ് ചെയ്തു.

യാത്രയെകുറിച്ച് അറിയാം

ഉച്ചയ്ക്ക് ഒന്നിനു പുറപ്പെടുന്ന ബസ് രാത്രി 7,40 ഓടെ മൂന്നാർ കെ.എസ്. ആർ.ടി.സി ഡിപ്പോയിലെത്തും.

എ.സി സ്ലീപ്പർ ക്ലാസ് ബസുകളിലാണ് യാത്രക്കാർക്ക് താമസമൊരുക്കിയിരിക്കുന്നത്. 
രാവിലെ 10 നു പ്രത്യേക ബസുകളിൽ ടൂറിസം കേന്ദ്രങ്ങളിലെത്തിക്കും. 
ചീയാപ്പാറ വെള്ളച്ചാട്ടം, മാട്ടുപെട്ടി അണക്കെട്ട് , കുണ്ടള അണക്കെട്ട്, ടോപ്പ് സ്റ്റേഷൻ തുടങ്ങി പത്തോളം കേന്ദ്രങ്ങളിൽ സന്ദർശനം നടത്തി വൈകിട്ട് ആറിന് മൂന്നാർ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ മടങ്ങിയെത്തും.രാത്രി യാത്ര തിരിച്ച് പിറ്റേന്ന് രാവിലെ മലപ്പുറത്ത് തിരിച്ചെത്തുന്നതാണ് പാക്കേജ്.

നമ്മൾ ഇന്ത്യക്കാർ 101-ാമത് ആഗോള പട്ടിണി സൂചികയിൽ ഇന്ത്യ പിറകോട്ട്...

നമ്മൾ ഇന്ത്യക്കാർ 101-ാമത്
ആഗോള പട്ടിണി സൂചികയിൽ നാണംകെട്ട് ഇന്ത്യ

പാകിസ്താനും ബംഗ്ലാദേശിനും നേപ്പാളിനും ശ്രീലങ്കയ്ക്കും പിന്നിൽ

ആഗോള പട്ടിണി സൂചികയിൽ ഇന്ത്യ 101-ാം സ്ഥാനത്ത്. കഴിഞ്ഞ വർഷം 94ാം സ്ഥാനത്തായിരുന്നിടത്തുനിന്നാണ് ഇത്തവണ വീണ്ടും പിന്നിലേക്ക് പോയത്.

അയൽരാജ്യങ്ങളായ 
ശ്രീലങ്ക (65), 
ബംഗ്ലാദേശ്(76), 
നേപ്പാൾ(76), 
പാകിസ്താൻ (92) എന്നീ രാജ്യങ്ങൾ ഇന്ത്യയെക്കാൾ മെച്ചപ്പെട്ട നിലയിലാണ്. അതിദാരിദ്ര്യം അനുഭവിക്കുന്ന രാജ്യങ്ങൾ മാത്രമാണ് ഇന്ത്യയ്ക്ക് പിന്നിൽ. 

101-ാം സ്ഥാനത്തുള്ള ഇന്ത്യ യുടെ ആഗോള പട്ടിണി സൂചിക സ്കോർ 27.5 ആണ്. വിശപ്പ് ഗുരുതരമായ രാജ്യങ്ങളുടെ പട്ടികയിലും ഇന്ത്യയുണ്ട്.

ബെലാറസ്, ബോസ്നിയ ഹെർസെഗോവിന, ചൈന, ചിലി, ബ്രസീൽ, ക്യൂബ, കുവൈത്ത് ,തുർക്കി തുടങ്ങിയ പതിനെട്ടു രാജ്യങ്ങൾ പട്ടികയിൽ അഞ്ചിൽ താഴെ സ്കോറുമായി മുന്നിലെത്തി.

സൊമാലിയ(116), 
യെമൻ(115), 
സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്ക്(114), 
ചാഡ്(113), 
ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ(112) തുടങ്ങിയ രാജ്യങ്ങളാണ് പട്ടികയിൽ പിന്നിൽ. അഫ്ഗാനിസ്ഥാൻ 103ാം സ്ഥാനത്താണ്. 

ഐറിഷ് സന്നദ്ധസംഘടനയായ കൺസേൺ വേൾഡ് വൈഡും ജർമൻ സംഘടനയായ വെൽത്തങ്ഹിൽ ഫെയും ചേർന്നാണ് പട്ടിക തയാറാക്കിയത്.

പോഷകാഹാരക്കുറവ്, ശിശുമരണനിരക്ക്, ശരീരശോഷണം, വളർച്ചാമുരടിപ്പ് എന്നീ സൂചകങ്ങൾ അടിസ്ഥാനമാക്കിയാണ് ആഗോള പട്ടിണി സൂചിക തയാറാക്കുന്നത്. 

135 രാജ്യങ്ങളുടെ വിവരങ്ങളാണ് പരിശോധിച്ചത്. ഇതിൽ ആകെ 116 രാജ്യങ്ങളുടെ റാങ്കു കളാണ് കണക്കാക്കിയത്.

അശാസ്ത്രീയ കണക്കുകൂട്ടൽ രീതിയാണ് ഇന്ത്യ പട്ടികയിൽ താഴെയാകാൻ കാരണമെന്നാണ് കേന്ദ്ര സർക്കാർ വിശദീകരണം.

Saturday, October 16, 2021

സൗജന്യമായ അഭിരുചി പരീക്ഷയുമായി നാഷനൽ ടെസ്റ്റിങ്ങ് ഏജൻസി (NTA) യും

സൗജന്യമായ അഭിരുചി പരീക്ഷയുമായി നാഷനൽ ടെസ്റ്റിങ്ങ് ഏജൻസി (NTA) യും

⏺️13 നും 25 നും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ത്ഥികളുടെ കഴിവ് വിലയിരുത്തുന്നതിനും ശരിയായ തൊഴില്‍ തിരഞ്ഞെടുക്കുന്നതിലേക്ക് അവരെ നയിക്കുന്നതിനുമായി നാഷണല്‍ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (NAT) നടത്താൻ ഒരുങ്ങുകയാണ് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (NTA - National Testing Agency).

➡️വിദ്യാർത്ഥികളുടെ അഭിരുചികളെയും ശേഷികളെയും പുറത്തുകൊണ്ടുവരാനും അതേക്കുറിച്ച് അവരെത്തന്നെ ബോധ്യപ്പെടുത്താനും ലക്ഷ്യം വെച്ചാണ് ഈ 'എബിലിറ്റി പ്രൊഫൈലര്‍ എക്‌സാം' സംഘടിപ്പിക്കുന്നത്.

➡️നാറ്റ് 2021-ലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് ഭാവിയിൽ അവർക്ക് തിരഞ്ഞെടുക്കാവുന്ന കോഴ്‌സുകളെക്കുറിച്ചും തൊഴിൽ മേഖലകളെക്കുറിച്ചും വ്യക്തമായ കാഴ്ചപ്പാട് ലഭിക്കും. 
➡️എന്‍ടിഎ ഇതിനായ് പിന്നീട് ഒരു കരിയര്‍ കൗണ്‍സിലിംഗ് സെഷനും സംഘടിപ്പിക്കും. 
➡️വിവിധ പ്രായ വിഭാഗങ്ങള്‍ ഉള്‍പ്പെടുന്ന നാല് തലങ്ങളിലായിട്ടാണ് നാറ്റ് പരീക്ഷ സംഘടിപ്പിക്കുക.
➡️ലെവല്‍ 1 
13 മുതല്‍ 15 വയസ്സ് വരെ, 
➡️ലെവല്‍ 2
 16 മുതൽ18 വയസ്സ് വരെ 

➡️ലെവല്‍ 3
19 മുതൽ 21 വയസ്സ് വരെ
➡️ലെവല്‍ 4
22 മുതൽ 25 വയസ്സ് വരെ
എന്നിങ്ങനെയാണ് ആ നാല് തലങ്ങള്‍.

➡️ഒക്ടോബര്‍ 23 ന് ലെവൽ 1, 2
ഒക്ടോബർ 24 ന്
ലെവൽ 3, 4 എന്നിങ്ങനെ വിദൂര കമ്പ്യൂട്ടര്‍ അധിഷ്ഠിത ടെസ്റ്റ് (DCBT) മോഡിലാണ് പരീക്ഷ നടക്കുക.

 🔹ഡെസ്‌ക്ടോപ്പുകള്‍,
 മൊബൈല്‍ ഫോണുകള്‍,
 ലാപ്‌ടോപ്പുകള്‍
 മുതലായവ ഉപയോഗിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ സ്ഥലത്ത് നിന്ന് പരീക്ഷ എഴുതാം.

🔹രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികള്‍ക്കായി നാറ്റിനെക്കുറിച്ച് വിശദമായി അറിയാന്‍ ഒരു വെബിനാറും ഒക്ടോബര്‍ 19 -ന് സംഘടിപ്പിക്കുന്നുണ്ട്.

🔹 എന്‍ടിഎയുടെ ഔദ്യോഗിക പോര്‍ട്ടലായ nat.nta.ac.in -ല്‍ നാഷണല്‍ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിനുള്ള (NAT 2021) ഓണ്‍ലൈന്‍ അപേക്ഷകള്‍ ആരംഭിച്ചിട്ടുണ്ട്.

🔹ഒക്ടോബര്‍ 11 ന് ആരംഭിച്ച രജിസ്‌ട്രേഷന്‍ പ്രക്രിയ ഒക്ടോബര്‍ 18 വരെ തുടരും. 

➡️നാറ്റ് 2021 ന് അപേക്ഷാ ഫീസ് ഇല്ല എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക. 

➡️ഇന്റര്‍നെറ്റ് അധിഷ്ഠിത പരീക്ഷ രണ്ട് ഷിഫ്റ്റുകളിലായി രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് 1 വരെയും, വൈകുന്നേരം 4 മുതല്‍ 6 വരെയും നടക്കും.
 (2 മണിക്കൂർ ഷിഫ്റ്റ്)
 വിദ്യാർത്ഥികൾക്ക് ഉചിതമായ ഷിഫ്റ്റ് തിരഞ്ഞെടുക്കാം.

➡️ പരീക്ഷയില്‍ ഒന്‍പത് മേഖലകൾ ഉള്‍പ്പെടും.  
➡️പരീക്ഷാ മാധ്യമം ഇംഗ്ലീഷ് മാത്രമായിരിക്കും.

➡️ ഓരോ ഡൊമെയ്നിനും ഒരു മാര്‍ക്കിന്റെ 10 മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യങ്ങള്‍ (MCQ) ഉണ്ടാകും. 
ആകെ മാര്‍ക്കുകള്‍ 90 ആയിരിക്കും. 
തെറ്റായ ശ്രമങ്ങള്‍ക്ക് നെഗറ്റീവ് മാര്‍ക്കിംഗ് ഉണ്ടാകില്ല

🔻നാട്ടിലും പ്രവാസത്തുമുള്ള രക്ഷിതാക്കൾ, അധ്യാപകർ തങ്ങളുടെ കുട്ടികളുടെ അഭിരുചി അറിയാൻ പറ്റുന്ന ഈ ടെസ്റ്റിനെ പ്രയോജനപ്പെടുത്തുക.

➡️ പ്രിയ വിദ്യാർത്ഥികളെ, ഈ അസുലഭാവസരം പരമാവധി ഉപയോഗിക്കുക. 
അനുയോജ്യമായ കോഴ്സ്, കരിയർ ഏതെന്നറിയാൻ ഇത് നിങ്ങളെ സഹായിക്കും.

Tuesday, October 12, 2021

മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ബാച്ച്ലർ പ്രോഗ്രാം

മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ബാച്ച്ലർ പ്രോഗ്രാം


71 കേന്ദ്ര വിനോദസഞ്ചാര മന്ത്രാലയത്തിന് കീ ഴിലുള്ള തിരുവനന്തപുരം കോവളം ഇൻസ്റ്റി റ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിങ് ടെക്നോളജി നടത്തുന്ന മൂന്നുവർ ഷ ബി.എസ്.സി ഹോസ്പിറ്റാലിറ്റി ആൻഡ് ഹോട്ടൽ അഡ്മിനിസ്ട്രേഷൻ പ്രോഗ്രാമിലെ ഡയറക്ട് റിക്രൂട്ട്മെന്റ് സീറ്റിലേക്കുള്ള പ്രവേ ശനത്തിന് അപേക്ഷിക്കാം.

ഏതെങ്കിലും സ്ട്രീമിൽ (സയൻസ് ആർട്സ് കൊമേഴ്സ് വൊക്കേഷണൽ) മൊത്തം 50 ശതമാനം മാർക്ക് വാങ്ങി അംഗീകൃത പ്ല തല പരീക്ഷ ജയിച്ചിരിക്കണം. പ്ലസൂ കോഴ് സിൽ ഇംഗ്ലീഷ് നിർബന്ധ വിഷയമായി പഠി ച്ച് ജയിക്കണം.

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിങ് ടെക്നോ ളജി, ഇന്ദിരാഗാന്ധി നാഷണൽ ഓപൺ
യൂണിവേഴ്സിറ്റിയുമായി ചേർന്നാണ് ഈ പ്രോഗ്രാം നടത്തുന്നത്.

അപേക്ഷാഫോമും www.ihmctkovalam.ac.in ൽ നിന്നു ഡൗൺലോഡുചെയ്യാം. പൂരിപ്പിച്ച അപേക്ഷയും രേഖകളും നാളെ വൈകി şımjesloo principal@ihmctkovalam.org ന്ന ഇമെയിലേക്ക് അയക്കണം.

ഹിന്ദി ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യൂക്കേഷൻ കോഴ്സിന് അപേക്ഷ ക്ഷണിച്ചു.

ഹിന്ദി ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യൂക്കേഷൻ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. 

പി.എസ്.സി അം ഗീകരിച്ച കോഴ്സിന്റെ മെറിറ്റ്, മാനേജ്മെന്റ് സീറ്റിലേ ക്ക് എസ്.എസ്.എൽ.സിയും 50 ശതമാനം മാർക്ക് രണ്ടാം ഭാഷ ഹിന്ദിയോടുകൂടിയുള്ള പ്ലസു ഉള്ള വർക്ക് അപേക്ഷിക്കാം.

ഭൂഷൺ, സാഹിത്യവിശാരദ് പ്രവീൺ, സാഹി ത്യാചാര്യ, ഹിന്ദി ബി.എ, എം.എ എന്നിവയും പരി ഗണിക്കും. അപേക്ഷാർഥികൾക്ക് 17 നും 35 നും ഇടയിൽ പ്രായം ഉണ്ടായിരിക്കണം. ഉയർന്ന പ്രായ പരിധിയിൽ പട്ടികജാതി പട്ടികവർഗക്കാർക്ക് അ ഞ്ച് വർഷവും മറ്റു പിന്നാക്കവിഭാഗക്കാർക്ക് മൂന്ന് വർഷവും ഇളവ് അനുവദിക്കും.

ഈഗ്രാന്റ് വഴി പട്ടികജാതി,മറ്റർഹവിഭാഗത്തിന് ഫീസ് സൗജന്യം ഉണ്ടായിരിക്കും. അപേക്ഷ സ്വീ കരിക്കുന്ന അവസാന തീയതി ഈ മാസം 20 ആണ്.

Sunday, October 3, 2021

2021–2023 വർഷത്തേക്കുള്ള ഡിഎൽഎഡ് (ഹിന്ദി, അറബിക്, ഉറുദു, സംസ്കൃതം) കോഴ്സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.

2021–2023 വർഷത്തേക്കുള്ള ഡിഎൽഎഡ് (ഹിന്ദി, അറബിക്, ഉറുദു, സംസ്കൃതം) കോഴ്സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.

കോഴ്സുകൾ

1. ഡിപ്ലോമ ഇൻ എലമെന്ററി എഡ്യുക്കേഷൻ (ഹിന്ദി)
2. ഡിപ്ലോമ ഇൻ എലമെന്ററി എഡ്യുക്കേഷൻ (അറബിക്)
3. ഡിപ്ലോമ ഇൻ എലമെന്ററി എഡ്യുക്കേഷൻ ( ഉറുദു)
4. ഡിപ്ലോമ ഇൻ എലമെന്ററി എഡ്യുക്കേഷൻ (സംസ്കൃതം)

ഭാഷാ അധ്യാപകർക്ക് ഹെഡ്മാസ്റ്റർ പ്രമോഷൻ ലഭിക്കുന്നില്ല എന്ന പരാതി അവസാനിപ്പിച്ചു കൊണ്ട് 2019 ൽ ആരംഭിച്ച കോഴ്സാണ് ഡി. എൽ. എഡ് (ഹിന്ദി, അറബിക്, ഉറുദു, സംസ്കൃതം). പ്രൈമറി സ്കൂളുകളിൽ ഭാഷാ അധ്യാപകരാകാൻ ഈ കോഴ്സ് പൂർത്തിയാക്കണം. വിദൂര വിദ്യാഭ്യാസത്തിലൂടെയോ പാർട്ട് ടൈം ആയോ ഈ കോഴ്സ് ലഭ്യമല്ല. കേരളത്തിൽ 6 സ്ഥാപനങ്ങളിൽ മാത്രമാണ് ഈ കോഴ്സുകൾ നടക്കുന്നത്. 

സീറ്റുകളുടെ എണ്ണം

അറബിക് - 150
ഹിന്ദി - 200
ഉറുദു - 100
സംസ്കൃതം - 50

അവസാന തീയതി - 20/10/2021 വൈകുന്നേരം 5 മണി

പ്രായപരിധി

അപേക്ഷകർ 01.08.2021 ൽ 17 വയസ്സ് തികഞ്ഞിരിക്കേണ്ടതും 35 വയസ്സ് തികയാൻ പാടില്ലാത്തതുമാകുന്നു. ഉയർന്ന പ്രായപരിധിയിൽ പട്ടികജാതി/പട്ടിക വർഗ്ഗക്കാർക്ക് 5 വർഷവും മറ്റു പിന്നാക്ക സമുദായക്കാർക്ക് 3 വർഷവും ഇളവ് അനുവദിക്കുന്നതാണ്. അംഗീകാരമുള്ള ടീച്ചിംഗ് സർവ്വീസ് ഉള്ളവർക്ക് ഉയർന്ന പ്രായപരിധിയിൽ സർവ്വീസ് കാലാവധിയുടെ അത്രയും വർഷം ഇളവ് ലഭിക്കും. 3% സീറ്റുകൾ ഭിന്നശേഷിക്കാർക്കായി സംവരണം ചെയ്തിരിക്കുന്നു.

ഫീസ് വിവരം

അഡ്മിഷൻ ഫീസ് - 10 രൂപ
ട്യൂഷൻ ഫീസ് - 150 രൂപ ( മൂന്നു തവണ)
ലൈബ്രറി ഫീസ് - 10 രൂപ
ഗെയിംസ് ഫീസ് - 10 രൂപ
സ്റ്റേഷനറി ഫീസ് - 10 രൂപ

യോഗ്യത

ഡി.എൽ.എഡ് (ഹിന്ദി)

1. ഹിന്ദി രണ്ടാം ഭാഷയായുള്ള ഹയർസെക്കന്ററി പരീക്ഷ വിജയം.
അല്ലെങ്കിൽ
2. അഡീഷണൽ ഭാഷ ഹിന്ദിയോടെയുള്ള എസ്.എസ്.എൽ.സി പരീക്ഷാ വിജയവും ഹയർസെക്കന്ററി പരീക്ഷാ വിജയവും.
അല്ലെങ്കിൽ
3. ഹയർസെക്കന്ററി പരീക്ഷാ വിജയവും ദക്ഷിണ ഭാരത ഹിന്ദി പ്രചാരസഭയുടെ പ്രവീൺ പരീക്ഷാ വിജയവും.
അല്ലെങ്കിൽ
4. ഹയർസെക്കന്ററി പരീക്ഷാ വിജയവും കേരള ഹിന്ദി പ്രചാരസഭയുടെ സാഹിത്യാചാര്യ പരീക്ഷാ വിജയവും.
അല്ലെങ്കിൽ
5.ഹയർസെക്കന്ററി പരീക്ഷാ വിജയവും ദക്ഷിണ ഭാരത ഹിന്ദി പ്രചാരസഭയുടെ രാഷ്ട്രഭാഷാ വിശാരദ് പരീക്ഷാ വിജയവും.
അല്ലെങ്കിൽ
6.ഹയർസെക്കന്ററി പരീക്ഷാ വിജയവും കേരള ഹിന്ദി പ്രചാരസഭയുടെ ഹിന്ദി ഭൂഷൺ പരീക്ഷാ വിജയവും.
അല്ലെങ്കിൽ
7.ഹയർസെക്കന്ററി പരീക്ഷാ വിജയവും കേരളത്തിലെ സർവ്വകലാശാലകൾ നൽക്കുന്നതോ അംഗീകരിച്ചിട്ടുള്ളതോ ആയ ഹിന്ദി ബിരുദം/ ബിരുദാനന്തര ബിരുദം/ തത്തുല്യമായ യോഗ്യത.

ഡി.എൽ.എഡ് (അറബിക്)

1. അറബിക് ഐച്ഛിക വിഷയമായോ രണ്ടാം ഭാഷയായോ പഠിച്ചു ഹയർസെക്കന്ററി പരീക്ഷാ വിജയം.
അല്ലെങ്കിൽ
2. അഫ്സൽ - അൽ - ഉലമ പ്രിലിമിനറി പരീക്ഷാ വിജയം.
അല്ലെങ്കിൽ
3. പ്രീഡിഗ്രി അറബിക് പരീക്ഷാ വിജയം.
അല്ലെങ്കിൽ
4. ഓറിയന്റൽ സ്കൂളിൽ നിന്നോ അക്കാഡമിക് സ്കൂളിൽ നിന്നോ ഒന്നാം ഭാഷയായി അറബിക് പഠിച്ചു നേടിയ എസ്.എസ്.എൽ.എസി പരീക്ഷാ വിജയവും ഹയർസെക്കന്ററി (ഏതു വിഷയവും) പരീക്ഷാ വിജയവും.
അല്ലെങ്കിൽ
5. ഹയർസെക്കന്ററി (ഏതു വിഷയവും) പരീക്ഷാ വിജയവും പരീക്ഷാ കമ്മീഷണർ നടത്തുന്ന അറബിക് അദ്ധ്യാപക പരീക്ഷാ വിജയവും.
അല്ലെങ്കിൽ
6. ഏതെങ്കിലും ഭാഷയോടുള്ള ഹയർസെക്കന്ററി പരീക്ഷാ വിജയവും കേരളത്തിലെ സർവ്വകലാശാലകൾ നൽക്കുന്നതോ അംഗീകരിച്ചിട്ടുള്ളതോ ആയ അറബിക് ബിരുദം/ ബിരുദാനന്തര ബിരുദം.

ഡി.എൽ.എഡ് (സംസ്കൃതം)

1. സംസ്കൃതം ഐച്ഛിക വിഷയമായോ രണ്ടാം ഭാഷയായോ പഠിച്ചു ഹയർസെക്കന്ററി പരീക്ഷാ വിജയം.
അല്ലെങ്കിൽ
2. ഓറിയന്റൽ സ്കൂളിൽ നിന്നോ അക്കാഡമിക് സ്കൂളിൽ നിന്നോ ഒന്നാം ഭാഷയായി സംസ്കൃതം പഠിച്ചുനേടിയ എസ്.എസ്.എൽ.എസി പരീക്ഷാ വിജയവും ഹയർസെക്കന്ററി (ഏതു വിഷയവും) പരീക്ഷാ വിജയവും.
അല്ലെങ്കിൽ
3. രാഷ്ട്രീയ സംസ്കൃത സംസ്ഥാൻ നടത്തുന്ന പ്രാക് ശാസ്ത്രി പരീക്ഷാ വിജയം/ തത്തുല്യ യോഗ്യത.
അല്ലെങ്കിൽ
4. ഹയർസെക്കന്ററി (ഏതു വിഷയവും) പരീക്ഷാ വിജയവും പരീക്ഷാ കമ്മീഷണർ നടത്തുന്ന സംസ്കൃതം അദ്ധ്യാപക പരീക്ഷാ വിജയവും.
അല്ലെങ്കിൽ
5. കേരളത്തിലെ സർവ്വകലാശാലകൾ നൽക്കുന്നതോ അംഗീകരിച്ചിട്ടുള്ളതോ ആയ സംസ്കൃതം ഐച്ഛിക വിഷയമായ പ്രീഡിഗ്രി/ പ്രീ യൂണിവേഴ്സിറ്റി പരീക്ഷാ വിജയം.
അല്ലെങ്കിൽ
6. കേരളത്തിലെ സർവ്വകലാശാലകൾ അഫിലിയേറ്റ് ചെയ്തിട്ടുള്ള സംസ്കൃതം കോളേജുകളിൽ നിന്നുള്ള പ്രീഡിഗ്രി/ പ്രീ യൂണിവേഴ്സിറ്റി പരീക്ഷാ വിജയം.
അല്ലെങ്കിൽ
7. ഏതെങ്കിലും ഭാഷയോടുള്ള ഹയർസെക്കന്ററി പരീക്ഷാ വിജയവും കേരളത്തിലെ സർവ്വകലാശാലകൾ നൽക്കുന്നതോ അംഗീകരിച്ചിട്ടുള്ളതോ ആയ സംസ്കൃതം ബിരുദം/ ബിരുദാനന്തര ബിരുദം.

ഡി.എൽ.എഡ് (ഉറുദു)

1. ഉറുദു ഓപ്ഷണൽ ആയോ രണ്ടാം ഭാഷയായോ പഠിച്ചു ഹയർസെക്കന്ററി പരീക്ഷാ വിജയം.
അല്ലെങ്കിൽ
2. എസ്.എസ്.എൽ.എസി പരീക്ഷാ വിജയവും ഹയർസെക്കന്ററി ഉറുദു ഒരു വിഷയമായി പരീക്ഷാ വിജയവും.
അല്ലെങ്കിൽ
3.ഹയർസെക്കന്ററി പരീക്ഷാ വിജയവും കോഴിക്കോട് സർവ്വകലാശാല നടത്തുന്ന അദീബ് - എ - ഫാസിൽ പ്രിലിമിനറി - ഉറുദു പരീക്ഷാ വിജയവും
അല്ലെങ്കിൽ
4. ഹയർസെക്കന്ററിക്ക് തുല്യമായി കോഴിക്കോട് സർവ്വകലാശാല നടത്തുന്ന അദീബ് - എ - ഫാസിൽ പ്രിലിമിനറി ന്യൂ സ്കീം പരീക്ഷാ വിജയം.
അല്ലെങ്കിൽ
5. ഹയർസെക്കന്ററി (ഏതു വിഷയവും) പരീക്ഷാ വിജയവും പൊതുവിദ്യാഭ്യാസ ഡയറക്ടർ നടത്തുന്ന അറബിക് അദ്ധ്യാപക പരീക്ഷാ വിജയവും.
അല്ലെങ്കിൽ
6. ഏതെങ്കിലും ഭാഷയോടുള്ള ഹയർസെക്കന്ററി പരീക്ഷാ വിജയവും കേരളത്തിലെ സർവ്വകലാശാലകൾ നൽക്കുന്നതോ അംഗീകരിച്ചിട്ടുള്ളതോ ആയ ഉറുദു ബിരുദം/ ബിരുദാനന്തര ബിരുദം.

അപേക്ഷിക്കേണ്ട വിധം
പൂരിപ്പിച്ച അപേക്ഷ "0202-01-102-92 മറ്റിനങ്ങളിൽ നിന്നുള്ള വരവുകൾ " എന്ന ശീർഷകത്തിൽ പത്തു രൂപ ട്രഷറിയിലടച്ച ചെലാൻ രസീതിനൊപ്പം (പട്ടികജാതി/പട്ടികവർഗക്കാർ ഫീസ് അടയ്ക്കേണ്ടതില്ല) 

പൊതുവിദ്യാഭ്യാസ ഡയറക്ടർ,
പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ്,
ജഗതി, തിരുവനന്തപുരം
പിൻ 695014
എന്ന വിലാസത്തിൽ അയക്കണം.

ഓരോ കോഴ്സിനും (ഹിന്ദി, അറബിക്, ഉറുദു, സംസ്കൃതം) വെവ്വേറെ അപേക്ഷ സമർപ്പിക്കണം.

ട്രെയിനിംഗ് സെന്ററുകൾ

ഹിന്ദി

1. റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാംഗ്വേജ് ട്രെയിനിംഗ് (ഹിന്ദി)
     പി.എം.ജി ജംഗ്ഷൻ, തിരുവനന്തപുരം
       ഗൂഗിൾ മാപ്പ് ലഭിക്കാൻ ക്ലിക്ക് ചെയ്യുക

2. ഗവഃ ഹിന്ദി ടീച്ചർ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട്, 
    രാമവർമ്മപുരം, തൃശൂർ
     ഗൂഗിൾ മാപ്പ് ലഭിക്കാൻ ക്ലിക്ക് ചെയ്യുക

അറബിക്

1. ഗവ.റ്റി.റ്റി.ഐ, കൊല്ലം
     ഗൂഗിൾ മാപ്പ് ലഭിക്കാൻ ക്ലിക്ക് ചെയ്യുക

2. ഗവ.റ്റി.റ്റി.ഐ, മലപ്പുറം
     ഗൂഗിൾ മാപ്പ് ലഭിക്കാൻ ക്ലിക്ക് ചെയ്യുക

3. ഗവ.റ്റി.റ്റി.ഐ ഫോർ വിമൻ കോഴിക്കോട്
     ഗൂഗിൾ മാപ്പ് ലഭിക്കാൻ ക്ലിക്ക് ചെയ്യുക

ഉറുദു

1. ഗവ.റ്റി.റ്റി.ഐ, മലപ്പുറം
     ഗൂഗിൾ മാപ്പ് ലഭിക്കാൻ ക്ലിക്ക് ചെയ്യുക

2. ഗവ.റ്റി.റ്റി.ഐ ഫോർ വിമൻ കോഴിക്കോട്
     ഗൂഗിൾ മാപ്പ് ലഭിക്കാൻ ക്ലിക്ക് ചെയ്യുക

സംസ്കൃതം

1. ഡയറ്റ്, കോഴിക്കോട് (വടകര)
     ഗൂഗിൾ മാപ്പ് ലഭിക്കാൻ ക്ലിക്ക് ചെയ്യുക

അപേക്ഷയോടൊപ്പം ഉള്‍പ്പെടുത്തേണ്ട രേഖകൾ

1. SSLC സ‍ർട്ടിഫിക്കറ്റിന്റെ കോപ്പി
2. യോഗ്യത സ‍ർട്ടിഫിക്കറ്റിന്റെ കോപ്പി
3 . ജാതി തെളിയിക്കേണ്ട സർട്ടിഫിക്കറ്റ്
4. ഹയർസെക്കന്ററി മാർക്ക് ലിസ്റ്റ് , സർട്ടിഫിക്കറ്റ്

5. ചെല്ലാൻ രസീത്

6. അപേക്ഷയിൽ മറ്റെന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ അതിന്റെ പകർപ്പ്.

അഡ്മിഷൻ

സെലക്ഷൻ ലഭിക്കുന്നവരുടെ ലിസ്റ്റ് എല്ലാ ട്രെയിനിംഗ് സെന്ററിലും പ്രദർശിപ്പിക്കും. 
എന്ന വെബ്സൈറ്റിലും പ്രസിദ്ധീകരിക്കും.

all_about_CUET_entrence_examination_2022

സർ, എന്താണീ CUET (ക്യുയെറ്റ്) എൻട്രൻസ് പരീക്ഷ, എങ്ങിനെയാണ് അപേക്ഷിക്കേണ്ടത് അറിയേണ്ടെതെല്ലാം കേന്ദ്ര സര്‍ക്കാരിന്റെ വിദ്യാഭ്യാസ ...